- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യൻ ലോക കപ്പിനെത്തുന്ന നൈജീരിയൻ താരങ്ങൾക്ക് പരിശീലകന്റെ മുന്നറിയിപ്പ്; റഷ്യൻ സുന്ദരികളെ ഒരിക്കലും കാണാൻ അനുവദിക്കില്ല; കണ്ടു മയങ്ങി ലൈഗിക ബന്ധത്തിൽ ഏർപ്പെടാമെന്നും വിചാരിക്കണ്ടെന്ന് കോച്ച് ഗെണോട്ടിന്റെ മുന്നറിയിപ്പ് ; എന്നാൽ ക്യാപ്റ്റന് നിബന്ധന ബാധകമല്ല
മോസ്‌കോ: ലോക കപ്പിൽ കറുത്ത കുതിരകളാകും എന്ന വിശേഷണത്തിന് ഉടമകളായ നൈജീരിയൻ താരങ്ങൾക്ക് കോച്ചിന്റ മുന്നറിയിപ്പ്. റഷ്യൻസുന്ദരികളെ കാണുകയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യരുത്. ടീം പരിശീലകൻ ഗെർണോട്ട് റോറിന്റയാണ് പ്രത്യേക മുന്നറിയിപ്പ് നൽകിയത്. മത്സരങ്ങൾക്ക് ശേഷം താരങ്ങളുടെ ഭാര്യമാർക്കും കുടുംബാഗങ്ങൾക്കും അവരെ സന്ദർശിക്കാൻ സാധിക്കും. പരിശീലനം ഇല്ലാത്തപ്പോഴായിരിക്കും ഇത്. എന്നാൽ പുറത്ത് നിന്നുള്ള ആരേയും സന്ദർശിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഗെർണോട്ട് റോർ പറഞ്ഞു. റഷ്യൻ സ്ത്രീകളെ ഒരിക്കലും താരങ്ങളെ സന്ദർശിക്കാൻ അനുവദിക്കില്ല. ക്യാപ്റ്റൻ മൈക്കേലിന് ഒഴികെ. കാരണം അദ്ദേഹത്തിന്റെ പങ്കാളി റഷ്യക്കാരിയാണെന്നും ഗെർണോട്ട് മാധ്യമങ്ങളോട് വ്യക്തമാക്കി. തങ്ങളുടെ കളിക്കാർ റഷ്യയിലെ തട്ടിപ്പിൽ നിന്നും സ്ത്രീകളുടെ വശീകരിക്കലിൽ നിന്നും രക്ഷപ്പെടാനായി അർജന്റീന ഫുട്ബോൾ അസോസിയേഷനും ചില നടപടികൾ കൈക്കൊണ്ടിരുന്നു. റഷ്യയിലെ ഭാഷയും സംസ്‌കാരവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കൈപ്പുസ്തകം ഇറക്കുകയായിരുന്നു അവർ. ഈ കൈ
മോസ്‌കോ: ലോക കപ്പിൽ കറുത്ത കുതിരകളാകും എന്ന വിശേഷണത്തിന് ഉടമകളായ നൈജീരിയൻ താരങ്ങൾക്ക് കോച്ചിന്റ മുന്നറിയിപ്പ്. റഷ്യൻസുന്ദരികളെ കാണുകയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യരുത്. ടീം പരിശീലകൻ ഗെർണോട്ട് റോറിന്റയാണ് പ്രത്യേക മുന്നറിയിപ്പ് നൽകിയത്.
മത്സരങ്ങൾക്ക് ശേഷം താരങ്ങളുടെ ഭാര്യമാർക്കും കുടുംബാഗങ്ങൾക്കും അവരെ സന്ദർശിക്കാൻ സാധിക്കും. പരിശീലനം ഇല്ലാത്തപ്പോഴായിരിക്കും ഇത്. എന്നാൽ പുറത്ത് നിന്നുള്ള ആരേയും സന്ദർശിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഗെർണോട്ട് റോർ പറഞ്ഞു.
റഷ്യൻ സ്ത്രീകളെ ഒരിക്കലും താരങ്ങളെ സന്ദർശിക്കാൻ അനുവദിക്കില്ല. ക്യാപ്റ്റൻ മൈക്കേലിന് ഒഴികെ. കാരണം അദ്ദേഹത്തിന്റെ പങ്കാളി റഷ്യക്കാരിയാണെന്നും ഗെർണോട്ട് മാധ്യമങ്ങളോട് വ്യക്തമാക്കി.
തങ്ങളുടെ കളിക്കാർ റഷ്യയിലെ തട്ടിപ്പിൽ നിന്നും സ്ത്രീകളുടെ വശീകരിക്കലിൽ നിന്നും രക്ഷപ്പെടാനായി അർജന്റീന ഫുട്ബോൾ അസോസിയേഷനും ചില നടപടികൾ കൈക്കൊണ്ടിരുന്നു. റഷ്യയിലെ ഭാഷയും സംസ്‌കാരവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കൈപ്പുസ്തകം ഇറക്കുകയായിരുന്നു അവർ.
ഈ കൈപ്പുസ്തകത്തിലെ ഉള്ളടക്കങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ വിമർശനങ്ങളാണ് ഉയർന്നത്. ഇതേ തുടർന്ന് അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ മാപ്പ് പറയുകയും ബോധപൂർവമല്ലാത്ത തെറ്റാണെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.ജൂൺ 14 മുതൽ ജൂലായ് 15 വരെയാണ് റഷ്യയിലെ പതിനൊന്ന് നഗരങ്ങളിലായി ലോകകപ്പ് നടക്കുന്നത്.