സാൻഫ്രാൻസിസ്‌ക്കൊ: യുനൈറ്റഡ് നാഷൻസ് അസ്സോസിയേഷൻ സംഘടിപ്പിച്ചഇരുപതാമത് ഫിലിം ഫെസ്റ്റിവലിൽ രൂപാസ് ബോട്ടിക്ക് (Rupa's Boutique)ഏറ്റവും നല്ല ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തു.

ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നുള്ള ഫാഷൻ ഡിസൈനറും, യുവതിയുമായരൂപയുടെ ജീവിതത്തിൽ ആസിഡ് ആക്രമണത്തെ തുടർന്നുണ്ടായ സമൂലപരിവർത്ത നങ്ങളുടെ കഥ പറയുന്ന 50 മിനിട്ട് ദൈർഘ്യമുള്ളഡോക്യുമെന്ററിയാണ് ഗ്രാന്റ് ജൂറിയുടെ പ്രത്യേക അവാർഡിനർഹമായത്.

സാൻഫ്രാൻസിസ്‌ക്കൊ ബെയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി ഉൾപ്പെടെവിവിധ കേന്ദ്രങ്ങളിലായി നടന്ന ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചനിരവധി ഡോക്യൂമെന്ററികളിൽ ജൂറിയുടെയും, കാണികളുടേയും പ്രശംസ പിടിച്ചുപറ്റിയ രൂപാസ ബോട്ടിക്കിന്റെ സംവിധാനം ഗ്ലോറിയ ഹലസും, നിർമ്മാണംഫ്രഫൂൽചൗധരിയുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രൂപ സുഖം പ്രാപിച്ചതിനുശേഷംജീവിത സന്ധാരണത്തിനായി സ്വന്തമായി ബോട്ടിക്ക് തുറന്ന് പ്രവർത്തനംആരംഭിക്കുകയും, തന്നെ പോലെ ആസിഡ് ആക്രമണത്തിന് ഇരയായിട്ടുള്ളമറ്റുള്ളവർക്ക് തൊഴിൽ നൽകി അവരുടെ ജീവിതത്തിൽ പരിവർത്തനത്തിന്അവസരം ഉണ്ടാക്കുകയും ചെയ്തത് ഹൃദയസ്പർശിയായി ഈ ഡോക്യുമെന്ററിയിൽചിത്രീകരിച്ചിട്ടുണ്ട്. ആസിഡ് ആക്രമണത്തിന് ഇരയായവരെ മാത്രം അണിനിരത്ത ഫാഷൻ ഷോ സംഘടിപ്പിക്കുന്നതിന് രൂപ തയ്യാറായതും ഈ ഡോക്യുമെന്ററിയിൽഅനാവരണം ചെയ്യുന്നു. ഹോളിഅൺ ഹോളിറിവർ (Holy(un) holy river) എന്നഡോക്യുമെന്ററി സിനിമോട്ടോഗ്രാഫിക്കുള്ള വീഡിയോ അവാർഡും കരസ്ഥമാക്കി.
ഇന്ത്യയിലെ ഗംഗാനദിയുടെ കഥപറയുന്നതാണ് ഈ ഡോക്യുമെന്ററി.