മോസ്‌കോ:  22 ദിവസം തുടർച്ചയായി   ഓൺലൈൻ കമ്പ്യൂട്ടർ ഗെയിം കളിച്ച റഷ്യൻ യുവാവ് മരിച്ചു.  17 വയസ്സുകാരനാണ് മരിച്ചത്.  തെക്കൻ റഷ്യയിലെ റിപ്പബ്ലിക് ഓഫ് ബഷ്‌കോർടോസ്ഥാനിലെ ഒരു നഗരത്തിലാണ് ഈ അത്യാഹിതം സംഭവിച്ചത്.  

അബോധാവസ്ഥയിലായതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  കാലിന് പറ്റിയ മുറിവിനെ തുടർന്ന് ഓഗസ്റ്റ് എട്ടു മുതൽ വീട്ടിൽ തന്നെയായിരുന്നു.  

ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ച് തുടർച്ചയായി ഗെയിം കളിക്കുകയായിരുന്നു യുവാവ്. 2000 മണിക്കൂറുകളാണ് ഗെയിമിനടിമയായ ഇയാൾ ഗെയിം കളിച്ചത്. ദിവസത്തിൽ ആറര മണിക്കൂറാണ് ഇതിന്റെ ഷെഡ്യൂൾ.  ഗെയിമിനോടുള്ള തീവ്രമായ അടിമത്വം ഉച്ചസ്ഥായിയിലായി 22 ദിവസം തുടർച്ചയായി കളിച്ചതാണ് ഇയാളെ മരണത്തിലേക്ക് നയിച്ചത്.

ഈ 22 രണ്ട് ദിവസവും ഇയാൾ തുടർച്ചയായി ഗെയിമിനു പിന്നാലെയായിരുന്നു.  ചെറിയ ഉറക്കത്തിനു വേണ്ടിയും എന്തെങ്കിലും സ്‌നാക്‌സ് കഴിക്കാനുമല്ലാതെ ഇയാൾ ഗെയ്മിങ്ങ് നിർത്തിയില്ല.  കാലിന് അപകടം പറ്റി വീട്ടിലായിരുന്ന ഓഗസ്റ്റ് 8 മുതൽ ഇയാൽ തന്റെ മുഴുവൻ സമയവും ചിലവഴിച്ചിരുന്നത് കമ്പ്യൂട്ടർ ഗെയ്മുകളിൽ മുഴുകി ആയിരുന്നു.

റൂമിൽ നിന്നും തുടർച്ചയായി ഇയാളുടെ കീബോർഡിന്റെ ശബ്ദം കേൾക്കാറുണ്ടായിരുന്നുവെന്നും ഓഗസ്റ്റ് 30-ാം തീയ്യതി ശബ്ദമൊന്നും കേൾക്കാത്തതിനെ തുടർന്നാണ് റൂമിലേക്ക് ചെന്നതെന്നും അബോധാവസ്ഥയിൽ കാണപ്പെട്ട ഇയാളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നുവെന്ന് ഇയാളുടെ രക്ഷകർത്താക്കൾ പറഞ്ഞു.

ദീർഘദൂര വിമാനയാത്രക്കാരിൽ കണ്ടു വരുന്നതു പോലെയുള്ള ഒരു തരം ത്രോംബോസിസ് ആണ് മരണ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഏറെ നേരം ശരീരം അനക്കാതെ വച്ചിരിക്കുന്നതു മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണിത്. അതേസമയം കുട്ടികൾ ഗെയിമുകൾക്ക് അടിമകളാകാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ ഓർമപ്പെടുത്തി. ഈ വർഷം മാർച്ചിൽ ചൈനയിൽ സമാനമായ സംഭവം അരങ്ങേറിയിരുന്നു. 19 മണിക്കൂർ തുടർച്ചയായി ഗെയിം കളിച്ച 23 കാരൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.