റഷ്യയുടെ തകർച്ചയും പാക്കിസ്ഥാനിലെ ഭീകരാക്രമണവും ഇന്ത്യയെ ബാധിച്ചു; രൂപയുടെ മൂല്യത്തിൽ വമ്പൻ ഇടിവ്; ഡോളർ, പൗണ്ട് വില വീണ്ടും കുതിക്കുന്നു; പ്രവാസി പണത്തിന് കൂടുതൽ മൂല്യം
പാകിസ്താനിലെ ഭീകരാക്രമണവും റഷ്യൻ സമ്പദ്വ്യവസ്ഥയുടെ തകർച്ചയും ഇന്ത്യൻ വിപണിയിലും ആഘാതങ്ങൾ സൃഷ്ടിക്കുന്നു. മറ്റ് നാണയങ്ങൾക്കുമേൽ ഡോളർ ശക്തിപ്രാപിച്ചതോടെ, രൂപയുടെ മൂല്യം കഴിഞ്ഞ 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് എത്തിയത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാകും വിധത്തിലുള്ള മൂല്യത്തകർച്ചയാണ് രൂപയ്ക്ക് സമീപ ദിവസങ്ങളിൽ സംഭവി
- Share
- Tweet
- Telegram
- LinkedIniiiii
പാകിസ്താനിലെ ഭീകരാക്രമണവും റഷ്യൻ സമ്പദ്വ്യവസ്ഥയുടെ തകർച്ചയും ഇന്ത്യൻ വിപണിയിലും ആഘാതങ്ങൾ സൃഷ്ടിക്കുന്നു. മറ്റ് നാണയങ്ങൾക്കുമേൽ ഡോളർ ശക്തിപ്രാപിച്ചതോടെ, രൂപയുടെ മൂല്യം കഴിഞ്ഞ 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് എത്തിയത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാകും വിധത്തിലുള്ള മൂല്യത്തകർച്ചയാണ് രൂപയ്ക്ക് സമീപ ദിവസങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പതിമ്മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ താഴ്ചയാണ് ഇന്നലെ സംഭവിച്ചത്. ഒറ്റയടിക്ക് കുറഞ്ഞത് 34 പൈസ. ഇതോടെ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 63.89 രൂപയായി. കുറച്ച് നാളായി രൂപയുടെ മൂല്യം കുറഞ്ഞു വരികയായിരുന്നു. ഇപ്പോഴത്തെ നില തുടർന്നാൽ, ഡോളറുമായുള്ള വിനിമയ നിരക്ക് 65 മുതൽ 67 രൂപ വരെ പോയേക്കാമെന്ന്് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
രൂപയെ അപേക്ഷിച്ച് ഡോളറിന്റെയും പൗണ്ടിന്റെയുമൊക്കെ വിലകൂടിയത് പ്രവാസികളുടെ നിക്ഷേപത്തിന്റെ തോത് കൂട്ടുമെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഒട്ടും ആശ്വാസ്യമല്ല. മെയ് മാസത്തിനുശേഷം എണ്ണ, പ്രതിരോധ ഇറക്കുമതി കൂടുകയും കോർപറേറ്റുകൾ വൻതോതിൽ ഡോളർ ചെലവിടുകയും ചെയ്തതാണ് ഡോളറിന്റെ ശേഖരം കുറയാനിടയാക്കിയത്. അതേസമയം ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ ഡോളർ പിൻവലിക്കുകയും ചെയ്തു. കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിൽ മാത്രം ഇത്തരത്തിൽ 545.7 ദശലക്ഷം ഡോളറാണ് പിൻവലിക്കപ്പെട്ടത്.
അമേരിക്കയിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടിയതിനാൽ ഈ പണം അവർ അമേരിക്കയിൽ നിക്ഷേപിക്കുകയും ചെയ്തു. ഇതോടെ സംജാതമായ ഡോളർ സപ്ലൈയിലെ കുറവ് പരിഹരിക്കാൻ റിസർവ് ബാങ്ക് കരുതൽ ശേഖരത്തിലെ ഡോളർ വിറ്റതുമില്ല. എന്നാൽ, രൂപയുടെ മൂല്യം ഇനിയും താഴേയ്ക്ക് പോയാൽ റിസർവ് ബാങ്കിന് ഇടപെടാതിരിക്കാനാവില്ല.
ഡോളറുമായുള്ള രൂപയുടെ മൂല്യം തകരുന്നത് സാധാരണക്കാരുടെ ജീവിതത്തെ വരെ നേരിട്ട് ബാധിക്കും. പണപ്പെരുപ്പം രൂക്ഷമാകുന്നതോടെ സാധനങ്ങളുടെ വില ഉയരും.വിദേശത്ത് മക്കളെ പഠിപ്പിക്കുന്ന രക്ഷിതാക്കൾക്ക് കൂടുതൽ പണം അയയ്ക്കേണ്ടി വരും. വിദേശ യാത്രകൾക്കും ചെലവേറും. എന്നാൽ, മറുഭാഗത്ത് കയറ്റുമതിയിൽ മത്സരിക്കാവുന്ന സാഹചര്യം ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് കൈവരുകയും ചെയ്യും