- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുന്ദരിയായ ഒരു പെണ്ണിനെ ഇങ്ങനെ കാണാൻ ആർക്ക് മനസ് വരും? ബോഡി ബിൽഡിങ് ഭ്രാന്തു കയറിയ ഒരു സുന്ദരിയുടെ മസിലുകൾ കണ്ട് മൂക്കത്ത് വിരൽ വെച്ച് പുരുഷവർഗം
മോസ്‌കോ: പൂ പോലെ മൃദുലമാണ് പെണ്ണിന്റെ ശരീരം എന്നാണ് പറയപ്പെടുന്നത്. പുരുഷന്മാരുടെ ശരീരത്തെ അപേക്ഷിച്ച് വളരെ മൃദുലമായ ശരീരമാണ് സ്ത്രീയ്ക്ക് ദൈവം കനിഞ്ഞ് നൽകിയതും. ആ ശരീരം അങ്ങിനെ തന്നെ കാണാനാണ് എല്ലാവർക്കും ഇഷ്ടവും. എന്നാൽ ഇതാ ഈ റഷ്യൻ സുന്ദരിയുടെ ശരീരം കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. ബോഡി ബിൾഡിങ് ഭ്രാന്തുകയറിയപ്പോൾ ജിമ്മിൽ കയറി മസിലുകൾ പെരുപ്പിച്ച നതാലിയ കുസൻസോവയുടെ ശരീരം കണ്ടാൽ ആരും ഒന്ന് മൂക്കത്ത് വിരൽവെച്ച് പോകും. പവർ ലിഫ്റ്റ് ഭ്രാന്തുകയറിയ നതാലിയ കഠിനമായ പരിശ്രമത്തിലൂടെയാണ് തന്റെ മസിലുകൾ പെരുപ്പിച്ച് പുരുഷ വർഗത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നത്. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം മോസ്‌കോയിൽ നടക്കുന്ന പവ്വർലിഫ്റ്റ് ഇവന്റിന് തയ്യാറെടുക്കുന്ന ഫോട്ടോ പുറത്ത് വിട്ടതാണ് നതാലിയ എല്ലാവരുടെയും കണ്ണു തള്ളിച്ചത്. കൗമാരക്കാരിയായിരിക്കുമ്പോൾ തുടങ്ങിയതാണ് നതാലിയയുടെ പവ്വർ ലിഫ്റ്റിങ് ഭ്രമം. 26കാരിയായ നതാലിയ കഴിഞ്ഞ വർഷം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തി എങ്കിലും തനിക്ക് സ്‌പോർട്ടിൽ നിന്നും വിട്ടു
മോസ്‌കോ: പൂ പോലെ മൃദുലമാണ് പെണ്ണിന്റെ ശരീരം എന്നാണ് പറയപ്പെടുന്നത്. പുരുഷന്മാരുടെ ശരീരത്തെ അപേക്ഷിച്ച് വളരെ മൃദുലമായ ശരീരമാണ് സ്ത്രീയ്ക്ക് ദൈവം കനിഞ്ഞ് നൽകിയതും. ആ ശരീരം അങ്ങിനെ തന്നെ കാണാനാണ് എല്ലാവർക്കും ഇഷ്ടവും. എന്നാൽ ഇതാ ഈ റഷ്യൻ സുന്ദരിയുടെ ശരീരം കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ.
ബോഡി ബിൾഡിങ് ഭ്രാന്തുകയറിയപ്പോൾ ജിമ്മിൽ കയറി മസിലുകൾ പെരുപ്പിച്ച നതാലിയ കുസൻസോവയുടെ ശരീരം കണ്ടാൽ ആരും ഒന്ന് മൂക്കത്ത് വിരൽവെച്ച് പോകും. പവർ ലിഫ്റ്റ് ഭ്രാന്തുകയറിയ നതാലിയ കഠിനമായ പരിശ്രമത്തിലൂടെയാണ് തന്റെ മസിലുകൾ പെരുപ്പിച്ച് പുരുഷ വർഗത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നത്. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം മോസ്‌കോയിൽ നടക്കുന്ന പവ്വർലിഫ്റ്റ് ഇവന്റിന് തയ്യാറെടുക്കുന്ന ഫോട്ടോ പുറത്ത് വിട്ടതാണ് നതാലിയ എല്ലാവരുടെയും കണ്ണു തള്ളിച്ചത്.
കൗമാരക്കാരിയായിരിക്കുമ്പോൾ തുടങ്ങിയതാണ് നതാലിയയുടെ പവ്വർ ലിഫ്റ്റിങ് ഭ്രമം. 26കാരിയായ നതാലിയ കഴിഞ്ഞ വർഷം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തി എങ്കിലും തനിക്ക് സ്‌പോർട്ടിൽ നിന്നും വിട്ടു നിൽക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കി തിരിച്ചു വരികയായിരുന്നു. ബെഞ്ച് പ്രസിലും ഡെഡ്‌ലിഫ്റ്റിങിലും നിരവധി ലോക റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുള്ള നതാലിയ കോച്ചായും ജോലി നോക്കുന്നുണ്ട്.
പലരും തന്നെ തിരിച്ചറിയുന്നതിന്റെ സന്തോഷത്തിലാണ് നതാലിയ. ഒരുമിച്ച് ഫോട്ടോ എടുക്കാൻ ആൾക്കാർ എത്തുന്നതിലും നതാലിയയ്ക്ക് സന്തോഷം. 14ാമത്തെ വയസിൽ ബോഡി ബിൽഡിങ് തുടങ്ങുമ്പോൾ തന്റെ ഭാരം 40 കിലോയിൽ താഴെയായിരുന്നെന്നും നതാലിയ പറയുന്നു. 90 കിലോയാണ് നതാലിയയുടെ ഭാരം.പരിശീലനത്തിനായി ദിവസവും മണിക്കൂറുകളാണ് നതാലിയ മാറ്റി വയ്ക്കുന്നത്.