- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സ്വപ്നങ്ങൾ ബാക്കിയാക്കി രൂപൻ ദത്തയും മരണത്തിന് കീഴടങ്ങി; അഡ്‌ലൈഡിലെ ഇന്ത്യൻ കുടുംബത്തിൽ ഇത് ഏഴാമത്തെ മരണം
അഡ്‌ലൈഡ്: ഭാര്യയ്ക്കും മൂന്നു മക്കൾക്കും പിന്നാലെ രൂപൻ ദത്തയും മരണത്തിന് കീഴടങ്ങി. സ്വദേശമായ ഇന്ത്യയിൽ അവധിയാഘോഷത്തിന് പോയപ്പോൾ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ടാഴ്ചയായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന രൂപൻ ദത്ത(48)യാണ് അവസാനം മരണത്തിന് കീഴടങ്ങിയത്. ആഗ്രയിൽ താജ് മഹൽ സന്ദർശിച്ച ശേഷം മടങ്ങുമ്പോൾ യമുന എക്സ്‌പ്രസ് വേയിൽ ഉണ്ടായ അപകട
അഡ്‌ലൈഡ്: ഭാര്യയ്ക്കും മൂന്നു മക്കൾക്കും പിന്നാലെ രൂപൻ ദത്തയും മരണത്തിന് കീഴടങ്ങി. സ്വദേശമായ ഇന്ത്യയിൽ അവധിയാഘോഷത്തിന് പോയപ്പോൾ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ടാഴ്ചയായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന രൂപൻ ദത്ത(48)യാണ് അവസാനം മരണത്തിന് കീഴടങ്ങിയത്. ആഗ്രയിൽ താജ് മഹൽ സന്ദർശിച്ച ശേഷം മടങ്ങുമ്പോൾ
യമുന എക്സ്‌പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ രൂപൻ ദത്തയുടെ ഭാര്യ അനാമികയും മക്കളായ നീതിക, പിപാസ, തിർവിജയ് എന്നിവരും അനാമികയുടെ സഹോദരി സോണിയയും കൊല്ലപ്പെട്ടിരുന്നു. ഇവർക്കൊപ്പം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അനാമികയുടെ പിതാവ് എൻ കെ പാലിവാൽ പിന്നീട് ആശുപത്രിയിൽ വച്ച് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. മക്കളുടേയും പേരക്കുട്ടികളുടേയും മരണവാർത്തയറിഞ്ഞതിനെ തുടർന്നാണ് പാലിവാലിന് ഹൃദയാഘാതം സംഭവിച്ചത്.
അപകടത്തിൽ തലയ്ക്കു ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് കോമയിലായിരുന്ന രൂപൻ ദത്തയുടെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ജനുവരി പത്തിനായിരുന്നു അപകടം നടന്നത്. അഡ്‌ലൈഡിലെ ഇന്നർ വെസ്റ്റിലുള്ള മിലി എൻഡിൽ പത്തു വർഷത്തോളമായി ഇന്ത്യൻ റെസ്‌റ്റോറന്റ് നടത്തി വരികയായിരുന്നു രൂപൻ ദത്ത. ആറാഴ്ചത്തെ അവധിക്കു ശേഷം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് കുടുംബത്തിൽ ദുരന്തം കടന്നെത്തിയത്.
കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പൊട്ടിയതിനെ നിയന്ത്രണം നഷ്ടമാകുകയും സുരക്ഷാ ബാരിയറിൽ തട്ടി വാഹനം മറിയുകയുമായിരുന്നു. അാമികയും രണ്ടു മക്കളും സഹോദരിയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മകൻ തിർവിജയ് പിന്നീട് ആശുപത്രിയിൽ വച്ചാണ് മരിക്കുന്നത്. രൂപൻ ദത്തയെ എന്നും നല്ല മനുഷ്യൻ എന്ന രീതിയിൽ മാത്രമേ ഓർക്കാൻ കഴിയൂ എന്നും കുടുംബത്തോട് ഏറ്റവും അടുപ്പമുള്ള വ്യക്തിയുമായിരുന്നെന്ന് കുടുംബ സുഹൃത്ത് രാജാ ചൗധരി ഓർമ്മിച്ചു.