- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗം ചെറുക്കാൻ ആറാം നിലയിൽ നിന്നും റഷ്യൻ മോഡൽ എടുത്ത ചാടി; അത്ഭുതകരമായി രക്ഷപ്പെട്ട യുവതി നട്ടെല്ല് തകർന്ന് ആശുപത്രിയിൽ: ജോലിസംബന്ധമായി ദുബായിലെത്തിയ മോഡലിനെ പീഡിപ്പിക്കാൻ ശ്രമിച്ച അമേരിക്കക്കാരൻ പൊലീസ് പിടിയിൽ
ദുബായ്: ബലാത്സംഗം ചെറുക്കാൻ മോഡൽ ആയ യുവതി ആറാം നിലയിൽ നിന്നും എടുത്തു ചാടി. ദുബായ്യിലെ ഒരു ഹോട്ടലിലാണ് സംഭവം. നട്ടെല്ലിന് സാരമായ പരിക്കേറ്റെങ്കിലും യുവതി രക്ഷപ്പെട്ടു. കാതറീന സ്റ്റെറ്റ്‌സ്യുക് എന്ന റഷ്യൻ മോഡലാണ് തനിക്ക് നേരെ ഉണ്ടായ ബലാത്സംഗ ശ്രമത്തെ ചെറുക്കാൻ ആറാം നിലയിൽ നിന്നും എടുത്തു ചാടിയത്. അമേരിക്കക്കാരനായ ഒരു ബിസിനസ്സുകാരനാണ് യുവതിയെ കടന്നു പിടിക്കാൻ ശ്രമം നടത്തിയത്. കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ഇയാൾ എത്തിയത്. ഇതോടെ ബലാത്സംഗത്തിൽ നിന്നും രക്ഷപ്പെടാനായി ഇവർ ജനലിലൂടെ പുറത്തേക്ക് എടുത്ത് ചാടുകയായിരുന്നു. എന്നാൽ അത്ഭുതകരമായി ഇവർ രക്ഷപ്പെടുകയും ചെയ്തു. നട്ടെല്ലിന് സാരമായ പരിക്കേറ്റതിനാൽ ഇവർക്ക് നടക്കാനോ തനിയെ ചലിക്കാനോ ആവാതെ ആശുപത്രിയിൽ ചികിത്സയിലാണ്. ഉടനെ ഇവർക്ക് എഴുനേറ്റ് നടക്കാനാവുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ നൽകുന്നത്. യുവതിക്ക് നേരെ ആക്രമണം അഴിച്ചു വിട്ട അമേരിക്കക്കാരന്റെ പേര് പുറത്ത് വിട്ടിട്ടില്ല. സംഭവ ശേഷം ദുബായയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ എയർപോർട്ടിൽ വെ
ദുബായ്: ബലാത്സംഗം ചെറുക്കാൻ മോഡൽ ആയ യുവതി ആറാം നിലയിൽ നിന്നും എടുത്തു ചാടി. ദുബായ്യിലെ ഒരു ഹോട്ടലിലാണ് സംഭവം. നട്ടെല്ലിന് സാരമായ പരിക്കേറ്റെങ്കിലും യുവതി രക്ഷപ്പെട്ടു. കാതറീന സ്റ്റെറ്റ്‌സ്യുക് എന്ന റഷ്യൻ മോഡലാണ് തനിക്ക് നേരെ ഉണ്ടായ ബലാത്സംഗ ശ്രമത്തെ ചെറുക്കാൻ ആറാം നിലയിൽ നിന്നും എടുത്തു ചാടിയത്.
അമേരിക്കക്കാരനായ ഒരു ബിസിനസ്സുകാരനാണ് യുവതിയെ കടന്നു പിടിക്കാൻ ശ്രമം നടത്തിയത്. കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ഇയാൾ എത്തിയത്. ഇതോടെ ബലാത്സംഗത്തിൽ നിന്നും രക്ഷപ്പെടാനായി ഇവർ ജനലിലൂടെ പുറത്തേക്ക് എടുത്ത് ചാടുകയായിരുന്നു.
എന്നാൽ അത്ഭുതകരമായി ഇവർ രക്ഷപ്പെടുകയും ചെയ്തു. നട്ടെല്ലിന് സാരമായ പരിക്കേറ്റതിനാൽ ഇവർക്ക് നടക്കാനോ തനിയെ ചലിക്കാനോ ആവാതെ ആശുപത്രിയിൽ ചികിത്സയിലാണ്. ഉടനെ ഇവർക്ക് എഴുനേറ്റ് നടക്കാനാവുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ നൽകുന്നത്.
യുവതിക്ക് നേരെ ആക്രമണം അഴിച്ചു വിട്ട അമേരിക്കക്കാരന്റെ പേര് പുറത്ത് വിട്ടിട്ടില്ല. സംഭവ ശേഷം ദുബായയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ എയർപോർട്ടിൽ വെച്ച് ദുബായ് പൊലീസ് പിടികൂടിയതായാണ് വിവരം. സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ 15 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.