ലോകത്തെ പിടിച്ചുകുലുക്കിയ റഷ്യൻ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നൂറാംവാർഷികാ ചരണത്തിന്റെ സംസ്ഥാനതല സമാപന പരിപാടികൾ നവംബർ 3,4,5 തിയ്യതികളിൽ എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടംനായനാർ പാർക്കിൽ ആരംഭിക്കും. ലെനിൻ നയിച്ച നവംബർ സോഷ്യലിസ്റ്റ്‌വിപ്ലവത്തിന്റെ ചരിത്ര പാഠങ്ങൾ, ലോകത്ത് സോഷ്യലിസം വരുത്തിയ വിജയകരമായപുരോഗതി, രണ്ടാംലോക മഹായുദ്ധത്തിൽ ഹിറ്റ്ലറുടെ ഫാസിസ്റ്റ് ശക്തിയെപരാജയപ്പെടുത്താൻ സോവിയറ്റ് യൂണിയൻ വഹിച്ച പങ്ക് എന്നിവയെല്ലാം വിശദമായിഅവതരിപ്പിക്കുന്ന മാനവശക്തി ചരിത്ര പ്രദർശനം 3 ന് രാവിലെ 10മണി മുതൽആരംഭിക്കും.

സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക വികാസ ചരിത്രത്തെ വർഗ്ഗപരമായി വിശകലനം ചെയ്യുന്ന 150 ൽ പരം സ്ലൈഡുകളാണ് മാനവശക്തി ചരിത്ര പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. സാമൂഹിക പ്രവർത്തകർക്കും,ചരിത്ര കുതുകികൾക്കും, ഗവേഷക വിദ്യാർത്ഥികൾക്കും വളരെയധികം പ്രയോജനംചെയ്യുന്ന രീതിയിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർഅറിയിച്ചു.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മാനവശക്തി ചരിത്രപ്രദർശനത്തോടൊപ്പം,പൊതുസമ്മേളനം, സെമിനാറുകൾ, സാംസ്‌കാരിക സദസ്സ്, കവി സമ്മേളനം,സംഗീതസദസ്സ്, സിനിമാപ്രദർശനം എന്നിവയും ഉണ്ടായിരിക്കും.

നവംബർ 4 ന് രാവിലെ 10.30 ന് കവിസമ്മേളനം ഡോ.ദേശമംഗലം രാമകൃഷ്ണനും വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സദസ്സ് കുരീപ്പുഴ ശ്രീകുമാറും ഉദ്ഘാടനം ചെയ്യും. 6 മണിക്ക്‌ ലോകസമാധാനത്തിനു നേരെ സാമ്രാജ്യത്വ ശക്തികൾ ഉയർത്തുന്ന വെല്ലുവിളികൾഎന്ന വിഷയത്തിലുള്ള സെമിനാർ എസ്.യു.സി.ഐ കേന്ദ്രസ്റ്റാഫും ആന്ധ്ര-തെലുങ്കാന സംസ്ഥാനസെക്രട്ടറിയുമായ കെ.ശ്രീധർഉദ്ഘാടനം ചെയ്യും. ആനത്തലവട്ടംആനന്ദൻ,  ബി.ആർ.പി.ഭാസ്‌കർ, പന്ന്യൻ രവീന്ദ്രൻ, കെ.എസ്.ഹരിഹരൻ എന്നിവരും സെമിനാറിൽ പങ്കെടുത്ത് സംസാരിക്കും.

5ന് നടക്കുന്ന സോവിയറ്റ് സിനിമയെക്കുറിച്ചുള്ള സെമിനാർ കെ.പി.കുമാരനും
സോവിയറ്റ് വിദ്യാഭ്യാസം, ശാസ്ത്രം, സ്ത്രീവിമോചനം എന്ന സെമിനാർ സി.ഗൗരീദാസൻനായരും ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ എസ്.യു.സി.ഐ(സി) യുടെ മുതിർന്ന നേതാക്കളായ സംസ്ഥാന സെക്രട്ടറി സി.കെ.ലൂക്കോസ്, ഡോ.വി.വേണുഗോപാൽ, ജയ്സൺ
ജോസഫ് എന്നിവരും പങ്കെടുക്കും.ദേശീയതല സമാപന പരിപാടികൾ നവംബർ 17ന് കൊൽക്കത്തയിൽ നടക്കും.