- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡിനെ വിടാതെ വ്യാജന്മാർ; ഇത്തവണ പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് ഫണ്ടെന്ന്; 1,30,000 രൂപ നൽകാൻ സർക്കാർ ഉത്തരവായെന്നും സന്ദേശം; വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന പുതിയ തട്ടിപ്പിൻെ സത്യം ഇങ്ങനെ
തിരുവനന്തപുരം: കോവിഡിനെ പോലെ തന്നെ ജനങ്ങളെ ബുദ്ധിമുട്ടിച്ചതാണ് കോവിഡ് 19 വ്യാജവാർത്തകളും സന്ദേശങ്ങളും. ആദ്യഘട്ടത്തിൽ രോഗത്തെയും പ്രതിരോധത്തെയും കുറിച്ചായിരുന്നു വ്യാജന്മാർ പ്രചരിപ്പിചതെങ്കിൽ ലോക് ഡൗണോടെ ഇത് മാറി. പിന്നീട് സർക്കാൻ സേവനങ്ങളും ഫണ്ടുകളുമൊക്കെയായി വ്യാജന്മാരുടെ പ്രിയപ്പെട്ട വിഷയം. നവമാധ്യമങ്ങളിൽ പ്രത്യേകിച്ച് വാട്‌സ് ആപ്പിൽ കൂടിയാണ് സന്ദേശങ്ങൽ അധികവും പ്രചരിക്കുന്നത്. ഈ കൂട്ടത്തിലെ ഏറ്റവും പുതിയ തട്ടിപ്പാണ് ഇപ്പോൾ പുറത്ത് വരുന്ന കോവിഡ് 19 ഫണ്ടെന്ന സന്ദേശം.
പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള പൗരന്മാർക്ക് കോവിഡ്-19 ഫണ്ട് ആയി 1,30,000 രൂപ നൽകാൻ സർക്കാർ ഉത്തരവിറക്കിയെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഒരു വാട്‌സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. ഈ ഫണ്ടിനുള്ള യോഗ്യത പരിശോധിക്കാം എന്ന് പറഞ്ഞ് ഒരു ലിങ്കും സന്ദേശത്തിനൊപ്പം നൽകിയിട്ടുണ്ട്.നിജസ്ഥിതി മനസിലാക്കാതെ ഈ സന്ദേശം ഷെയർ ചെയ്തവരും നിരവധിയാണ്.
എന്നാൽ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. ഈ സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഈ സന്ദേശം വ്യാജമാണെന്നും സർക്കാർ അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും പിഐബി വ്യക്തമാക്കിയത്.
നേരത്തെ പി.എം. ഫണ്ടിന് കീഴിൽ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പതിനായിരം രൂപ നൽകുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് ഒരു സന്ദേശം പ്രചരിച്ചിരുന്നു.കോവിഡ് വ്യാപനം തുടങ്ങിയതോടെ അതുമായി ബന്ധപ്പെട്ട നിരവധി വ്യാജവാർത്തകളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. വസ്തുത പരിശോധിക്കാതെ ഒന്നും വിശ്വസിക്കരുതെന്നും പങ്കുവെക്കരുതെന്നുമാണ് സർക്കാർ നിർദ്ദേശം.