ഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ ബ്രിട്ടൻ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളെ ആക്രമിച്ചേക്കാമെന്ന കടുത്ത മുന്നറിയിപ്പുമായി ബ്രിട്ടീഷ് ആർമി ചീഫായ സർ നിക്ക് കാർട്ടർ രംഗത്തെത്തി. ഇത് പ്രകാരം സോവിയറ്റ് പ്രതാപകാലത്തേക്ക് വീണ്ടും എത്താൻ ഏത് നിമിഷവും പുട്ടിൻ യൂറോപ്യൻ രാജ്യങ്ങളുടെ മേൽ ആക്രമണം അഴിച്ച് വിടാമെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്. ഇതിനെ തുടർന്ന് ബ്രിട്ടൻ നേരിടുന്നത് കടുത്ത യുദ്ധഭീതിയാണ്. പുട്ടിന്റെ സേന വളരുന്നത് അമേരിക്കയെ തോൽപ്പിക്കുന്ന ശക്തിയോടെയാണെന്നും സാങ്കേതിക വിദ്യയിലും ശേഷിയിലും റഷ്യൻ സേന ഒന്നാമതെത്തിയെന്നും റിപ്പോർട്ടുണ്ട്.

റഷ്യ ഇന്നുള്ളതിൽ വച്ച് ഏറ്റവും വ്യക്തമായതും ആക്രമണഭീഷണിയുയർത്തുന്നതുമായ ശക്തിയായി വളർന്ന് കൊണ്ടിരിക്കുന്നുവെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്. ഇക്കാരണത്താൽ യുകെയുടെ മിലിട്ടറിയെ കലികമായി അഴിഞ്ഞ് പണിഞ്ഞില്ലെങ്കിൽ യുദ്ധമുണ്ടാവുകയാണെങ്കിൽ റഷ്യയോട് തോൽക്കാൻ തന്നെ സാധ്യതയേറെയാണെന്നും ആർമി ചീഫ് മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടൻ പ്രതിരോധ ബജറ്റിൽ വൻ ചെലവ് ചുരുക്കൽ വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രവചനത്തിന് വൻ പ്രധാന്യമാണ് കൽപ്പിക്കപ്പെടുന്നത്.