ഡമാസ്‌കസ്: സിറിയയിൽ റഷ്യൽ സൈനിക വിമാനം തകർന്ന് വീണ് 32 പേർ മരിച്ചു. 33 പട്ടാളക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 39 പേരും അപകടത്തിൽ കൊല്ലപ്പെട്ടു. സിറിയയുടെ എയർബേസിലാണ് വിമാനം തകർന്ന് വീണത്.

അതേ സമയം വിമാനം എങ്ങനെ അപകടത്തിൽ പെട്ടു എന്നത് വ്യക്തമായിട്ടില്ല്, സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് റഷ്യ സ്ഥിരീകരിച്ചിരിക്കുന്നത്. സിറിയയിൽ വിമാനത്തെ വെടിവച്ചിട്ടതല്ലെന്നും റഷ്യ പറഞ്ഞു.

സിറിയയിലെ ലത്താക്കിയ പ്രവിശ്യയിലെ വ്യോമത്താവളത്തിനു സമീപമാണു വിമാനം തകർന്നത്. കൊല്ലപ്പെട്ടവരുടെ സങ്കടത്തിൽ പങ്ക് ചേരുന്നതായും അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു.

അപകടത്തെ കുറിച്ച് അന്വേഷണം നടത്താൻ റഷ്യ തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം രണ്ടാമത്തെ തവണയാണ് റഷ്യൻ വിമാനം തകരുന്നത്. കഴിഞ്ഞമാസം മോസ്‌കോയ്ക്കു സമീപം റഷ്യൻ യാത്രാവിമാനം തകർന്നുവീണ് 71 പേർ കൊല്ലപ്പെട്ടിരുന്നു.

74 ഏക്കറോളം വരുന്ന വനപ്രദേശത്താണു സറാറ്റോവ് എയർലൈൻസിന്റെ അന്റോനോവ് എഎൻ148 വിമാനം തകർന്നുവീണത്. വിമാനം പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്കകം കുത്തനെ താഴേക്കു പതിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് അപകടം നടന്നത്.