- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചാംപനി റൂബെല്ല വാക്സിനേഷൻ ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ സൈക്കിൾ റാലി
തിരുവനന്തപുരം: അഞ്ചാംപനി റൂബെല്ല വാക്സിനേഷൻ ബോധവത്കരണത്തിന്റെ ഭാഗമായി സെന്റ് ജോസഫ് സ്‌കൂളിലെ നൂറോളം വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തും. ജില്ലയിലെ ഒമ്പതു മാസം മുതൽ പതിനഞ്ചു വയസു വരെയുള്ള എല്ലാ കുട്ടികൾക്കുമാണ് വാക്സിനേഷൻ നൽകുന്നത്. സെന്റ് ജോസഫ് സ്‌കൂളിൽ നിന്നാരംഭിക്കുന്ന വിദ്യാർത്ഥികളുടെ റാലി രാവിലെ 8ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾക്കായുള്ള എം.ആർ ക്യാമ്പയിന്റെ ജേഴ്സി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ വിതരണം ചെയ്യും. ദേശീയ ആരോഗ്യ ദൗത്യം എം.ആർ ക്യാമ്പയിൻ ബോധവത്കരണത്തിനായി തയ്യാറാക്കിയ വീഡിയോ മേയർ അഡ്വ. വി.കെ പ്രശാന്ത് പ്രകാശനം ചെയ്യും. രക്ഷിതാകൾക്കു വേണ്ടി മൊബൈൽ ഫോണിലൂടെയുള്ള ബോധവത്കരണ വോയിസ് സന്ദേശം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ. എൽ. സരിത പ്രകാശനം ചെയ്യും. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരിയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. ഒക്ടോബർ 3ന് കാമ്പയിൻ ആരംഭിക്കും. കുട്ടികളിലെ രോഗാതുരയ്ക്കു
തിരുവനന്തപുരം: അഞ്ചാംപനി റൂബെല്ല വാക്സിനേഷൻ ബോധവത്കരണത്തിന്റെ ഭാഗമായി സെന്റ് ജോസഫ് സ്‌കൂളിലെ നൂറോളം വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തും. ജില്ലയിലെ ഒമ്പതു മാസം മുതൽ പതിനഞ്ചു വയസു വരെയുള്ള എല്ലാ കുട്ടികൾക്കുമാണ് വാക്സിനേഷൻ നൽകുന്നത്. സെന്റ് ജോസഫ് സ്‌കൂളിൽ നിന്നാരംഭിക്കുന്ന വിദ്യാർത്ഥികളുടെ റാലി രാവിലെ 8ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾക്കായുള്ള എം.ആർ ക്യാമ്പയിന്റെ ജേഴ്സി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ വിതരണം ചെയ്യും.
ദേശീയ ആരോഗ്യ ദൗത്യം എം.ആർ ക്യാമ്പയിൻ ബോധവത്കരണത്തിനായി തയ്യാറാക്കിയ വീഡിയോ മേയർ അഡ്വ. വി.കെ പ്രശാന്ത് പ്രകാശനം ചെയ്യും. രക്ഷിതാകൾക്കു വേണ്ടി മൊബൈൽ ഫോണിലൂടെയുള്ള ബോധവത്കരണ വോയിസ് സന്ദേശം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ. എൽ. സരിത പ്രകാശനം ചെയ്യും.
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരിയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. ഒക്ടോബർ 3ന് കാമ്പയിൻ ആരംഭിക്കും. കുട്ടികളിലെ രോഗാതുരയ്ക്കും മരണത്തിനും വരെ കാരണമാകു മീസിൽസ് (അഞ്ചാംപനി) നിർമ്മാർജനം ചെയ്യുതിനും കു'ികളിൽ പലവിധ വൈകല്യങ്ങൾക്കും, ഗുരുതരരോഗങ്ങൾക്കും ഇടയാകു റൂബെല്ല രോഗം നിയന്ത്രിക്കുതിനും വേണ്ടിയാണ് ഈ ഊർജ്ജിത പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.ജില്ലയിൽ 634771 കുട്ടികൾക്കാണ് കാമ്പയിന്റെ ഭാഗമായി പ്രതിരോധകുത്തിവെപ്പ് നൽകേണ്ടത്.