- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ ഇന്ന് മുതൽ റൂൾ ഓഫ് സിക്‌സ് പ്രാബല്യത്തിൽ; ലംഘിക്കുന്നവർക്ക് 10,000 പൗണ്ട് പിഴ; അറസ്റ്റു ചെയ്യാനും സാധ്യത
ചൊവാഴ്‌ച്ച മുതൽ ബ്രിട്ടനിൽ ഉള്ളവർക്ക് സ്വന്തം വീടുകളിൽ ഉള്ളവരൊഴികെ മറ്റാരുമായും സ്വകാര്യ ഇടങ്ങളിലോ പൊതു ഇടങ്ങളിലോ കൂട്ടുകൂടാനുള്ള അനുമതി ഇല്ല. ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന റൂൾ ഓഫ് സിക്‌സ് എന്ന നിയമ പ്രകാരമാണ് ഒത്തു കൂടാനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്.
കൊറോണ വൈറസ് കേസുകളുടെ എണ്ണം ഗണ്യമായി കൂടിയത് പരിഗണിച്ചു ഇംഗ്ലണ്ടിൽ ഇൻഡോറിലും ഔട്ട് ഡോറിലും ആറിലധികം ആളുകൾ ഒന്നിച്ചു കൂടുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനമാണ് 'റൂൾ ഓഫ് സിക്‌സ്'. ലംഘിക്കുന്നവൻക്ക് പിഴ ഏർപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിനും പൊലീസിന് ധികാരം നൽകി.
പുതിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 100 പൗണ്ട് ഫൈൻ ചുമത്തും. ആവർത്തിച്ച് ലംഘിക്കുന്നവർക്ക് 3,200 പൗണ്ട് വരെ പിഴയീടാക്കും.
നേരത്തേ നോട്ടിങ്ഹാംഷെയറിൽ ഒരു കൗമാരക്കാരന് 50 പേരടങ്ങിയ പാർട്ടി സംഘടിപ്പിച്ചതിന്റെ പേരിൽ 10,000 പൗണ്ടിന്റെ പിഴശിക്ഷ വിധിച്ചിരുന്നു. സ്വന്തം വീട്ടിലായിരുന്നു ഇയാൾ പാർട്ടി സംഘടിപ്പിച്ചത്. പിഴ അടച്ചില്ലെങ്കിൽ കോടതിയിൽ ഹാജരാകേണ്ടിയും വരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.