- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ തോട്ടങ്ങളിലെ ഉത്പാദനം കൂടുതലാകുന്ന മാസങ്ങൾ വരുന്നു; റബ്ബർ വിളവെടുപ്പു മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് റബ്ബർബോർഡ് നിർദ്ദേശം
കോട്ടയം: റബ്ബർ തോട്ടങ്ങളിലെ ഉത്പാദനം ഏറ്റവും കൂടുതലാകുന്ന മാസങ്ങളാണ് ഇനി വരാൻ പോകുന്നത് എന്നതിനാൽ കർഷകർ ഒരുകാരണവശാലും മരങ്ങൾ ടാപ്പു ചെയ്യാതിരിക്കരുതെന്ന് റബ്ബർബോർഡ് അറിയിച്ചു. റബ്ബറിന് 150 രൂപ ഉറപ്പാക്കുന്ന പദ്ധതി തുടരുമെന്ന് കേരള സർക്കാരും അറിയിച്ചിട്ടുള്ളതിനാൽ, ഇപ്പോഴത്തെ താൽകാലിക വിലക്കുറവ് കർഷകനെ ബാധിക്കില്ല. ഏറ്റവും കുടുതൽ വിളവു കിട്ടുന്ന കാലത്ത് ടാപ്പു ചെയ്യാതിരുന്നാൽ കർഷകർക്ക് വലിയ നഷ്ടമാകും ഉണ്ടാകുക. മഴ തുടരുന്ന പ്രദേശങ്ങളിൽ റെയിൻഗാർഡ് ചെയ്ത്, ശേഷിക്കുന്ന ടാപ്പിങ് ദിനങ്ങൾ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം. വിലക്കുറവിന്റെ പശ്ചാത്തലത്തിൽ റബ്ബറിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിന് തീവ്രശ്രമമാണ് റബ്ബർബോർഡ് നടത്തിവരുന്നത്. ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4.47 ശതമാനം ഉത്പാദനവർദ്ധനയുണ്ടായി. ഉത്പാദനക്ഷമതാവർദ്ധനയ്ക്കായി റബ്ബർബോർഡ് നടത്തിയപ്രവർത്തനങ്ങൾ ഫലം കണ്ടുതുടങ്ങിയതിന്റെ സൂചനയാണ് ഇതു നൽകുന്നത്. തീവ്രബോധനപരിപാടിയുടെ
കോട്ടയം: റബ്ബർ തോട്ടങ്ങളിലെ ഉത്പാദനം ഏറ്റവും കൂടുതലാകുന്ന മാസങ്ങളാണ് ഇനി വരാൻ പോകുന്നത് എന്നതിനാൽ കർഷകർ ഒരുകാരണവശാലും മരങ്ങൾ ടാപ്പു ചെയ്യാതിരിക്കരുതെന്ന് റബ്ബർബോർഡ് അറിയിച്ചു. റബ്ബറിന് 150 രൂപ ഉറപ്പാക്കുന്ന പദ്ധതി തുടരുമെന്ന് കേരള സർക്കാരും അറിയിച്ചിട്ടുള്ളതിനാൽ, ഇപ്പോഴത്തെ താൽകാലിക വിലക്കുറവ് കർഷകനെ ബാധിക്കില്ല. ഏറ്റവും കുടുതൽ വിളവു കിട്ടുന്ന കാലത്ത് ടാപ്പു ചെയ്യാതിരുന്നാൽ കർഷകർക്ക് വലിയ നഷ്ടമാകും ഉണ്ടാകുക. മഴ തുടരുന്ന പ്രദേശങ്ങളിൽ റെയിൻഗാർഡ് ചെയ്ത്, ശേഷിക്കുന്ന ടാപ്പിങ് ദിനങ്ങൾ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം.
വിലക്കുറവിന്റെ പശ്ചാത്തലത്തിൽ റബ്ബറിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിന് തീവ്രശ്രമമാണ് റബ്ബർബോർഡ് നടത്തിവരുന്നത്. ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4.47 ശതമാനം ഉത്പാദനവർദ്ധനയുണ്ടായി. ഉത്പാദനക്ഷമതാവർദ്ധനയ്ക്കായി റബ്ബർബോർഡ് നടത്തിയപ്രവർത്തനങ്ങൾ ഫലം കണ്ടുതുടങ്ങിയതിന്റെ സൂചനയാണ് ഇതു നൽകുന്നത്. തീവ്രബോധനപരിപാടിയുടെ ഫലമായി വരുമാനം കുറയ്ക്കാതെയും ചെലവു കുറച്ചുകൊണ്ടുമുള്ള ഇടവേളകൂടിയ ടാപ്പിങ്രീതികൾ സ്വീകരിക്കുന്നതിനായി ഒട്ടേറെ കർഷകർ തയ്യാറായിട്ടുണ്ട്. ഇടവേളകൂടിയ ടാപ്പിങ്രീതികൾ സ്വീകരിക്കുന്ന കർഷകർ ടാപ്പിങ്ദിനങ്ങൾ കുറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനായി റബ്ബറുത്പാദകസംഘങ്ങളുടെ നേതൃത്വത്തിൽ 'ടാപ്പർ ബാങ്കുകൾ' പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. കർഷകർ സംഘങ്ങളുമായി ബന്ധപ്പെട്ട് ഈ പദ്ധതിയിൽ പങ്കാളികളാകണം. കുടുംബശ്രീ മുഖേന ടാപ്പിങ് ഉൾപ്പെടെയുള്ള കൃഷിപ്പണികൾ ഏറ്റെടുത്തു നടത്തുന്ന ഒരു പരിപാടിക്ക് റബ്ബർബോർഡ് തുടക്കമിട്ടിട്ടുണ്ടെന്നും റബർ ബോർഡ് വ്യക്തമാക്കി.