- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റയാൻ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കൊലപാതകം: പ്രതിയായ വിദ്യാർത്ഥിയെ മുതിർന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യും; കേസ് ജുവനൈൽ കോടതിയിൽനിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റി
ന്യൂഡൽഹി: ഡൽഹിക്കടുത്ത് ഗുരുഗ്രാമിൽ റയാൻ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്ലസ് വൺ വിദ്യാർത്ഥിയെ മുതിർന്ന പൗരനായി കണക്കാക്കി വിചാരണ നടത്തും. ഗുരുഗ്രാമിലെ ജുവനൈൽ ജസ്റ്റീസ് ബോർഡിന്റേതാണ് തീരുമാനം. കേസ് ജുവനൈൽ കോടതിയിൽനിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവം ആദ്യം അന്വേഷിച്ച ഹരിയാന പൊലീസും പ്രത്യേക അന്വേഷണ സംഘവും സ്‌കൂൾ ബസ് ഡ്രൈവർ അശോക് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐയാണ് പ്ലസ് വൺ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്. എന്നാൽ, തന്റെ മകനെ സിബിഐ ഉദ്യോഗസ്ഥർ മർദിച്ചുവെന്നു ചൂണ്ടിക്കാട്ടി ഈ വിദ്യാർത്ഥിയുടെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. സിബിഐ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. പരീക്ഷ മാറ്റിവയ്ക്കാനാണു പ്ലസ് വൺ വിദ്യാർത്ഥി കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യ മൊഴി. കൊലപാതകം നടന്ന സ്ഥലം, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണു സിബിഐ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്. ബസ് കണ്ടക്ടറെ വെറുതെ വിടുകയും പ്ലസ് വിദ്യാർത്ഥിയെ അറസ്റ്റ്

ന്യൂഡൽഹി: ഡൽഹിക്കടുത്ത് ഗുരുഗ്രാമിൽ റയാൻ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്ലസ് വൺ വിദ്യാർത്ഥിയെ മുതിർന്ന പൗരനായി കണക്കാക്കി വിചാരണ നടത്തും. ഗുരുഗ്രാമിലെ ജുവനൈൽ ജസ്റ്റീസ് ബോർഡിന്റേതാണ് തീരുമാനം. കേസ് ജുവനൈൽ കോടതിയിൽനിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
സംഭവം ആദ്യം അന്വേഷിച്ച ഹരിയാന പൊലീസും പ്രത്യേക അന്വേഷണ സംഘവും സ്‌കൂൾ ബസ് ഡ്രൈവർ അശോക് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐയാണ് പ്ലസ് വൺ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്. എന്നാൽ, തന്റെ മകനെ സിബിഐ ഉദ്യോഗസ്ഥർ മർദിച്ചുവെന്നു ചൂണ്ടിക്കാട്ടി ഈ വിദ്യാർത്ഥിയുടെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. സിബിഐ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. പരീക്ഷ മാറ്റിവയ്ക്കാനാണു പ്ലസ് വൺ വിദ്യാർത്ഥി കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യ മൊഴി. കൊലപാതകം നടന്ന സ്ഥലം, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണു സിബിഐ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്.
ബസ് കണ്ടക്ടറെ വെറുതെ വിടുകയും പ്ലസ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ജുവനൈൽ ജസ്റ്റിസ് ബോർഡിൽ പാർപ്പിച്ച പ്രതിയുടെ ജാമ്യാപേക്ഷ ബോർഡ് നേരത്തെ തള്ളിയിരുന്നു. പ്ലസ്‌വൺ വിദ്യാർത്ഥിയായ പ്രതിയെ പ്ലായപൂർത്തിയായതായി കണക്കാക്കി വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് രണ്ടാംക്ലാസുകാരന്റെ അച്ഛനും സിബിഐയും ജുവനൈൽ ബോർഡിനെ സമീപിച്ചു. നിർഭയ സംഭവത്തിന് ശേഷം പാർലമെന്റ് പാസാക്കിയ ബാലനീതി നിയമത്തിലെ ഭേതഗതി അനുസരിച്ചാണ് പ്ലസ് വൺ വിദ്യാർത്ഥിയായ പ്രതിയെ മുതിർന്നയാളായി പരിഗണിച്ച് വിചാരണ നടത്താമെന്ന് ജുവനൈൽ ബോർഡ് ഉത്തരവിട്ടത്.
കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് 15നും 18നും ഇടയിൽ പ്രായമുള്ള പ്രതികളെ പ്രായപൂർത്തിയായതായി പരിഗണിച്ച് വിചാരണ നടത്താമെന്ന നിയമഭേദഗതി അനുസരിച്ചാണ് തീരുമാനം. വെള്ളിയാഴ്‌ച്ച പ്ലസ്വൺ വിദ്യാർത്ഥിയെ കോടതിയിൽ ഹാജരാക്കും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ 21 വയസ്സുവരെ ദുർഗുണപരിഹാര പാഠശാലയിൽ പാർപ്പിക്കുന്ന പ്രതിയെ പിന്നീട് ജയിലിലേക്ക് മാറ്റും 2017 സെപ്റ്റംബർ എട്ടിനാണ് ഗുരുഗ്രാമിലെ റയാൻ ഇന്റർനാഷണൽ സ്‌കൂളിലെ വാഷ്‌റൂമിൽ പ്രത്യുമൻ താക്കൂറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

