കോട്ടയം: റബ്ബർബോർഡിന്റെ കോട്ടയം റീജിയണൽ ഓഫീസിനു കീഴിൽ തലയോലപ്പറമ്പിനടുത്ത് പൊതി സേവാഗ്രാമിൽ പ്രവർത്തിക്കുന്ന റബ്ബർടാപ്പിങ് പരിശീലനകേന്ദ്രത്തിലെ അടുത്ത ബാച്ചിലേക്ക് പ്രവേശനത്തിനുള്ള ഇന്റർവ്യൂ 28 തിങ്കളാഴ്ച രാവിലെ 9.30-ന് പരിശീലന കേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. 

സ്വന്തമായി ടാപ്പു ചെയ്യാൻ ആഗ്രഹിക്കുന്ന റബ്ബർകർഷകർക്കും റബ്ബർബോർഡ് സൗജന്യമായി നൽകുന്ന 30 ദിവസത്തെ ടാപ്പിങ് പരിശീലനപരിപാടിയിൽ പങ്കെടുത്തു വൈദഗ്ധ്യം നേടാവുന്നതാണ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് റബ്ബർബോർഡ് സർട്ടിഫിക്കറ്റ് നൽകും.

പരിശീലനാർത്ഥികൾ അന്നേ ദിവസം ഏതെങ്കിലും അംഗീകൃതതിരിച്ചറിയൽ കാർഡ് സഹിതം പരിശീലനകേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481 - 2573771.