- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റവ.ഡോ.കെ.സി.ജോർജിന്റെ സ്മാരകമായി അരുൾ ആനന്ദർ കോളജിൽ ലൈബ്രറി തുറന്നു
മധുര: പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും സാമൂഹ്യസേവകനുമായിരുന്ന റവ.ഡോ.കെ.സി.ജോർജ് കരിക്കംപള്ളിൽ എസ്.ജെ (1930-2016)-യുടെ സ്മാരകമായി കരുമാത്തൂർ അരുൾ ആനന്ദർ കോളജ് കാമ്പസിൽ ലൈബ്രറി തുറന്നു. റവ.ഡോ.കെ.സി.ജോർജിന്റെ ബഹുമാനാർഥം നേരത്തേ തന്നെ കോളജിലെ ഒരു ഹാളിന് അദ്ദേഹത്തിന്റെ പേരു നല്കിയിട്ടുണ്ട്. ലൈബ്രറി ഹാളിന്റെ ഉദ്ഘാടനം റെക്ടർ റവ.ഡോ.കെ.അമൽ എസ്.ജെ നിർവഹിച്ചു. സെക്രട്ടറി റവ.ഡോ.ആൽബർട്ട് വില്യം എസ്.ജെ., പ്രിൻസിപ്പാൾ റവ.ഡോ.ബേസിൽ സേവ്യർ എസ്.ജെ., ട്രഷറർ ഫാ. അരുളാനന്ദം എസ്.ജെ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ അദ്ധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. അരുൾ ആനന്ദർ കോളജിൽ റവ.ഡോ.കെ.സി.ജോർജ് 1976-77-ൽ പ്രൊഫസറും തുടർന്നു 1985 വരെ പ്രിൻസിപ്പാളും പ്രൊഫസറുമായിരുന്നു. അവിടെ 2006-14-ൽ സ്പിരിച്വൽ മിനിസ്ട്രിയിലും പ്രവർത്തിച്ചു. മികച്ച സേവനത്തിനു നോൺ ടീച്ചിങ് സ്റ്റാഫിനായി കോളജിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു അവാർഡ് നേരത്തേ ഏർപ്പെടുത്തിയിട്ടുണ്ട്. ചെന്നൈ ലയോള കോളജ്. ചെന്നൈ ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്
മധുര: പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും സാമൂഹ്യസേവകനുമായിരുന്ന റവ.ഡോ.കെ.സി.ജോർജ് കരിക്കംപള്ളിൽ എസ്.ജെ (1930-2016)-യുടെ സ്മാരകമായി കരുമാത്തൂർ അരുൾ ആനന്ദർ കോളജ് കാമ്പസിൽ ലൈബ്രറി തുറന്നു. റവ.ഡോ.കെ.സി.ജോർജിന്റെ ബഹുമാനാർഥം നേരത്തേ തന്നെ കോളജിലെ ഒരു ഹാളിന് അദ്ദേഹത്തിന്റെ പേരു നല്കിയിട്ടുണ്ട്.
ലൈബ്രറി ഹാളിന്റെ ഉദ്ഘാടനം റെക്ടർ റവ.ഡോ.കെ.അമൽ എസ്.ജെ നിർവഹിച്ചു. സെക്രട്ടറി റവ.ഡോ.ആൽബർട്ട് വില്യം എസ്.ജെ., പ്രിൻസിപ്പാൾ റവ.ഡോ.ബേസിൽ സേവ്യർ എസ്.ജെ., ട്രഷറർ ഫാ. അരുളാനന്ദം എസ്.ജെ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ അദ്ധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
അരുൾ ആനന്ദർ കോളജിൽ റവ.ഡോ.കെ.സി.ജോർജ് 1976-77-ൽ പ്രൊഫസറും തുടർന്നു 1985 വരെ പ്രിൻസിപ്പാളും പ്രൊഫസറുമായിരുന്നു. അവിടെ 2006-14-ൽ സ്പിരിച്വൽ മിനിസ്ട്രിയിലും പ്രവർത്തിച്ചു. മികച്ച സേവനത്തിനു നോൺ ടീച്ചിങ് സ്റ്റാഫിനായി കോളജിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു അവാർഡ് നേരത്തേ ഏർപ്പെടുത്തിയിട്ടുണ്ട്. ചെന്നൈ ലയോള കോളജ്. ചെന്നൈ ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ലിബ), ബംഗളൂർ സേവ്യർ ഇൻസ്റ്റിറ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ആ്ൻഡ് എൻട്രെപ്രെണർഷിപ് (സൈം), നാഗലാൻഡ് സെന്റ് ജോസഫ്സ് കോളജ്. ചെന്നൈ മാർ ഗ്രിഗോറിയോസ് കോളജ് തുടങ്ങിയ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നതമായ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആലപ്പുഴ എടത്വ ചെക്കിടിക്കാട് കരിക്കംപള്ളിൽ നന്നാട്ടുമാലിൽ തോമാ ചാക്കോ, ചമ്പക്കുളം വേലങ്കളം അച്ചാമ്മ ദമ്പതികളുടെ മകനായ റവ.ഡോ.കെ.സി.ജോർജ് 86-ാം വയസിൽ 2016 സെപ്റ്റംബർ 19-നാണ് അന്തരിച്ചത്.