- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
രുഗ്മണി കലാമംഗലത്തിനു 2017 ഹൂസ്റ്റൺ യൂത്ത് പൊയറ്റ് ലൊറീറ്റ് ബഹുമതി
ഹൂസ്റ്റൻ: ഹൂസ്റ്റനിലെ വാൻഗാർഡ് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയും ഇന്ത്യൻ അമേരിക്കൻ വംശജയുമായ രുഗ്മണി കലാമംഗലം രചിച്ച ആഫ്റ്റർ ഹാർവി എന്ന കവിത 2017 ഹൂസ്റ്റൻ യൂത്ത് പോയറ്റ് ലൊറീറ്റ് ബഹുമതി കരസ്ഥമാക്കി. ടെക്‌സസിൽ ഹൂസ്റ്റൺ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ച ഹാർവി ചുഴലി ജനഹൃദയങ്ങളിൽ എത്രമാത്രം വേദനയും ഭയവും സൃഷ്ടിച്ചു എന്നതിനെക്കുറിച്ച് ആഫ്റ്റർ ഹാർവി എന്ന കവിതയിൽ രുഗ്മിണി ചിത്രീകരിച്ചിരുന്നു. കവിതകളുടെ ഒരു സമാഹാരം മത്സരത്തിനായി സമർപ്പിച്ചിരുന്നെങ്കിലും ഈ കവിതയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് അഭിമാനത്തോടെ രുഗ്മണി പറഞ്ഞു.ആറു വയസ്സിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ രുഗ്മണി മേയേഴ്‌സ് യൂത്ത് കൗൺസിലിൽ കൾച്ചറൽ ആർട്ട്‌സ് അഡൈ്വസറാണ്. ലോയർ ആകണമെന്നാണ് രുഗ്മണിയുടെ ആഗ്രഹം. ഒരു കവയത്രി ആകണമെന്ന് എട്ടാം ഗ്രേഡിൽ പഠിക്കുന്നതു വരെ ആഗ്രഹമില്ലായിരുന്നു. ഹൂസ്റ്റൺ മെറ്റ- ഫോറിൽ ഗായിക ആയ ശേഷമാണ് കവിത എഴുതാൻ ആരംഭിച്ചതെന്നും രുഗ്മണി കൂട്ടിച്ചേർത്തു.സ്‌കൂൾ പ്രിൻസിപ്പൽ റമോൺ മോസ് രുഗ്മണിയുടെ വിജയം സ്‌കൂളിനു അഭിമാനാ
ഹൂസ്റ്റൻ: ഹൂസ്റ്റനിലെ വാൻഗാർഡ് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയും ഇന്ത്യൻ അമേരിക്കൻ വംശജയുമായ രുഗ്മണി കലാമംഗലം രചിച്ച ആഫ്റ്റർ ഹാർവി എന്ന കവിത 2017 ഹൂസ്റ്റൻ യൂത്ത് പോയറ്റ് ലൊറീറ്റ് ബഹുമതി കരസ്ഥമാക്കി.
ടെക്‌സസിൽ ഹൂസ്റ്റൺ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ച ഹാർവി ചുഴലി ജനഹൃദയങ്ങളിൽ എത്രമാത്രം വേദനയും ഭയവും സൃഷ്ടിച്ചു എന്നതിനെക്കുറിച്ച് ആഫ്റ്റർ ഹാർവി എന്ന കവിതയിൽ രുഗ്മിണി ചിത്രീകരിച്ചിരുന്നു.
കവിതകളുടെ ഒരു സമാഹാരം മത്സരത്തിനായി സമർപ്പിച്ചിരുന്നെങ്കിലും ഈ കവിതയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് അഭിമാനത്തോടെ രുഗ്മണി പറഞ്ഞു.ആറു വയസ്സിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ രുഗ്മണി മേയേഴ്‌സ് യൂത്ത് കൗൺസിലിൽ കൾച്ചറൽ ആർട്ട്‌സ് അഡൈ്വസറാണ്.
ലോയർ ആകണമെന്നാണ് രുഗ്മണിയുടെ ആഗ്രഹം. ഒരു കവയത്രി ആകണമെന്ന് എട്ടാം ഗ്രേഡിൽ പഠിക്കുന്നതു വരെ ആഗ്രഹമില്ലായിരുന്നു. ഹൂസ്റ്റൺ മെറ്റ- ഫോറിൽ ഗായിക ആയ ശേഷമാണ് കവിത എഴുതാൻ ആരംഭിച്ചതെന്നും രുഗ്മണി കൂട്ടിച്ചേർത്തു.സ്‌കൂൾ പ്രിൻസിപ്പൽ റമോൺ മോസ് രുഗ്മണിയുടെ വിജയം സ്‌കൂളിനു അഭിമാനാർഹമാണെന്നും ഭാവി വിജയാശംസകൾ നേരുന്നതായും അറിയിച്ചു.