- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറഞ്ഞ വാർഷിക ശതമാന നിരക്ക് ഉൾപ്പടെ നിരവധി ആനുകൂല്യങ്ങൾ; റുപേ സിഗ്നെറ്റ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഫെഡറൽ ബാങ്ക്
കൊച്ചി: നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് ഫെഡറൽ ബാങ്ക് റുപേ കോണ്ടാക്ട്ലെസ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. 5.88 ശതമാനമെന്ന കുറഞ്ഞ വാർഷിക ശതമാന നിരക്ക് ആണ് ഈ ക്രെഡിറ്റ് കാർഡിന്റെ ആകർഷണമെന്ന് ബാങ്ക് അറിയിച്ചു. യാത്ര, ഭക്ഷണം, ഷോപ്പിങ്, സ്പോർട്സ്, വിനോദം തുടങ്ങി ഒട്ടേറെ വിഭാഗങ്ങളിൽ നിരവധി ഓഫറുകളും ആമസോൺ ഗിഫ്റ്റ് വൗചറുകളും ആകർഷകമായ റിവാർഡ് പോയിന്റുകളും ഈ കാർഡിലൂടെ ലഭ്യമാക്കുമെന്ന് ഫെഡറൽ ബാങ്ക് പറയുന്നു.
നിലവിൽ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് മാതമാണ് കാർഡ് ലഭ്യമാക്കിയിരിക്കുന്നത്. സ്വിഗ്ഗി വൗചറുകളും കോംപ്ലിമെന്ററി മെംബർഷിപ്പുകളും ഡൊമസ്റ്റിക്, ഇന്റർനാഷനൽ എയർപോർട്ട് ലോഞ്ച് ആക്സസും അടക്കം നിരവധി ആനുകൂല്യങ്ങളും റൂപേ സിഗ്നെറ്റ് ക്രെഡിറ്റ് കാർഡിലൂടെ ലഭിക്കുമെന്നും ബാങ്ക് പറയുന്നു.
ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്പായ ഫെഡ്മൊബൈൽ വഴി വെറും മൂന്നു ക്ലിക്കുകളിൽ കാർഡ് ഉപയോഗിച്ചുതുടങ്ങാവുന്നതാണ്. മെറ്റൽ കാർഡ് പിന്നീട് തപാലിൽ ലഭ്യമാവുന്നതാണ്. എൻപിസിഐയുമായുള്ള ഫെഡറൽ ബാങ്കിന്റെ ശക്തമായ പങ്കാളിത്തത്തിന്റെ പ്രതീകമാണെന്ന് കാർഡെന്നും, പുതുതലമുറ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള എല്ലാ ഘടകങ്ങളും ഉൾപ്പെടുന്ന ആനുകൂല്യങ്ങളുടെ ഒരു പാക്കേജാണ് ഈ ക്രെഡിറ്റ് കാർഡെന്നും ഫെഡറൽ ബാങ്ക് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ