സംശയരൂപത്തിൽ രാഷ്ട്രീയ ആരോപണം ഉന്നയിച്ച പിണറായിയുടെ പ്രസ്താവന നിയമസഭാ രേഖകളിൽനിന്നു മാറ്റേണ്ടതില്ല; ചെന്നിത്തലയുടെ പരാമർശം നീക്കം ചെയ്തത് മറ്റുരീതിയിൽ വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ; വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്പീക്കറുടെ റൂളിങ്
തിരുവനന്തപുരം: കൊച്ചിയിൽ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പ്രസ്താവന നിയമസഭാ രേഖകളിൽനിന്നു നീക്കംചെയ്യേണ്ടതില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. രാഷ്ട്രീയ അഭിപ്രായ പ്രകടനം നീക്കംചെയ്യുന്ന കീഴ്വഴക്കം ഇല്ലെന്ന് സ്പീക്കർ റൂളിങ് നൽകി. രാഷ്ട്രീയ ആരോപണം സംശയരൂപേണ മുഖ്യമന്ത്രി ഉന്നയിക്കുകയായിരുന്നുവെന്നാണ് സ്പീക്കറുടെ വിശദീകരണം. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിലേക്കു കൊണ്ടുവന്ന വെള്ളം ഒഴുക്കിക്കളഞ്ഞതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പരാമർശം മറ്റു രീതിയിൽ വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി. മറ്റുരീതിയിൽ വ്യാഖ്യാനിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ പരാമർശം നീക്കിയത്. തെറ്റായ സന്ദേശം നൽകുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. കൊച്ചിയിൽ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ ശിവസേനക്കാരെ പ്രതിപക്ഷം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കൊച്ചിയിൽ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പ്രസ്താവന നിയമസഭാ രേഖകളിൽനിന്നു നീക്കംചെയ്യേണ്ടതില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. രാഷ്ട്രീയ അഭിപ്രായ പ്രകടനം നീക്കംചെയ്യുന്ന കീഴ്വഴക്കം ഇല്ലെന്ന് സ്പീക്കർ റൂളിങ് നൽകി.
രാഷ്ട്രീയ ആരോപണം സംശയരൂപേണ മുഖ്യമന്ത്രി ഉന്നയിക്കുകയായിരുന്നുവെന്നാണ് സ്പീക്കറുടെ വിശദീകരണം. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിലേക്കു കൊണ്ടുവന്ന വെള്ളം ഒഴുക്കിക്കളഞ്ഞതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പരാമർശം മറ്റു രീതിയിൽ വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
മറ്റുരീതിയിൽ വ്യാഖ്യാനിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ പരാമർശം നീക്കിയത്. തെറ്റായ സന്ദേശം നൽകുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
കൊച്ചിയിൽ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്. പരാമർശം സഭാരേഖകളിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭാനടപടികൾ തടസപ്പെടുത്തിയിരുന്നു. കൊച്ചിയിലെ സദാചാര ഗുണ്ടാ ആക്രമണ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ബഹളം ഉണ്ടാക്കുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
അതിനിടെ ചാവക്കാട്ടുനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ 15000 ലിറ്റർ വെള്ളം ചിലർ പുഴയിലേക്ക് ഒഴുക്കിവിട്ട വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ ഉന്നയിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശം പിന്നീട് സഭാ രേഖകളിൽനിന്ന് നീക്കിയിരുന്നു.