- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ സി വേണുഗോപാലുമായി ഭിന്നത; രാഹുൽ ഗാന്ധിയുടെ വിശ്വസ്തയായ എൻ.എസ്.യു.ഐ ജോയിന്റ് സെക്രട്ടറി രുചി ഗുപ്ത രാജി വെച്ചു
തിരുവനന്തപുരം: എൻഎസ്യുഐ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ച് രുചി ഗുപ്ത. ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധിയുടെ വിശ്വസ്തയാണ് രുചി ഗുപ്ത. കോൺഗ്രസിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി യോഗം വിളിച്ച സമയത്ത് തന്നെയാണ് രുചി ഗുപ്തയുടെ രാജി. ഇത് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കും.
എൻഎസ്യുഐയുടെ സംസ്ഥാന യൂണിറ്റുകൾ പുനഃസംഘടിപ്പിക്കുന്നതിനുള്ള രുചി ഗുപ്തയുടെ ശ്രമങ്ങൾക്ക് കെസി തടസം നിന്നുവെന്നാരോപിച്ചാണ് രാജി. രാജി കാര്യം സംബന്ധിച്ച് ഗുപ്ത എൻഎസ്യുഐ ദേശീയ ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയക്കുകയായിരുന്നു.
'ഞാൻ രാജി വെച്ചതായി അറിയിക്കുകയാണ്. നിങ്ങൾക്കറിയുന്നത് പോലെ കുറച്ച് കാലമായി പാർട്ടി പുനഃസംഘന അനിശ്ചിതത്വത്തിലാണ്. ദേശീയ സമിതി ഒരു വർഷവും മൂന്ന് മാസവും പിന്നിട്ടു. ദേശീയ അധ്യക്ഷന്മാരുടെ ഉത്തരവുകളിൽ തീർപ്പു കൽപ്പിച്ചിട്ടില്ല. മറ്റ് പല സംസ്ഥാന യൂണിറ്റുകളും പുനഃസംഘടനക്കായി കാത്തിരിക്കുകയാണ്. സാഹചര്യം ന്യായീകരിക്കാൻ കഴിയാത്ത വിധം രൂക്ഷമായിരിക്കുകയാണ്.' എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.