- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൂണി വീട്ടിൽ എത്തിയപ്പോൾ ഒന്നും മിണ്ടാൻ നിൽക്കാതെ മൂന്ന് മക്കളുമായി കോളീൻ പുറത്തേക്ക് പോയി; കല്യാണമോതിരവും ഉപേക്ഷിച്ചതോടെ അത്ഭുത ഫുട്‌ബോൾ ബാലന്റെ വിവാഹജീവിതം അവസാനിച്ചതായി റിപ്പോർട്ടുകൾ
ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ വൈനെ റൂണി ലൈംഗിക തൊഴിലാളിയായ ലോറ സിംപ്‌സനൊപ്പം കാറിൽ പോകുമ്പോൾ ഇക്കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലായത് വൻ വാർത്തയായിരുന്നുവല്ലോ. ഭാര്യയായ കോളീൻ ഗർഭിണിയായിരിക്കുമ്പോഴാണ് അഴിഞ്ഞാട്ടത്തിന് കോപ്പ് കൂട്ടുന്നതിനിടെ റൂണി പിടിയിലായിരുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിനായിരുന്നു അറസ്റ്റ്. സംഭവത്തെ തുടർന്ന് റൂണി വീട്ടിൽ എത്തിയപ്പോൾ ഒന്നും മിണ്ടാൻ നിൽക്കാതെ മൂന്ന് മക്കളുമായി കോളീൻ പുറത്തേക്ക് പോയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കോളീൻ കല്യാണമോതിരവും ഉപേക്ഷിച്ചതോടെ അത്ഭുത ഫുട്‌ബോൾ ബാലൻ എന്നറിയപ്പെടുന്ന റൂണിയുടെ വിവാഹജീവിതം അവസാനിച്ചതായും റിപ്പോർട്ടുകളുണ്ട്. വിവാഹ വേളയിൽ റൂണി അണിയിച്ചിരുന്ന രണ്ടര ലക്ഷം പൗണ്ട് വിലയുള്ള വെഡിങ് റിംഗും രണ്ട് ലക്ഷം പൗണ്ട് വിലയുള്ള എൻഗേജ്‌മെന്റ് റിംഗുമാണ് കോളീൻ പുല്ല് പോലെ ഉപേക്ഷിച്ചിരിക്കുന്നത്. ഭർത്താവ് തന്നോട് കാട്ടിയ നെറികേടിലും വിശ്വാസ വഞ്ചനയിലും കോളീൻ പൊട്ടിത്തെറിച്ചിരിക്കുകയാണെന്നും പിരിയാൻ തീരുമാനിച്ചുവെന്നും സൂചനയുണ്ട്. ചെഷയറിൽ
ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ വൈനെ റൂണി ലൈംഗിക തൊഴിലാളിയായ ലോറ സിംപ്‌സനൊപ്പം കാറിൽ പോകുമ്പോൾ ഇക്കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലായത് വൻ വാർത്തയായിരുന്നുവല്ലോ. ഭാര്യയായ കോളീൻ ഗർഭിണിയായിരിക്കുമ്പോഴാണ് അഴിഞ്ഞാട്ടത്തിന് കോപ്പ് കൂട്ടുന്നതിനിടെ റൂണി പിടിയിലായിരുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിനായിരുന്നു അറസ്റ്റ്. സംഭവത്തെ തുടർന്ന് റൂണി വീട്ടിൽ എത്തിയപ്പോൾ ഒന്നും മിണ്ടാൻ നിൽക്കാതെ മൂന്ന് മക്കളുമായി കോളീൻ പുറത്തേക്ക് പോയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കോളീൻ കല്യാണമോതിരവും ഉപേക്ഷിച്ചതോടെ അത്ഭുത ഫുട്‌ബോൾ ബാലൻ എന്നറിയപ്പെടുന്ന റൂണിയുടെ വിവാഹജീവിതം അവസാനിച്ചതായും റിപ്പോർട്ടുകളുണ്ട്.
വിവാഹ വേളയിൽ റൂണി അണിയിച്ചിരുന്ന രണ്ടര ലക്ഷം പൗണ്ട് വിലയുള്ള വെഡിങ് റിംഗും രണ്ട് ലക്ഷം പൗണ്ട് വിലയുള്ള എൻഗേജ്‌മെന്റ് റിംഗുമാണ് കോളീൻ പുല്ല് പോലെ ഉപേക്ഷിച്ചിരിക്കുന്നത്. ഭർത്താവ് തന്നോട് കാട്ടിയ നെറികേടിലും വിശ്വാസ വഞ്ചനയിലും കോളീൻ പൊട്ടിത്തെറിച്ചിരിക്കുകയാണെന്നും പിരിയാൻ തീരുമാനിച്ചുവെന്നും സൂചനയുണ്ട്. ചെഷയറിൽ ഇരുവരും താമസിച്ച് വന്നിരുന്ന 6 മില്യൺ പൗണ്ട് വിലയുള്ള വീട്ടിൽ വച്ച് ഇരുവരും ഇന്നലെ കടുത്ത വാഗ്വാദത്തിലേർപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. തങ്ങളുടെ നാലാമത്തെ കുട്ടിയെ കോളീൻ ഗർഭം ധരിച്ചിരിക്കുമ്പോഴായിരുന്നു റൂണി വേശ്യക്കൊപ്പം പിടിയിലായിരുന്നത്.
ഇന്നലെ റൂണി വീട്ടിലേക്ക് കയറി വന്നയുടൻ അദ്ദേഹത്തോട് തട്ടിക്കയറിയ കോളീൻ മൂന്ന് മക്കളെയും കൂട്ടി ലിവർപൂളിലുള്ള തന്റെ മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ പോയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കോളീൻ റൂണിയുമായുള്ള വിവാഹബന്ധം വേർപിരിയാൻ ഗൗരവമായി ആലോചിക്കുന്നുവെന്നാണ് ഇവരുടെ ഒരു സുഹൃത്ത് വെളിപ്പെടുത്തുന്നത്. റൂണിയെക്കുറിച്ച് അധികം സംസാരിക്കാൻ കോളീന്റെ കുടുംബ ം തയ്യാറായിട്ടില്ല. തങ്ങളുടെ പിതാവിന്റെ നെറികേടിനെ കുറിച്ചറിഞ്ഞ് തന്റെ കുട്ടികൾ സ്‌കൂളിൽ വച്ച് പരിഹസിക്കപ്പെടുമോയെന്ന കടുത്ത ആശങ്ക കോളീനുണ്ടെന്നും സൂചനയുണ്ട്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച അതിരാവിലെയും ഉണ്ടായ സംഭവങ്ങളെ തുടർന്ന് തന്റെ വിവാഹജീവിതം അവസാനിക്കുമോയെന്ന ആശങ്ക റൂണി തന്റെ സുഹൃത്തുക്കളോട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ തനിക്കൊപ്പം കളിച്ചിരുന്ന വെസ് ബ്രൗണിനെയും ഡിഫെൻഡർ ഫിൽ ബാർഡ്‌സ്ലെയുടെ സഹോദരൻ ബേൺലെയെയും വ്യാഴാഴ്ച വൈകുന്നേരം റൂണി കണ്ടതായി റിപ്പോർട്ടുണ്ട്. ഇവർ വൈകുന്നേരം നാല് മണിക്ക് ആൽഡെർലെ എഡ്ജിലെ പ്രശസ്തമായ ഇറ്റാലിയൻ റസ്റ്റോറന്റായ പിക്കോലിനോയിൽ വച്ച് ഭക്ഷണം കഴിച്ചിരുന്നു. തുടർന്ന് പ്ലഷ് ബബിൾ റൂം ബാറിലേക്ക് പോയി രാത്രി പത്ത് മണി വരെ അവിടെ ആഘോഷിക്കുകയും ചെയ്തിരുന്നു. ഇവർ മൂവരും ഇവിടെ വച്ച് പാട്ട് പാടുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നു.
ബബിൾ റൂമിൽ വച്ചായിരുന്നു ലോറയും റൂണിയും കണ്ട് മുട്ടുകയും പരസ്പരം ആകൃഷ്ടരാവുകയും ചെയ്തത്. തുടർന്ന് ഇവർ ഒരുമിച്ച് മദ്യപിക്കുകയും ചെയ്തിരുന്നു. പിന്നീട് ലോറയുടെ കാറിൽ കയറി റൂണി പോകുന്നതിനിടയിലായിരുന്നു അറസ്റ്റ് നടന്നത്. മദ്യപിച്ചതിനാൽ ലോറയ്ക്ക് കാറോടിക്കാൻ സാധിക്കാത്തതിനാൽ താൻ അവരെ വീട്ടിലെത്താൻ സഹായിക്കുകായിരുന്നുവെന്നാണ് റൂണി സ്വയം ന്യായീകരിച്ചിരുന്നത്. എന്നാൽ റൂണി ലോറയ്‌ക്കൊപ്പം അവിഹിത ബന്ധത്തിൽ ഏർപ്പെടാൻ കോപ്പ്കൂട്ടുകയായിരുന്നുവെന്നതിന് ചില തെളിവുകൾ ലഭിച്ചത് കോളിനെ ചൊടിപ്പിക്കുകയായിരുന്നു. 6000 പൗണ്ട് പ്രതിഫലം വാങ്ങി സമ്പന്ന വയോധികരുടെ കൂടെ ഉറങ്ങുന്ന ലൈംഗിക തൊഴിലാളിയായ ലോറ സിംപ്‌സൻ സീക്കിങ് അറേഞ്ച്‌മെന്റ്‌സ് എന്ന ഡേറ്റിങ് വെബ്‌സൈറ്റുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. അറസ്റ്റിലായതിന് ശേഷം റൂണി 12 മണിക്കൂർ സെല്ലിൽ കഴിയുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയുമായിരുന്നു.