- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്മാനിൽ ഹോട്ടലിലേക്ക് വാഹനം പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളി വീട്ടമ്മയും; തൃശൂർ സ്വദേശിനിയെ മരണം വിളിച്ചത് ഭർത്താവിനും മകൾക്കുമൊപ്പം അവധിക്കാലം ചിലവഴിക്കാനെത്തിയപ്പോൾ; റൂഖിയ ഉസ്മന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക്
യുഎഇയിലെ അജ്മാനിൽ പെട്രോൾ സ്റ്റേഷനിലെ ഭക്ഷണശാലയിലേക്ക് വാഹനം പാഞ്ഞുകയറി മരിച്ച രണ്ടുപേരിൽ ഒരാൾ മലയാളി വീട്ടമ്മ. തൃശൂർ പുന്നയൂർക്കുളം, എടക്കര കാളച്ചങ്ങൻ വീട്ടിൽ ഉസ്മാന്റെ ഭാര്യ റുഖിയയാണ് മരിച്ച മലയാളി. പരേതയ്ക്ക് 46 വയസായിരുന്നു പ്രായം. 10 വയസ്സുള്ള ഇറാഖി ബാലനാണ് മരിച്ച മറ്റൊരാൾ. അപകടത്തിൽ പരിക്കേറ്റ ആറുപേരിൽ റുഖിയയുടെ മകളുടെ മകൻ രണ്ടു വയസുകാരൻ മുഹമ്മദ് ഇഷാനും ഉൾപ്പെടും. അജ്മാൻ അൽ ഹമീദിയയിലെ പെട്രോൾ പമ്പിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന യുവാവിന് അപസ്മാരമുണ്ടായതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.പാർക്കിംഗിൽ നിന്നും വാഹനം എടുക്കുമ്പോൾ ഇയാൾക്ക് അസുഖം ഉണ്ടാവുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ആയിരുന്നു. ഫുജൈറ ദിബ്ബയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ഭർത്താവ് ഉസ്മാനെ കാണാൻ ഈ മാസം 14നാണ് റുഖിയ സന്ദർശക വീസയിലെത്തിയത്. മകളുടെ കുടുംബത്തോടൊപ്പം ഭക്ഷണം വാങ്ങാനാണ് രാത്രി ഹുമൈദിയ പെട്രോൾ സ്റ്റേഷനിലെ മക് ഡോണാൾഡ്സ് ഔട്ലെറ്റിൽ കയറിയത്. മരുമകൻ നൗഫൽ ഭക്ഷണത്തിന് ഓർഡർ നൽകി കൗണ്ടറി
യുഎഇയിലെ അജ്മാനിൽ പെട്രോൾ സ്റ്റേഷനിലെ ഭക്ഷണശാലയിലേക്ക് വാഹനം പാഞ്ഞുകയറി മരിച്ച രണ്ടുപേരിൽ ഒരാൾ മലയാളി വീട്ടമ്മ. തൃശൂർ പുന്നയൂർക്കുളം, എടക്കര കാളച്ചങ്ങൻ വീട്ടിൽ ഉസ്മാന്റെ ഭാര്യ റുഖിയയാണ് മരിച്ച മലയാളി. പരേതയ്ക്ക് 46 വയസായിരുന്നു പ്രായം.
10 വയസ്സുള്ള ഇറാഖി ബാലനാണ് മരിച്ച മറ്റൊരാൾ. അപകടത്തിൽ പരിക്കേറ്റ ആറുപേരിൽ റുഖിയയുടെ മകളുടെ മകൻ രണ്ടു വയസുകാരൻ മുഹമ്മദ് ഇഷാനും ഉൾപ്പെടും. അജ്മാൻ അൽ ഹമീദിയയിലെ പെട്രോൾ പമ്പിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന
യുവാവിന് അപസ്മാരമുണ്ടായതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.പാർക്കിംഗിൽ നിന്നും വാഹനം എടുക്കുമ്പോൾ ഇയാൾക്ക് അസുഖം ഉണ്ടാവുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ആയിരുന്നു.
ഫുജൈറ ദിബ്ബയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ഭർത്താവ് ഉസ്മാനെ കാണാൻ ഈ മാസം 14നാണ് റുഖിയ സന്ദർശക വീസയിലെത്തിയത്. മകളുടെ കുടുംബത്തോടൊപ്പം ഭക്ഷണം വാങ്ങാനാണ് രാത്രി ഹുമൈദിയ പെട്രോൾ സ്റ്റേഷനിലെ മക് ഡോണാൾഡ്സ് ഔട്ലെറ്റിൽ കയറിയത്. മരുമകൻ നൗഫൽ ഭക്ഷണത്തിന് ഓർഡർ നൽകി കൗണ്ടറിനടുത്ത് നിൽക്കുകയായിരുന്നു. ഗർഭിണിയായ ഷീനു വാഷ് റൂമിലുമായിരുന്നു. ഇൻഷാനും നൗഫലിന്റെ സഹോദരനും റുഖിയയുടെ സമീപത്തായിരുന്നു. വൻ ശബ്ദത്തോടെ ചില്ലുകൾ തകർത്ത് അകത്തേക്കു വാഹനം ഇടിച്ചു കയറുകയായിരുന്നു. ചില്ലുകൾ നാലുപാടും ചിതറിത്തെറിച്ചു. കൂട്ട നിലവിളി ഉയർന്നതോടെ ആളുകൾ ഓടിക്കൂടി. ഗുരുതര പരുക്കേറ്റ റുഖിയ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
റുഖിയയുടെ മൃതദേഹം ഇന്നലെ വൈകിട്ട് മുഹൈസിന മെഡിക്കൽ സെന്ററിൽ എംബാം ചെയ്തു. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. കബറടക്കം എടക്കര ജുമാമസ്ജിദിൽ നടക്കും.