- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാപ്പർബാങ്കുകളെക്കുറിച്ച് കൂടുതലറിയാൻ കോൾ സെന്ററിൽ വിളിക്കാം
റബ്ബർബോർഡ് നടപ്പാക്കുന്ന ടാപ്പർബാങ്കുപദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനും സംശയങ്ങൾ ദൂരീകരിക്കാനും ഉത്പാദകസംഘം ഭാരവാഹികൾക്കും കർഷകർക്കും ടാപ്പിങ് തൊഴിലാളികൾക്കും റബ്ബർബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങൾക്ക് റബ്ബർബോർഡ് ഡെവലപ്‌മെന്റ് ഓഫീസർ ഡി. ശ്രീകുമാർ സെപ്റ്റംബർ 22(രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ) മറുപടി നൽകുന്നതാണ്. കോൾസെന്റർ നമ്പർ 0481 - 2576622 ആണ്. ആഴ്ചയിലൊരിക്കൽ ടാപ്പിങ് എന്ന വിളവെടുപ്പുരീതി റബ്ബർബോർഡ് ഇപ്പോൾവ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റബ്ബർമരങ്ങളുടെ ഉത്പാദനകാലം വർദ്ധിപ്പിക്കുക,ടാപ്പിങ് ചെലവു കുറയ്ക്കുക, ടാപ്പർമാരുടെ ദൗർലഭ്യത്തിന് പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ വിളവെടുപ്പുരീതിക്ക് റബ്ബർബോർഡ് പ്രചാരം നൽകുന്നത്. ടാപ്പിങ്ആഴ്ചയിലൊരിക്കൽ ആക്കുമ്പോൾ ടാപ്പർമാർക്ക് പല തോട്ടങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്നത് പ്രായോഗികബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന അഭിപ്രായം ചിലരെങ്കിലും ഉന്നയിക്കുന്നുണ്ട്. ഉത്പാദകസംഘങ്ങളുടെ നേതൃത്യത്തിൽ ടാപ്പർബാങ്കുകൾ ര
റബ്ബർബോർഡ് നടപ്പാക്കുന്ന ടാപ്പർബാങ്കുപദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനും സംശയങ്ങൾ ദൂരീകരിക്കാനും ഉത്പാദകസംഘം ഭാരവാഹികൾക്കും കർഷകർക്കും ടാപ്പിങ് തൊഴിലാളികൾക്കും റബ്ബർബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങൾക്ക് റബ്ബർബോർഡ് ഡെവലപ്‌മെന്റ് ഓഫീസർ ഡി. ശ്രീകുമാർ സെപ്റ്റംബർ 22(രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ) മറുപടി നൽകുന്നതാണ്. കോൾസെന്റർ നമ്പർ 0481 - 2576622 ആണ്.
ആഴ്ചയിലൊരിക്കൽ ടാപ്പിങ് എന്ന വിളവെടുപ്പുരീതി റബ്ബർബോർഡ് ഇപ്പോൾവ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റബ്ബർമരങ്ങളുടെ ഉത്പാദനകാലം വർദ്ധിപ്പിക്കുക,ടാപ്പിങ് ചെലവു കുറയ്ക്കുക, ടാപ്പർമാരുടെ ദൗർലഭ്യത്തിന് പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ വിളവെടുപ്പുരീതിക്ക് റബ്ബർബോർഡ് പ്രചാരം നൽകുന്നത്. ടാപ്പിങ്ആഴ്ചയിലൊരിക്കൽ ആക്കുമ്പോൾ ടാപ്പർമാർക്ക് പല തോട്ടങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്നത് പ്രായോഗികബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന അഭിപ്രായം ചിലരെങ്കിലും ഉന്നയിക്കുന്നുണ്ട്.
ഉത്പാദകസംഘങ്ങളുടെ നേതൃത്യത്തിൽ ടാപ്പർബാങ്കുകൾ രൂപവ്തകരിക്കുക വഴി ഈ പ്രശ്‌നങ്ങൾക്കെല്ലാം ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും. മാത്രമല്ല, റബ്ബർടാപ്പിങ്‌തൊഴിലാളികൾക്ക് സമൂഹത്തിൽ അംഗീകാരത്തോടൊപ്പം ആകർഷകമായ സേവനവേതനവ്യവസ്ഥകളും വിരമിക്കൽ ആനുകൂല്യങ്ങളും ഉറപ്പാക്കാൻ സഹായകമാകുന്നതുമാണ് ടാപ്പർബാങ്കുപദ്ധതി.
റബ്ബർബോർഡ് കോൾസെന്ററിന്റെ പ്രവർത്തനസമയം തിങ്കൾ മുതൽ വെള്ളിവരെയുള്ള എല്ലാപ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്. റബ്ബർബോർഡിന്റെവിവിധ പദ്ധതികളെയും സേവനങ്ങളെയുംകുറിച്ചുള്ള വിവരങ്ങൾ ഇവിടെനിന്നും ലഭിക്കും.