ഞ്ചാരത്തിന് പോകുന്നത് നിത്യജീവിതത്തിലെ ടെൻഷനുകളിൽ നിന്നും അൽപകാലമെങ്കിലും ആശ്വാസം ലഭിക്കാൻ വേണ്ടിയാണെന്നും അതിനാൽ ആ സമയത്ത് മറ്റാർക്കും ഉപദ്രവമുണ്ടാക്കാത്ത വിധത്തിൽ തങ്ങൾക്ക് തോന്നുന്നതെന്തും പ്രവർത്തിക്കാമെന്നുമാണ് മിക്ക സഞ്ചാരികളുടെയും ധാരണ. എന്നാൽ നാം എവിടെയാണോ സന്ദർശിക്കുന്നത് അവിടങ്ങളിലെ വിചിത്രനിയമങ്ങളും കൂടി ഈ സമയത്ത് പാലിക്കേണ്ടതുണ്ടെന്ന് പ്രത്യേകം ഓർക്കുക. ഇല്ലെങ്കിൽ നിങ്ങൾ വെട്ടിലാവുമെന്നുറപ്പാണ്. ഇവിടെ അത്തരം ചില വിചിത്ര നിയമങ്ങളെക്കുറിച്ചാണ് പരാമർശിക്കുന്നത്. ഇതനുസരിച്ച് സൗദിയിൽ ചെന്ന് ഡാൻസ് കളിക്കാൻ പാടില്ലെന്നും കൊച്ചുപാവാട ഇട്ട് ഉഗാണ്ടക്ക് പോവരുതെന്നും പ്രത്യേകം ഓർക്കുക. നാസിസത്തിന്റെ ഈറ്റില്ലമായ ജർമനിയിൽ ചെന്ന് നാസിസത്തെ സ്തുതിച്ചാൽ ജർമനിയും സഹിക്കില്ലെന്നറിയുക. സിംഗപ്പൂർ സന്ദർശിക്കുന്നവർ അവിടെ ചെന്നാൽ വഴക്കുണ്ടാക്കരുത് അതു പോലെ തന്നെ ദുബായിൽ ചെന്ന് അവിടെയും ഇവിടെയും നിന്നും ഫോട്ടോ എടുക്കരുതെന്നും ഓർത്താൽ നന്നായിരിക്കും. ഇത്തരം നിയമങ്ങളെക്കുറിച്ച് അറിവ് നൽകുന്ന ഒരു ഇൻഫോഗ്രാഫിക്ക് ലോ ഫേമായ കൂനെ ആൻഡ് കോൺവേ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്.

ഇതനുസരിച്ച് മിക്ക മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും സ്വവർഗാനുരാഗം നിരോധിച്ച കാര്യമാണ്. സൗദിയിൽ ക്രിസ്മസ് അലങ്കാരങ്ങളും പാടില്ല.അതുപോലെ സൗദിയിൽ ആൽക്കഹോൾ ഉപയോഗിക്കുന്നതിന് കർക്കശമായ വിലക്കുണ്ട്. സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നതും പൊതുസ്ഥലങ്ങളിൽ സംഗീതം വയ്ക്കുന്നതും ഇവിടെ നിരോധിച്ച കാര്യമാണ്.ലംഘിക്കുന്നവർക്ക്കടുത്ത ശിക്ഷ ലഭിക്കുകയും ചെയ്യും. സൗദിയിൽ സ്ത്രീകൾ പൊതുസ്ഥലത്ത് പുരുഷന്മാർക്കൊപ്പം മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ.യുഎഇയിൽ ആൽക്കഹോൾ ചില പ്രത്യേക സന്ദർഭങ്ങളിൽ അനുവദിച്ചിട്ടുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ മദ്യപിച്ച് നടക്കുന്നത് അനുവദിച്ചിട്ടില്ല. ക്യൂബയിൽ മിലിട്ടറി, പൊലീസ് റെയിൽവേസ്, എയർപോർട്ട്, എന്നിവയുടെ ഫോട്ടോ ആരും പകർത്താൻ പാടില്ല. അതു പോലെ തന്നെ ഇവിടെ സ്ത്രീകളുടെ വസ്ത്രം പുരുഷന്മാരും നേരെ മറിച്ചും അണിയാൻ പാടില്ല.

തായ്ലാൻഡിൽ പോയാൽ അവിടുത്തെ രാജാധിപത്യത്തെ വിമർശിക്കാൻ പാടില്ല.ഇങ്ങനെ ചെയ്താൽ 15 വർഷത്തോളം ജയിൽ ശിക്ഷ ലഭിച്ചേക്കാം. അതു പോലെ തന്നെ ഷർട്ടിടാതെ കാർ ഡ്രൈവ് ചെയ്യാനും പാടില്ല. സിംഗപ്പൂരിൽ ചെന്നാൽ പരസ്യമായി വഴക്കുണ്ടാക്കരുതെന്ന് മാത്രമല്ല പൊതുസ്ഥലങ്ങളിൽ പുക വലിക്കാനും പാടില്ല. മലേഷ്യയിൽ കടുത്ത ഇറക്കുമതി കയറ്റുമതി നിയന്ത്രണങ്ങളുണ്ട്. മരുന്നുകൾ, ബിസിനസ് ഉപകരണങ്ങൾ, കറൻസി, പുസ്തകങ്ങൾ, ഇതനുസരിച്ച് അപകരമോ അല്ലെങ്കിൽ പൊതു താൽപര്യത്തിന് ദോഷകരമായതോ ആയ രീതിയിലുള്ള ഏത് വസ്തുക്കളും ഇവിടേക്ക് കൊണ്ടു വരുന്നതിനും കൊണ്ടു പോകുന്നതിനും കടുത്ത ചട്ടങ്ങളുണ്ട്.

അൾജീരിയയിൽ മുസ്ലീങ്ങളല്ലാത്ത മറ്റ് മതസ്ഥർക്ക് ആരാധനയ്ക്ക് പരിമിതികളുണ്ട്. ഇവിടെ മതപരിവർത്തനവും മുസ്ലീമല്ലാത്ത മറ്റഅ വിശ്വാസങ്ങളെ സ്തുതിച്ചുള്ള സംഭാഷണങ്ങളും നിരോധിച്ചിട്ടുണ്ട്. തോക്ക്, കത്തി, മറ്റ് അപകടകരങ്ങളായ ആയുധങ്ങളുമായി സഞ്ചരിക്കുന്നതും മരിജുവാന പോലുള്ള ലഹരി സാധനങ്ങൾ കൈവശം വയ്ക്കുന്നതും മെക്സിക്കോയിൽ നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇവിടെ പരസ്യമായി പ്രകോപനപരമായ വാക്കുകൾ ഉച്ചത്തിൽ പറയുന്നതും നിരോധിച്ചിട്ടുണ്ട്. റഷ്യയിൽ പ്രാചീനമായ സാധനങ്ങൾ തോന്നിയ മാതിരി നമുക്ക് കൊണ്ട് നടക്കാൻ പാടില്ല. ഇതിന് സാംസ്‌കാരികമായും ചരിത്രപരമായ മൂല്യമില്ലെന്ന് തെളിയിക്കുന്ന എക്സ്പ്ലിസിറ്റ് സർട്ടിഫിക്കറ്റ് ഈ അവസരത്തിൽ കൈയിൽ കരുതേണ്ടതുണ്ട്.