- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴയത്ത് ആവേശം ചോരാതെ മാരത്തോൺ; പാദങ്ങളുടെ പുണ്ണ്യം പൊതുസമൂഹത്തിന് പകർന്നുകൊണ്ട് റൺ ഫോർ യുവർ ലെഗ്
കൊച്ചി: തോരാമഴയത്തും ഉശിര് ഒരുതരി പോലും ചോരാതെ കൊച്ചി വാസ്‌ക്കുലർ സൊസൈറ്റി ഓഫ്ഇന്ത്യ സംഘടിപ്പിച്ച റൺ ഫോർ യുവർ ലെഗ് മാരത്തോൺ ഉജ്ജ്വല വിജയമായി. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്വാസ്‌ക്കുലാർ സർജറിയിലെ ട്രാൻസ്പ്ലാന്റ് ആൻഡ് വാസ്‌ക്കുലാർ സർജറി വിഭാഗം മേധാവി ഡോ.സുധീന്ദ്രൻ.എസ് ഫ്‌ളാഗ് ഓഫ് ചെയ്തു. പാദങ്ങൾ ജീവിതകുതിപ്പിൽ നിർണ്ണായകമാണ് എന്ന സന്ദേശംപകർന്നുകൊണ്ട് സംഘടിപ്പിച്ച മാരത്തോണിൽ നാവികസേന ഉദ്യോഗസ്ഥർ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുംവിദേശ രാജ്യങ്ങളിൽ നിന്നും എത്തിയിട്ടുള്ള ഡോക്ടർമാർ, കൊച്ചിയിലെ ദീർഘദൂര ഓട്ടക്കാരുടെകൂട്ടായ്മയായ സോൾസ് ഓഫ് കൊച്ചിൻ അംഗങ്ങൾ, തുടങ്ങി അഞ്ഞൂറോളം പേർ പങ്കെടുത്തു. രാവിലെ 5.30ന് ലെ മെറിഡിയൻ ഹോട്ടലിന് മുൻപിൽ നിന്ന് ആരംഭിച്ച 10 കിലോമീറ്റർ ദൈർഘ്യമുള്ളമാരത്തോൺ കുണ്ടന്നൂർ വില്ലിങ്ടൺ ഐലന്റ് റോഡ് വഴി അഞ്ച് കിലോമീറ്റർ ഓടി തിരികെ ഹോട്ടലിൽഎത്തിച്ചേർന്നു. പ്രായ ഭേദ മന്യേ 12 മുതൽ 72 വയസുവരെയുള്ളവർ അണിനിരന്നുകൊണ്ട് ആവേശം പകർന്നമാരത്തോണിൽ നേവൽ ബേസിലെ ഉദ്യോഗസ്ഥരായ സോനു കുമാറും (40 മിന
കൊച്ചി: തോരാമഴയത്തും ഉശിര് ഒരുതരി പോലും ചോരാതെ കൊച്ചി വാസ്‌ക്കുലർ സൊസൈറ്റി ഓഫ്ഇന്ത്യ സംഘടിപ്പിച്ച റൺ ഫോർ യുവർ ലെഗ് മാരത്തോൺ ഉജ്ജ്വല വിജയമായി. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്വാസ്‌ക്കുലാർ സർജറിയിലെ ട്രാൻസ്പ്ലാന്റ് ആൻഡ് വാസ്‌ക്കുലാർ സർജറി വിഭാഗം മേധാവി ഡോ.സുധീന്ദ്രൻ.എസ് ഫ്‌ളാഗ് ഓഫ് ചെയ്തു.
പാദങ്ങൾ ജീവിതകുതിപ്പിൽ നിർണ്ണായകമാണ് എന്ന സന്ദേശംപകർന്നുകൊണ്ട് സംഘടിപ്പിച്ച മാരത്തോണിൽ നാവികസേന ഉദ്യോഗസ്ഥർ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുംവിദേശ രാജ്യങ്ങളിൽ നിന്നും എത്തിയിട്ടുള്ള ഡോക്ടർമാർ, കൊച്ചിയിലെ ദീർഘദൂര ഓട്ടക്കാരുടെകൂട്ടായ്മയായ സോൾസ് ഓഫ് കൊച്ചിൻ അംഗങ്ങൾ, തുടങ്ങി അഞ്ഞൂറോളം പേർ പങ്കെടുത്തു.
രാവിലെ 5.30ന് ലെ മെറിഡിയൻ ഹോട്ടലിന് മുൻപിൽ നിന്ന് ആരംഭിച്ച 10 കിലോമീറ്റർ ദൈർഘ്യമുള്ളമാരത്തോൺ കുണ്ടന്നൂർ വില്ലിങ്ടൺ ഐലന്റ് റോഡ് വഴി അഞ്ച് കിലോമീറ്റർ ഓടി തിരികെ ഹോട്ടലിൽഎത്തിച്ചേർന്നു. പ്രായ ഭേദ മന്യേ 12 മുതൽ 72 വയസുവരെയുള്ളവർ അണിനിരന്നുകൊണ്ട് ആവേശം പകർന്നമാരത്തോണിൽ നേവൽ ബേസിലെ ഉദ്യോഗസ്ഥരായ സോനു കുമാറും (40 മിനിറ്റ്) ദീപക് ചൗഹാറും (41മിനിറ്റ്) യഥാക്രമം ഒന്നാമതും രണ്ടാമതുമായി പൂർത്തിയാക്കി. വനിത വിഭാഗത്തിൽ ആദ്യംപൂത്തിയാക്കിയത് നേവൽ ബേസിലെ തന്നെ ഉദ്യോഗസ്ഥയായ കുൽബീർ കൗറും കുട്ടികളുടെ വിഭാഗത്തിൽ ആദ്യംഓടി എത്തിയത് എട്ടാം ക്ലാസ് വിദ്യാർത്ഥി അശ്വിത് പയസിയുമാണ്.
ഇന്ത്യയുടെ ഒറ്റക്കാൽ വിസ്മയം അശോക് മുന്നെയും കേരളത്തിന്റെ ഏക അംഗവിച്ഛേദനം സംഭവിച്ച മാരത്തോൺഓട്ടക്കാരൻ സജേഷും മാരത്തോണിനെ മികവുറ്റതാക്കി. 2009ൽ ട്രെയിൻ അപകടത്തെ തുടർന്ന് വലതുകാൽനഷ്ട്‌പ്പെട്ട അശോക് മുന്നെ ജീവിതത്തിലെ പ്രതിസന്ധികളെ യൊക്കെ തരണം ചെയ്തുകൊണ്ട് ഉജ്ജ്വല നേട്ടങ്ങൾകൈവരിച്ചു കൊണ്ടീരിക്കുകയാണ്. എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്ന പ്രയത്‌നത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇതിനോടകം തന്നെ നിരവധി മാരത്തോണിൽ പങ്കെടുത്തിട്ടുണ്ട്. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ സജേഷിന് 18ാമത്തെ വയസിലാണ് കാൽ നഷ്ടമാകുന്നത്. പിന്നീടങ്ങോട്ട് കൃതൃമ കാൽ ഘടിപ്പിച്ച് കുതിച്ചുകൊണ്ടിരിക്കുന്നഇദ്ദേഹം ഒട്ടുമിക്ക മാരത്തോണിലും പങ്കെടെക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.
കേരളം പോലുള്ള സംസ്ഥാനം ആരോഗ്യ രംഗത്ത് നേരിട്ടുകൊണ്ടിരിക്കുന്ന വലിയൊരു ഭീഷണിയാണ്‌വാസ്‌ക്കുലാർ രോഗങ്ങൾ. മാറി വരുന്ന മലയാളികളുടെ ജീവിത ശൈലി ഇത്തരം രോഗങ്ങളിലേയ്ക്ക് എളുപ്പംവലിച്ചഴിക്കുന്നു. കേരളത്തിൽ മാത്രമായി പ്രതിദിനം ശരാശരി 50 പേരുടെ കാലുകൾ ഇക്കാരണത്താൽമുറിച്ചുമാറ്റപ്പെടുന്നുണ്ട്. വാസ്‌ക്കുലാർ രോഗങ്ങൾക്ക് ആധുനിക വൈദ്യശാസ്ത്രത്തിൽ അംഗവിച്ഛേദനം നടത്താതെതന്നെ ഫലം കണ്ടെത്താനുള്ള നൂതന ചികിത്സാരീതികൾ ലഭ്യമാണ്. ഈ അവബോധം പൊതുജനങ്ങൾക്കിടയിൽ എത്തിക്കുവാനും കാല് നഷട്ടപെട്ടവർക്ക് മുന്നോട്ടുള്ള ജീവിതത്തിൽ ആത്മവിശ്വാസവും പ്രചോതനവും പകരുവാനുംവേണിയാണ് വാസ്‌ക്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 24ം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ഈമാരത്തോൺ സംഘടൊപ്പിച്ചത്.ഈ മാരത്തോനിന്റെ രജിസ്‌ട്രേഷന്റെയും മറ്റും ഭാഗമായി ലഭിച്ച തുകഉപയോഗിച്ച് അംഗവിച്ഛേദനം സംഭവിച്ച മാരത്തോൺ ഓട്ടക്കാരനായ സജേഷിന് ഓടുന്നതിന് ഉപയോഗിക്കുന്നകൃതൃമകാലായ ബ്ലേഡും നിത്യ മനോജിന് കൃതൃമ കാലും സൗജന്യമായി നൽകിയിരുന്നു.