- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം റുമേലി ഥർ വിരമിച്ചു; ക്രീസ് വിടുന്നത് 2005ലെ ലോകകപ്പ് ഫൈനലിൽ ടീമിന്റെ ഭാഗമായിരുന്ന് താരം; ഏറ്റവും കൂടുതൽ സ്നേഹിച്ച സ്പോർട്സിനോട് വിടപറയുന്നുവെന്ന് കുറിപ്പ്

ന്യൂഡൽഹി: ഇന്ത്യൻ സീം ബൗളിങ് ഓൾറൗണ്ടർ റുമേലി ഥർ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്ത്യൻ വനിതാ ടീമിന് വേണ്ടി 18 ട്വന്റി20യും 78 ഏകദിനവും നാല് ടെസ്റ്റും കളിച്ച താരമാണ് റുമേലി.
വെസ്റ്റ് ബംഗാളിലെ ശ്യാംനഗറിൽ നിന്ന് 23 വർഷം മുൻപ് ആരംഭിച്ച എന്റെ ക്രിക്കറ്റ് കരിയറിന് ഇവിടെ തിരശീല വീഴുകയാണ്, എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് റുമേലി ഥാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തോൽവികളും ജയവും നിറഞ്ഞതായിരുന്നു യാത്ര. ഇന്ത്യൻ വനിതാ ടീമിനെ പ്രതിനിധീകരിച്ച് കളിക്കാനായതും 2005ലെ ലോകകപ്പ് ഫൈനലിൽ നീലക്കുപ്പായം അണിയാനായതുമാണ് ഉയർച്ചകൾ. പരിക്കുകൾ എന്റെ കരിയറിന് ഭീഷണിയായിരുന്നു. എങ്കിലും ഞാൻ വളരെ ശക്തമായി തിരികെ വന്നിട്ടുണ്ട്. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച സ്പോർട്സിനോട് ഇന്ന് വിടപറയുകയാണ് ഞാൻ, റുമേലി പറയുന്നു.
2003ലാണ് റുമേലി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിനമായിരുന്നു ഇത്. ഇന്ത്യക്ക് വേണ്ടി വിവിധ ഫോർമാറ്റുകളിലായി 1328 റൺസും 84 വിക്കറ്റും വീഴ്‌ത്തി.


