- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യൻ വിവരങ്ങൾ ബ്രിട്ടന് ചോർത്തി നൽകിയതിനെ തുടർന്ന് 13 വർഷത്തേക്ക് തടവിലിട്ടു; ശിക്ഷ പൂർത്തിയാകുന്നതിന് മുമ്പ് പുറത്തിറങ്ങി; വീട് നൽകി ബ്രിട്ടൻ അഭയമേകി; ഒടുവിൽ റഷ്യയുടെ പ്രതികാരാഗ്‌നിക്ക് ഇരയായി മരണത്തോട് മല്ലിടുന്നു
തികച്ചും നാടകീയമായ ജീവിതാനുഭവങ്ങളിലൂടെ കടന്ന് വന്ന വ്യക്തിയാണ് റിട്ടയേഡ് റഷ്യൻ മിലിട്ടറി ഇന്റലിജൻസ് കേണലായ സെർജി സ്‌ക്രിപാൽ. റഷ്യൻ വിവരങ്ങൾ ബ്രിട്ടന് ചോർത്തി നൽകിയതിനെ തുടർന്ന് 13 വർഷത്തേക്ക് റഷ്യ തടവിലിട്ട വ്യക്തിയാണ് ഇദ്ദേഹം. എന്നാൽ ശിക്ഷ പൂർത്തിയാകുന്നതിന് മുമ്പ് അന്താരാഷ്ട്രതലത്തിൽ ഒപ്പ് വയ്ക്കപ്പെട്ട ഡീലിന്റെ ബലത്തിൽ ഇദ്ദേഹത്തിന് പപുറത്തിറങ്ങാൻ സാധിക്കുകയായിരുന്നു. അതായത് 2010ൽ 10 റഷ്യൻ സ്ലീപ്പർ ഏജന്റുമാരെ യുഎസിൽ നിന്നും നാട് കടത്തിയതിന്റെ ഭാഗമായുണ്ടാക്കിയ ഡീൽ പ്രകാരമായിരുന്നു സ്‌ക്രിപാലിനെയും മോചിപ്പിച്ചിരുന്നത്. തുടർന്ന് വിൽറ്റ്‌ഷെയറിൽ വീട് നൽകി സ്‌ക്രിപാലിന് ബ്രിട്ടൻ അഭയമേകുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ഒടുവിൽ റഷ്യയുടെ പ്രതികാരാഗ്‌നിക്ക് ഇരയായി മരണത്തോട് മല്ലിടുകയാണ് അദ്ദേഹം. ഞായറാഴ്ച വൈകുന്നേരം നാല് മണി കഴിഞ്ഞ് സ്‌ക്രിപാലും കുടെയുള്ള യുവതിയും മാൾട്ടിങ്‌സ് ഷോപ്പിങ് സെന്ററിൽ ബോധരഹിതരായി വീഴുകയായിരുന്നു.സാലിസ്‌ബറിയിലെ റസ്റ്റോറന്റിൽ വച്ച് കഴിച്ച ഭക്ഷണത്തിലൂടെ വിഷബാധയേറ്റുവെന്ന നിഗമന
തികച്ചും നാടകീയമായ ജീവിതാനുഭവങ്ങളിലൂടെ കടന്ന് വന്ന വ്യക്തിയാണ് റിട്ടയേഡ് റഷ്യൻ മിലിട്ടറി ഇന്റലിജൻസ് കേണലായ സെർജി സ്‌ക്രിപാൽ. റഷ്യൻ വിവരങ്ങൾ ബ്രിട്ടന് ചോർത്തി നൽകിയതിനെ തുടർന്ന് 13 വർഷത്തേക്ക് റഷ്യ തടവിലിട്ട വ്യക്തിയാണ് ഇദ്ദേഹം. എന്നാൽ ശിക്ഷ പൂർത്തിയാകുന്നതിന് മുമ്പ് അന്താരാഷ്ട്രതലത്തിൽ ഒപ്പ് വയ്ക്കപ്പെട്ട ഡീലിന്റെ ബലത്തിൽ ഇദ്ദേഹത്തിന് പപുറത്തിറങ്ങാൻ സാധിക്കുകയായിരുന്നു. അതായത് 2010ൽ 10 റഷ്യൻ സ്ലീപ്പർ ഏജന്റുമാരെ യുഎസിൽ നിന്നും നാട് കടത്തിയതിന്റെ ഭാഗമായുണ്ടാക്കിയ ഡീൽ പ്രകാരമായിരുന്നു സ്‌ക്രിപാലിനെയും മോചിപ്പിച്ചിരുന്നത്. തുടർന്ന് വിൽറ്റ്‌ഷെയറിൽ വീട് നൽകി സ്‌ക്രിപാലിന് ബ്രിട്ടൻ അഭയമേകുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ഒടുവിൽ റഷ്യയുടെ പ്രതികാരാഗ്‌നിക്ക് ഇരയായി മരണത്തോട് മല്ലിടുകയാണ് അദ്ദേഹം.
ഞായറാഴ്ച വൈകുന്നേരം നാല് മണി കഴിഞ്ഞ് സ്‌ക്രിപാലും കുടെയുള്ള യുവതിയും മാൾട്ടിങ്‌സ് ഷോപ്പിങ് സെന്ററിൽ ബോധരഹിതരായി വീഴുകയായിരുന്നു.സാലിസ്‌ബറിയിലെ റസ്റ്റോറന്റിൽ വച്ച് കഴിച്ച ഭക്ഷണത്തിലൂടെ വിഷബാധയേറ്റുവെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോഴെത്തിയിരിക്കുന്നത്. ഇതിന് പുറകിൽ റഷ്യയുടെ നിഗൂഢ കരങ്ങളാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. യൂറോപ്പിലെ റഷ്യൻ രഹസ്യ ഏജന്റുമാരെക്കുറിച്ച് എംഐ6ന് വിവരങ്ങൾ കൈമാറിയെന്ന കുറ്റം ചുമത്തിയായിരുന്നു റഷ്യ ഇദ്ദേഹത്തെ തടവിലിട്ടിരുന്നത്. റഷ്യൻ ചാരനായി പ്രവർത്തിച്ചപ്പോൾ സ്‌ക്രിപാലിന് അദ്ദേഹത്തിന്റെ സ്‌പെയിനിലെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ലക്ഷം ഡോളർ നൽകാറുണ്ടായിരുന്നുവെന്നാണ് റഷ്യ സാക്ഷ്യപ്പെടുത്തിയിരുന്നത്.
1999ൽ സ്‌പൈ സർവീസിൽ നിന്നും റിട്ടയർ ചെയ്തതിന് ശേഷവും സ്‌ക്രിപാൽ റഷ്യയെ സംബന്ധിച്ച രഹസ്യങ്ങൾ തന്റെ മുൻ സഹപ്രവർത്തകരിൽ നിന്നും ചോർത്തിയെടുത്ത് ബ്രിട്ടന് കൈമാറിയിരുന്നു. ഒരു റിസർവിസ്റ്റ് ഓഫീസറെന്ന നിലയിലായിരുന്നു അദ്ദേഹം മുൻ റഷ്യൻ സഹപ്രവർത്തകരുമായി ബന്ധം നിലനിർത്തിയിരുന്നത്. സ്‌ക്രിപാൽ സ്‌പെഷ്യൽ സർവീസിൽ നിന്നും വിട്ടതിന് ശേഷം 1990 മുതൽ 1999 വരെ സ്‌ക്രിപാൽ റഷ്യയെ സംബന്ധിച്ച വിവരങ്ങൾ ചോർത്തിയിരുന്നുവെന്നാണ് റഷ്യൻ സെക്യൂരിറ്റി സർവീസ് അഥവാ എഫ്എസ്ബി ആരോപിച്ചിരുന്നത്.
2010ൽ നടന്ന നാടകീയമായ കൈമാറ്റത്തിലൂടെ അന്ന ചാപ്മാനും ഒമ്പത് റഷ്യൻ സീക്രട്ട് ഏജന്റുമാരും അമേരിക്കയിൽ നിന്നും റഷ്യയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. ശീതയുദ്ധത്തിന് ശേഷം നടന്ന ഏറ്റവും വലിയ ചാര കൈമാറ്റായിട്ടാണ് ഇത് കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായി ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിച്ച സ്‌ക്രിപാലിന് യൂറോപ്പിലേക്ക് പോകാൻ അനുവദിക്കാൻ റഷ്യ നിർബന്ധിതമാവുകയായിരുന്നു. റഷ്യക്ക് വേണ്ടി കടുത്ത ചാരപ്രവർത്തനം നടത്തിയത് തെളിഞ്ഞതിനെ തുടർന്നായിന്നു അന്ന ചാപ്മാൻ അടക്കമുള്ള പത്ത് റഷ്യൻ ചാരന്മാരെ എഫ്ബിഐ യുഎസിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നത്.