- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടം വിജയമാക്കാൻ സർവ്വ അടവുമായി മനോരമ; റൺ കേരളാ റണ്ണിന് സച്ചിനും എത്തി; ഇതിഹാസ താരത്തിന്റെ സാന്നിധ്യത്തിലൂടെ വിവാദങ്ങൾ അകറ്റാമെന്ന പ്രതീക്ഷയിൽ സർക്കാർ; ദേശീയ ഗെയിംസ് ആവേശം കേരളം മുഴുവനെത്തിക്കാനുള്ള കൂട്ടയോട്ടം നാളെ
തിരുവനന്തപുരം: വിവാദം ആയതുകൊണ്ട് തന്നെ റൺ കേരളാ റണ്ണിനെ മഹാസംഭവമാക്കാൻ മലയാള മനോരമ കച്ചകെട്ടി ഇറങ്ങി. മനോരമയുടെ നേതൃത്വം ഉദ്ദേശിച്ചത് സാധിക്കുകയും ചെയ്തു. ദേശീയ ഗെയിംസിനു മുന്നോടിയായി സംഘടിപ്പിക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം നാളെ രാവിലെ 10.30 മുതൽ 11.30 വരെ നടക്കും. ക്രിക്കറ്റ് താരവും ദേശീയ ഗെയിംസിന്റെ അംബാസഡറുമായ സച്ചിൻ തെൻഡുൽക്കർ തല
തിരുവനന്തപുരം: വിവാദം ആയതുകൊണ്ട് തന്നെ റൺ കേരളാ റണ്ണിനെ മഹാസംഭവമാക്കാൻ മലയാള മനോരമ കച്ചകെട്ടി ഇറങ്ങി. മനോരമയുടെ നേതൃത്വം ഉദ്ദേശിച്ചത് സാധിക്കുകയും ചെയ്തു. ദേശീയ ഗെയിംസിനു മുന്നോടിയായി സംഘടിപ്പിക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം നാളെ രാവിലെ 10.30 മുതൽ 11.30 വരെ നടക്കും. ക്രിക്കറ്റ് താരവും ദേശീയ ഗെയിംസിന്റെ അംബാസഡറുമായ സച്ചിൻ തെൻഡുൽക്കർ തലസ്ഥാനത്തു കൂട്ടയോട്ടത്തിനു നേതൃത്വം നൽകും. ഇതോടു കൂടി ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വിവാദങ്ങളും അവസാനിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
അതിനിടെ കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ തിരുവനന്തപുരത്തെത്തി. കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും സംഘവും സച്ചിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇന്ന് അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ തങ്ങും. ചൊവ്വാഴ്ച രാവിലെ 10.30 മുതൽ 11.30 വരെയാണ് റൺ കേരള റൺ. 14 ജില്ലകളിലായി ഏഴായിരത്തോളം പോയിന്റുകളിൽ റൺ കേരള റൺ തുടങ്ങും. ലോക കായിക ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്.
തിരുവനന്തപരുത്ത് മാത്രം ആയിരത്തോളം പോയിന്റുകളുണ്ട്. സെക്രട്ടറിയേറ്റിന് മുന്നിലാണ് സച്ചിൻ റൺ കേരള റണ്ണിന്റെ ഭാഗമാകുന്നത്. സച്ചിനൊപ്പം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷണൻ, വി എസ് ശിവകുമാർ എന്നിവരും റൺ കേരള റണ്ണിൽ പങ്കുചേരും. സെക്രട്ടറിയേറ്റ് സൗത്തു ഗേറ്റിന് മുന്നിൽ ഗവർണ്ണർ പി സദാശിവം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഇവിടെ നിന്നും നോർത്ത് ഗേറ്റ് ചുറ്റി സെൻട്രൽ സ്റ്റേഡിയം വരെയാണ് സച്ചിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം നടക്കുക. കൂട്ടയോട്ടത്തിന് ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ സച്ചിൻ ജനാവലിയെ അഭിവാദ്യം ചെയ്യും.
ഗവർണ്ണർ പി സദാശിവം ദേശീയ ഗെയിംസിൽ നിന്ന് വിട്ടു നിൽക്കുമെന്ന അഭ്യൂഹങ്ങൾക്ക് അവസാനമിടാനും സർക്കാരിനായി. എല്ലാം മനോരമയുടെ പ്രയത്‌ന ഫലമാണ്. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ റൺ കേരള റണ്ണിനു നേതൃത്വം നൽകും. സംസ്ഥാനത്തു കൂട്ടയോട്ടം നടക്കുന്ന റൂട്ടുകളിൽ ഗതാഗത ക്രമീകരണത്തിനു പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കു 10.30 മുതൽ 11.30 വരെ ഇടവേള നൽകി ഉത്തരവിറങ്ങി. സ്‌കൂളുകളും മറ്റും പങ്കെടുക്കുന്നതിനു നേരത്തേ തന്നെ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ദേശീയ ഗെയിംസിന്റെ വരവറിയിട്ടുള്ള റൺ കേരള റണ്ണിന് വൻ ജനപിന്തുണ ലഭിക്കുന്നുണ്ട്.
നാടെങ്ങും വിളംബര ജാഥകളും റാലികളും നടക്കുകയാണ്. വിദ്യാർത്ഥികൾ ഫഌഷ് മോബും ബൈക്ക് റാലിയുമായാണ് കൂട്ടയോട്ടം ഗംഭീരമാക്കാൻ ഒരുങ്ങുന്നത്. ടീ ഷർട്ട് തയാറാക്കി സ്പോർട്സ് ഉപകരണ വ്യാപാരികളും രംഗത്തെത്തി. ഞാൻ ആതിഥ്യം വഹിക്കുന്നു, എന്റെ പിന്തുണ ദേശീയ ഗെയിംസിന്... ഇതാണ് റൺ കേരള റണ്ണിലൂടെ ദേശീയ ഗെയിംസിന് നൽകുന്ന സന്ദേശം. മറ്റന്നാൾ നടക്കുന്ന റൺ കേരള റണ്ണിന് ആവേശകരമായ വരവേൽപാണ് ഇപ്പോൾ നാടെങ്ങും കാണുന്നത്.
എല്ലാ ജില്ലകളിലും വ്യത്യസ്ത പരിപാടികളുയർത്തി ആളുകളെ അടുപ്പിക്കാനാണ് ശ്രമം. മനോരമയുടെ പരിപാടിയായതിനാൽ സാമൂഹ്യസാംസ്‌കാരി നേതാക്കളും കൂട്ടയോട്ടത്തിന്റെ ഭാഗമാകും. വലിയ ജനക്കൂട്ടം എല്ലാം ജില്ലകളിലും എത്തുമെന്നാണ് വിലയിരുത്തൽ. ഈ മാസം 31നാണ് ഗെയിംസ് തുടങ്ങുന്നത്. അതിന് മുന്നോടിയായുള്ള കൂട്ടയോട്ടത്തിന് നടത്തിപ്പ് ചുമതല പത്ത് കോടി രൂപയക്ക് മനോരമയ്ക്ക് നൽകിയത് വലിയ വിവാദമായിരുന്നു. എന്നാൽ ടെൻഡറിലൂടെയാണ് മനോരമ കരാർ സ്വന്തമാക്കിയത് എന്നാണ് സർക്കാർ വാദം.
അതിനിടെ ഗെയിംസ് സ്‌റ്റേഡിയങ്ങളുടെ പണിയിൽ ഇനിയും അനിശ്ചിതത്വം മാറിയിട്ടില്ല. സായി കേന്ദ്രങ്ങളിൽ നിന്ന് പഴയ ഉപകരണങ്ങളെത്തിച്ച് പണി പൂർത്തിയാകാത്ത സ്റ്റേഡിയങ്ങളിലാകും ദേശീയ ഗെയിംസ് നടത്തുക എന്നാണ് സൂചന.