- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരും ബഹിഷ്കരിച്ചില്ല; ഗവർണ്ണർ ഫ്‌ളാഗ് ഓഫ് ചെയ്തു; സച്ചിനും മോഹൻലാലും പങ്കെടുത്തു; കേരളം ഒറ്റക്കെട്ടായി ഓടി; അഴിമതികൾ മറന്ന് പ്രതിപക്ഷവും സഹകരിച്ചു; മനോരമയുടെ സംഘാടന മികവിൽ റൺ കേരളാ റൺ സൂപ്പർ ഹിറ്റ്
തിരുവനന്തപുരം: ആവേശം വിതറി ദേശീയ ഗെിയംസിന്റെ മുന്നോടിയായുള്ള കൂട്ടയോട്ടത്തിൽ കേരളം ഒന്നാകെ ഓടി. മലയാളിക്ക് ആവേശമാകാൻ ഗെയിംസിന്റെ ബ്രാൻഡ് അംബാസിഡർ സച്ചിൻ തെണ്ടുൽക്കറും കൂട്ടയോട്ടത്തിന്റെ ഭാഗമായി. ഗവർണ്ണർ പി സദാശിവം ഫഌഗ് ഓഫ് ചെയ്തതോടെയാണ് ലോക റിക്കോർഡ് ലക്ഷ്യമിട്ടുള്ള ഓട്ടം തുടങ്ങിയത്. കൂട്ടയോട്ടത്തിന്റെ സന്ദേശമുയർത്തിയുള്ള
തിരുവനന്തപുരം: ആവേശം വിതറി ദേശീയ ഗെിയംസിന്റെ മുന്നോടിയായുള്ള കൂട്ടയോട്ടത്തിൽ കേരളം ഒന്നാകെ ഓടി. മലയാളിക്ക് ആവേശമാകാൻ ഗെയിംസിന്റെ ബ്രാൻഡ് അംബാസിഡർ സച്ചിൻ തെണ്ടുൽക്കറും കൂട്ടയോട്ടത്തിന്റെ ഭാഗമായി.
ഗവർണ്ണർ പി സദാശിവം ഫഌഗ് ഓഫ് ചെയ്തതോടെയാണ് ലോക റിക്കോർഡ് ലക്ഷ്യമിട്ടുള്ള ഓട്ടം തുടങ്ങിയത്. കൂട്ടയോട്ടത്തിന്റെ സന്ദേശമുയർത്തിയുള്ള പ്രതിജ്ഞയും ഗവർണ്ണർ ചൊല്ലിക്കൊടുത്തു. അപ്പോൾ കേരളം ഒന്നാകെ അത് ഏറ്റ് ചൊല്ലി. കൊച്ചിയിൽ നടൻ മോഹൻലാലും കൂട്ടയോട്ടത്തിന്റെ ഭാഗമായി.
റൺ കേരളാ റണ്ണിൽ പാറശാല മുതൽ മഞ്ചേശ്വരം വരെ ആവേശത്തിന്റെ കൊടുമുടിയിലായി. കേരളത്തിലെ പതിനായിരത്തോളം കേന്ദ്രങ്ങളിൽ കൂട്ടയോട്ടം നടന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന്റെ സൗത്ത് ഗേറ്റിലായിരുന്നു ഉദ്ഘാടനം. സച്ചിനും മുഖ്യമന്ത്രിക്കുമൊപ്പം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കാളിയായി. സിപിഐ(എം) നേതാവും മുൻ കായിക മന്ത്രിയുമായ എം വിജയകുമാറും കൂട്ടയോട്ടത്തിന് എത്തി. പ്രതിപക്ഷത്ത് നിന്ന് മുൻ മന്ത്രി സുരേന്ദ്രൻ പിള്ളയും സജീവമായി പങ്കെടുത്തു. ഇതോടെ അഴിമതി ആരോപണങ്ങൾ ഉയർത്തിയെങ്കിലും പ്രതിപക്ഷവും ദേശീയ ഗെയിംസുമായി സഹകരിക്കുമെന്ന് ഉറപ്പായി.
തിരുവനന്തപുരത്ത് രാവിലെ 10.20ന് ഗെയിംസിന്റെ തീ സോംഗ് പാടിക്കൊണ്ടാണ് പരിപാടികൾ തുടങ്ങിയത്. അഞ്ചു മിനിട്ടിനു ശേഷം ഗെയിംസ് പ്രതിജ്ഞ ചൊല്ലി. സദാശിവം ചൊല്ലിയ പ്രതിജ്ഞ തിരുവനന്തപുരത്തെ ജനക്കൂട്ടമൊന്നാകെ ഏറ്റുചൊല്ലി. 10.30നായിരുന്നു ഫ്‌ളാഗ് ഓഫ്. തുടർന്ന് ആരംഭിച്ച കൂട്ടയോട്ടത്തിന് സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം നൽകി. സുരക്ഷാ കാരണങ്ങളെ തുടർന്ന് സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റു മുതൽ വടക്കേ ഗേറ്റുവരെ മാത്രമെ സച്ചിൻ ഓടിയുള്ളു. തുടർന്ന് കാറിലാണ് സച്ചിൻ ടെണ്ടുൽക്കർ സമാപനവേദിയായ സെൻട്രൽ സ്റ്റേഡിയിത്തിൽ എത്തിയത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ആരോഗ്യമന്ത്രി വി എസ്.ശിവകുമാർ, ഡെപ്യൂട്ടി സ്പീക്കർ എൻ.ശക്തൻ, മേയർ അഡ്വ.കെ.ചന്ദ്രിക, ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ്, എംഎൽഎമാരായ കെ.മുരളീധരൻ, വി.ശിവൻകുട്ടി, ജില്ലാ കളക്ടർ ബിജു പ്രഭാകർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസ്, ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ടി.സി.മാത്യു, തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാം, സിറ്റി പൊലീസ് കമ്മീഷണർ എച്ച്. വെങ്കിടേഷ്, ഡിസിപി അജിതാബീഗം എന്നിവരും തിരുവനന്തപുരത്തെ റൺ കേരള റണ്ണിൽ പങ്കാളികളായി.
സെക്രട്ടറിയേറ്റ് സൗത്ത് ഗേറ്റിന് സമീപത്ത് നിന്നാരംഭിച്ച റൺ കേരള റണ്ണിൽ പങ്കെടുത്ത് ഓടുന്നവർ സെൻട്രൽ സ്റ്റേഡിയത്തിലെത്തിച്ചേർന്നു. സെൻട്രൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ 600-ൽപരം കേന്ദ്രങ്ങളിലാണ് റൺ കേരള റൺ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ പങ്കെടുത്തു. സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രമുഖരുമാണ് ഓടുന്ന സച്ചിൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ സുരക്ഷക്കായി 800 പൊലീസുകാരെ മഫ്ടിയിലും യൂണിഫോമിലും നിയോഗിച്ചിരുന്നു.
സെൻട്രൽ സ്റ്റേഡിയത്തിലും സച്ചിനായിരുന്നു മുഖ്യ ആകർഷണം. കേരളാ ബ്ലാസ്‌റ്റേഴ്‌സിന് നൽകിയ അതേ പിന്തുണ ദേശീയ ഗെയിംസിന് നൽകണമെന്നായിരുന്നു സച്ചിൻ ആവശ്യപ്പെട്ടു. ഫുട്‌ബോൾ ലീഗിൽ കളിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സിന് കേരളം നൽകിയ സ്‌നേഹം കൂട്ടയോട്ടത്തിന്റെ സമാപന ചടങ്ങിൽ സച്ചിൻ വിശദീകരിച്ചു. 28 കൊല്ലത്തിന് ശേഷമാണ് ദേശീയ ഗെയിംസ് കേരളത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ അതിനെ എല്ലാ അർത്ഥത്തിലും പിന്തുണയ്‌ക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഓർക്കണമെന്ന് സച്ചിൻ വ്യക്തമാക്കി.
കൊച്ചിയിലെ കൂട്ടയോട്ടം നടൻ മോഹൻലാൽ ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രി കെ.ബാബു, സിനിമാതാരങ്ങളായ ലാൽ, അനന്യ തുടങ്ങിയവർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. മോഹൻലാലാണ് കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തത്. ഡിഎച്ച് റോഡിലൂടെ ബിടിഎച്ച് ജംഗ്ഷനിലെത്തി പാർക്ക് അവന്യൂ റോഡിലൂടെ ആശുപത്രി ജങ്ഷനിൽ നിന്ന് തിരിഞ്ഞ് ഹോസ്പിറ്റർ റോഡ്, പിടി ഉഷ റോഡ് വഴി മഹാരാജാസ് കോളേജ് ഗ്രൗണ്ടിലേക്കായിരുന്നു കൂട്ടയോട്ടം. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് താരങ്ങൾ, കായിക, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങി ഒട്ടേറെ പേർ അണിചേർന്നു.
കോഴിക്കോട് മന്ത്രി എംകെ മുനീർ ഫഌഗ് ഓഫ് ഉദ്ഘാടനം ചെയ്തു. മേയർ എൻകെ പത്മജവും കൂട്ടയോട്ടത്തിന്റെ ഭാഗമായിരുന്നു. ബീച്ച് റോഡിൽ നടന്ന കൂട്ടയോട്ടത്തിലും വൻ ജനപങ്കാളിത്തവും ഉണ്ടായിരുന്നു. ചെണ്ടമേളം അടക്കമുള്ള സംഗീത വിരുന്നും കോഴിക്കോട് ബീച്ചിൽ നടന്നു. പതിനായിരങ്ങൾ ബീച്ചിലെത്തി എന്നാണ് കരുതുന്നത്. ജില്ലയിലെ 618 കേന്ദ്രങ്ങളിലും വൻ ജനപങ്കാളിത്തമായിരുന്നു. കോട്ടയത്ത് നടൻ ദിലീപ് ആയിരുന്നു ഫ്‌ലാഗ് ഓഫ് ചെയ്തത്. ഫുട്‌ബോൾ താരം ഐ എം വിജയൻ തൃശൂരിൽ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.
ലോകത്ത് ഏറ്റവും അധികം ആളുകൾ ഒന്നിച്ചോടിയ കൂട്ടയോട്ടമാണ് ഇതെന്നാണ് വിലയിരുത്തൽ. ലോക റിക്കോർഡ് ഇട്ടുകഴിഞ്ഞുവെന്നാണ് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിലപാട്. കേരളത്തിലാകെ പതിനായിരത്തിലേറെ കേന്ദ്രങ്ങൾ... 21 മെഗാ റൺ കേന്ദ്രങ്ങൾ, 226 മിനി മെഗാ റൺ കേന്ദ്രങ്ങൾ.
മലയാള മനോരമയുടെ നേതൃത്വത്തിലുള്ള ജംഗ്ഷൻ കെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. ദേശീയ ഗെയിംസിന്റെ ഫണ്ടിൽ നിന്ന് പത്ത് കോടി രൂപ മനോരമയ്ക്ക് നൽകിയത് വലിയ വിവാദമായി. പ്രതിപക്ഷ രംഗത്ത് എത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ വളരെ കരുതലോടെയാണ് കൂട്ടയോട്ടം സംഘടിപ്പിക്കപ്പെട്ടത്. കേരളത്തിലുടനീളം ഇത് വിജയമാക്കാൻ മനോരമ നേരിട്ട് ഇറങ്ങി. കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം പിന്തുണ നൽകി. സർക്കാരും ആവുന്നതെല്ലാം ചെയ്തു. കേരളത്തിലെ സ്‌കൂളുകളിലെ കുട്ടികളെ മുഴുവൻ കൂട്ടയോട്ടത്തിന്റെ ഭാഗമാക്കി.