നുഷ്യർക്ക് മാത്രമല്ല യുദ്ധഭൂമിയിൽ പോരാടാനാവുകയെന്ന് തെളിയിച്ചിരിക്കുകയാണ് റഷ്യൻ നാവിക സേന. ആധുനിക യുദ്ധരംഗത്ത് നീർനായകൾക്കും നിർണായക പങ്ക് വഹിക്കാനാകുമെന്ന് അവർ തെളിയിക്കുന്നു. വെടിയുതിർക്കാനും ബോംബുകൾ നിർവീര്യമാക്കാനും പരിശീലനം സിദ്ധിച്ച രണ്ട് നീർനായകളാണ് റഷ്യൻ നാവികസേനയ്‌ക്കൊപ്പമുള്ളത്.

16 വയസ്സുള്ള ടിറ്റോയും ഒമ്പത് വയസ്സുള്ള ലിലോയുമാണ് ഈ നീർനായകൾ. തങ്ങളുടെ പരിശീലകനെ സല്യൂട്ട് ചെയ്യാനും നേവിയുടെ പതാക ഉയർത്താനും ഇവയ്ക്കറിയാം. ഇർക്കുസ്‌ക് നഗരത്തിലെ ബൈക്കൽ സീൽ അക്വേറിയത്തിലാണ് ഈ അത്ഭുത പോരാളികൾ.

ചൊവ്വാഴ്ച നടക്കന്ന വിക്ടറി ഡേ ആഘോഷങ്ങളിൽ ഇവയുടെ പ്രകടനമാകും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുക. ടിറ്റോയും ലിലോയും മറ്റേതൊരു സൈനികനെയും പോലെ യുദ്ധരംഗത്ത് ശോഭിക്കുമെന്ന് അവയുടെ പരിശീലക മരിയ ചെർനോവോപിസ്‌കായ പറഞ്ഞു. മനുഷ്യരിൽ ദേശീയ വികാരമുയർത്താൻ പോന്ന പ്രകടനമാണ് ഇവയുടേതെന്ന് ബൈക്കൽ അക്വേറിയത്തിന്റെ ഡയറക്ടർ എവ്ഗനി ബാരനോവ് പറഞ്ഞു.

നീർനായകളെ വ്യത്യസ്ത കഴിവുകൾ പരിശീലിപ്പിക്കുന്നതൽ ബൈക്കൽ അക്വേറിയം മുമ്പും ശോഭിച്ചിട്ടുണ്ട്. പെയിന്റ് ചെയ്യാനും നൃത്തമാടാനും സാക്‌സഫോൺ വായിക്കാനും നീർനായകളെ പരിശീലിപ്പിക്കുക വഴി അക്വേറിയും മുമ്പും വാർത്തകളിലിടം പിടിച്ചിട്ടുണ്ട്.