- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുനാഗപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വണ്ടി നിർത്തി ഇറങ്ങിയോടിയ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു; കാർ പൂർണമായി കത്തി നശിച്ചു
കൊല്ലം: കരുനാഗപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തീ ഉയരുന്നത് കണ്ട് വണ്ടി നിർത്തി ഇറങ്ങിയോടിയതിനാൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബിബിൻ, ദിവ്യ എന്നിവരാണ് കാറിലുണ്ടായിരുന്നത്. വാഹനം ഓടുന്നതിനിടെ കാറിന്റെ മുൻവശത്തുനിന്നും തീ ഉയരുന്നത് ബിബിനാണ് ആദ്യം കണ്ടത്. ഇതേതുടർന്ന് ബിബിൻ റോഡരികിൽ നിർത്തി വാഹനത്തിൽ നിന്നും ഇറങ്ങുകയായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തി നശിച്ചു.
ഷോർട്ട്സർക്യൂട്ടാണ് തീപിടിക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് പരിശോധിച്ച് വരികയാണ്. കൊല്ലത്ത് അടുത്തിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ അഞ്ചലിലും സമാനമായ സംഭവം നടന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story