തിരുവനന്തപുരം: പോസ്റ്റൽ വകുപ്പിന്റെ ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (ആർപിഎൽഐ) പോളിസി വഴി പോളിസി ഉടമക്ക് തിരികെ ലഭിക്കുന്ന നിശ്ചിത തുകയുടെ പരിധി പത്തുലക്ഷം രൂപയായി ഉയർത്തിയതായി കേരള ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ  അറിയിച്ചു. ഇതുവരെ അഞ്ചു ലക്ഷം രൂപ വരെയായിരുന്നു പരിധി.

    കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള പോസ്റ്റാഫീസുകളുമായോ, 1800-4250-5252 എന്ന ടോൾഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.