- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയ്ക്ക് അടുത്ത് നിന്ന് മക്കളെ കൊണ്ടു വന്നത് പിറന്നാൾ പേരിൽ; കേക്ക് മുറിച്ച് സന്തോഷം കൂടിയ ശേഷം ഉടുപ്പു വാങ്ങാനെന്ന് പറഞ്ഞ് മക്കളുമായി പുറത്തിറങ്ങി; രാത്രിയായിട്ടും വരാതിരുന്നപ്പോൾ അന്വേഷിച്ചിറങ്ങിയ സഹോദരൻ തിരിച്ചറിഞ്ഞ് ചേട്ടന്റെ കൊടും പാതകവും ആത്മഹത്യയും; വൈദേഹിയും ശിവനന്ദും ചിരിച്ചു കളിച്ച് ഇറങ്ങിയത് ഒന്നും അറിയാത്ത അവസാന യാത്രയ്ക്ക്
ചെറുവത്തൂർ: പിറന്നാൾ ആഘോഷത്തിനെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ് കാഞ്ഞങ്ങാട് പുല്ലൂർ ചാലിങ്കാലിലെ മാതാവിന്റെയടുക്കൽ നിന്നും ചെറുവത്തൂർ മടിക്കുന്നിലെ വീടിലേക്ക് അച്ഛന്റെ ഓടോറിക്ഷയിൽ വരുമ്പോൾ പത്തു വയസുകാരി വൈദേഹിയും ആറു വയസുകാരൻ ശിവനന്ദും അറിഞ്ഞു കാണില്ല തങ്ങളുടേത് അവസാനയാത്രയാണെന്ന്.
പിതാവ് രൂകേഷിന്റെ ഓടോറിക്ഷയിൽ യാത്ര ചെയ്യുന്നത് ഇരുവർക്കും എന്നും വലിയ സന്തോഷമാണ്. പിറന്നാൾ ആഘോഷം കഴിഞ്ഞതിന്റെ പിറ്റേന്നാൾ രണ്ട് പൂവിതളുകളെയും ഞെരിച്ചും ഇടിച്ചും കൊല്ലാൻ മാത്രം ആ കുരുന്നുകൾ എന്ത് തെറ്റ് ചെയ്തുവെന്ന് ഓർത്ത് അലമുറയിടുകയാണ് കുടുംബാംഗങ്ങൾ. കുടുംബ ബന്ധത്തിലെ താളപ്പിഴകളിൽ ഇരയാക്കപ്പെട്ടത് നിഷ്കളങ്കരായ രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണ്. ചെറുവത്തൂരിൽ രണ്ട് മക്കളെ കൊലപ്പെട്ട നിലയിലും അച്ഛനെ തൂങ്ങി മരിച്ച നിലയിലും കണ്ട വാർത്ത ഞെട്ടലോടെയാണ് നാട് കേട്ടത്.
ചെറുവത്തൂർ മടിക്കുന്നിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പിലിക്കോട് മടിവയിലെ ഓടോറിക്ഷ തൊഴിലാളി രുകേഷിനെ (37) തൂങ്ങിമരിച്ച നിലയിലും മക്കളായ വൈദേഹി (10), ശിവനന്ദ് (ആറ്) എന്നിവരെ നിർമ്മാണം നടക്കുന്ന വീടിന്റെ മുറിയിൽ കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടെത്തിയത്. മടിക്കുന്നിൽ പുതിയ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കുടുംബവഴക്കിനെ തുടർന്ന് ഒരുവർഷത്തോളമായി അകന്ന് കഴിയുകയായിരുന്നു രൂകേഷും ഭാര്യ സബീയയും. വിവാഹമോചനത്തിനുള്ള നടപടികളും നടന്നുവരുന്നു. രണ്ടാഴ്ച മുൻപാണ് രാവണേശ്വരത്തെ ഭാര്യവീട്ടിൽനിന്ന് മക്കളെ മടിവയലിലേക്ക് കൊണ്ടുവന്നത്. ഇതിനിടെയാണ് 16-ന് മകൾ വൈദേഹിയുടെ പിറന്നാൾ ദിനം കടന്നുവന്നത്. ഉച്ചയ്ക്ക് രൂകേഷും അമ്മ നാരായണിയും മക്കളും ചേർന്ന് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു. വൈകീട്ട് പുതിയ ഉടുപ്പ് വാങ്ങിക്കാനാണ് രൂപേഷ് മക്കളേയും കൂട്ടി പുറത്തേക്കിറങ്ങിയത്.
രാത്രിയിലെ ആഘോഷത്തിനായി രൂപേഷിന്റെ സഹോദരൻ ഉമേശനും മറ്റുബന്ധുക്കളും കേക്കും മറ്റും തയ്യാറാക്കി നന്നേ വൈകുന്നതുവരെ കാത്തിരുന്നു. എന്നാൽ നേരത്തെ ഉടുപ്പ് വാങ്ങാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയവർ തിരിച്ചുവന്നില്ല. ബുധനാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിലാണ് മൂവരേയും മരിച്ചനിലയിൽ നിർമ്മാണത്തിലിക്കുന്ന വീട്ടിൽ കണ്ടത്. വിവരമറിഞ്ഞ് നാടിന്റെ നാനാഭഗത്തുനിന്നും നിരവധിയാളുകൾ മടിക്കുന്നിലേക്ക് ഒഴുകിയെത്തി. കുരുന്നുകളുടെ മൃതദേഹങ്ങൾ കണ്ടവരുടെ ഹൃദയം തകർന്നുപോയി.
രൂകേഷ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്താണെന്നാണ് ചന്തേര പൊലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് പുല്ലൂർ ചാലിങ്കാൽ സ്വദേശിനിയായ സവിതയാണ് രൂകേഷിന്റെ ഭാര്യ. ഇവർ തമ്മിൽ കുടുംബ പ്രശ്നത്തിന്റെ പേരിൽ ഒന്നര വർഷമായി അകന്നു കഴിയുകയായിരുന്നു. കുട്ടികൾ അമ്മയുടെയും അച്ഛന്റെയും വീടുകളിൽ ഇടയ്ക്കിടെ താമസിച്ചു വരികയാണ്. പിലിക്കോട് ജിയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് വൈദേഹി. ശിവനന്ദ് ഒന്നാം ക്ലാസിലും.
നിസാരമായ കുംടുംബ പ്രശ്നങ്ങളിൽ പലപ്പോഴും ഇരകളാക്കപ്പെടുന്നത് ഒന്നും അറിയാത്ത കുഞ്ഞുങ്ങളാണെന്ന് സമൂഹം ഒരിക്കലും തിരിച്ചറിയുന്നില്ല. കുട്ടികളിൽ ഒരാളുടെ പിറന്നാൾ ആഘോഷം കഴിഞ്ഞതിന്റെ പിറ്റേന്നാളാണ് ഈ ക്രൂര കൃത്യം നടന്നതെന്നത് ഏറെ സങ്കടപ്പെടുത്തുന്നതാണ്. കുട്ടികളെ മുറിയിൽ കാണാത്തതിനെ തുടർന്ന് രാവിലെ ഏഴ് മണിക്ക് രൂകേഷിന്റെ സഹോദരൻ അന്വേഷിച്ച് ചെന്നപ്പോഴാണ് നിർമ്മാണം നടക്കുന്ന വീടിന്റെ മുൻ ഭാഗത്ത് ഹൃദയഭേദകമായ ആ കാഴ്ച കണ്ടത്.
രൂകേഷിനെ അവിടെ തൂങ്ങിമരിച്ച നിലയിൽ കണ്ടു. കുട്ടികളെ അകത്ത് മുറിയിൽ മരിച്ച നിലയിലും. ആഗ്രഹിച്ച രീതിയിൽ കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതുകൊണ്ടാണ് ഈ കടുംകൈ നടന്നതെന്ന് സംശയിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ