മാനിലെ ബ്യൂട്ടിപാർലറുകളും സലൂണുകളും പ്രവർത്തിക്കാൻ കർശന നിർദ്ദേശങ്ങൾ പുറത്ത് വിട്ടു.മസ്‌കറ്റ് നഗരസഭ ആണ് പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.സൗന്ദര്യ പരിപാലന കേന്ദ്രങ്ങളിലും, വനിതാ സലൂണുകളിലും അമ്പതു ശതമാനം ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവു എന്നതാണ് പ്രധാന നിർദ്ദേശം

അമ്പതു ശതമാനം ജീവനക്കാരെ മാത്രം ഉപയോഗിച്ച് സലൂണിലെ ജോലി പരിമിതപ്പെടുത്തണം. ഇത് മൂലം തിരക്ക് നിയന്ത്രിക്കുവാൻ സാധിക്കുംസലൂണുകൾക്കു ള്ളിലെ കസേരകൾ തമ്മിൽ രണ്ട് മീറ്റർ അകലം ഉണ്ടായിരിക്കണം.

തുണി കൊണ്ടുള്ള തൂവാലകൾക്കു പകരം , ഒരു തവണ ഉപയോഗിച്ചിട്ട് കളയുവാനുള്ള കടലാസ്സു ടവലുകൾ ഉപയോഗിക്കുക , അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് സ്വന്തമായി കൊണ്ടുവരുവാനും അനുവദിക്കാം.എല്ലാ പ്ലാസ്റ്റിക് ഉപകരണങ്ങളും ഒരു ഹീറ്റ് ബോക്സിലോ യുവിഎൽ ഉപകരണത്തിലോ സൂക്ഷിക്കുക.

ഒറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുക.കൃത്യമായ ഇടവേളയിൽ ടോയ്‌ലറ്റുകൾ അണുവിമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്യണം.സലൂണിനുള്ളിൽ ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുകയോ കൈമാറുകയോ ചെയ്യുവാൻ പാടുള്ളതല്ല.സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുന്നതും അണുവിമുക്തമാക്കുന്നതുമായ ആവൃത്തി വർദ്ധിപ്പിക്കുക.

വാതിൽ , പടികൾ, ക്യാഷ് ഡിസ്പെൻസറുകൾ, ടിവി, എയർ കണ്ടീഷനിങ് നിയന്ത്രണ ഉപകരണങ്ങൾ, സേവന കസേരകളും മേശകളും, മുടി കഴുകുന്ന വാഷ് ബൈസിൻ , അലമാരകൾ, ക്യാബിനറ്റുകൾ എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് നിരന്തരം വൃത്തിയാക്കുക.ഉപകരണങ്ങൾക്ക് എല്ലാം ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിക്കുക.അണുമുക്തമാക്കുന്നതിന്റെയും ഉപയോഗിച്ച വസ്തുക്കളുടെയും രേഖകൾ റെക്കോർഡ് ആക്കി സൂക്ഷിക്കുക.ഉപഭോക്താക്കളും തൊഴിലാളികളും തമ്മിലുള്ള സംഭാഷണം പരിമിതപ്പെടുത്തണം, തുടങ്ങിയ നിർദ്ദേശങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.