- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്ക്: റയാൻ എയർ, എയർ ലിംഗസ് റദ്ദാക്കിയത് രണ്ടു ഡസനിലധികം വിമാനങ്ങൾ
ഡബ്ലിൻ: ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്ക് മൂലം റയാൻ എയർ, എയർ ലിംഗസ് കമ്പനികൾ റദ്ദാക്കിയത് രണ്ടു ഡസനിലധികം വിമാനങ്ങൾ. വേതന വ്യവസ്ഥകളെ ചൊല്ലി എയർ ട്രാഫിക് കൺട്രോളർമാർ നടത്തുന്ന പണിമുടക്ക് മൂലം റയാൻ എയർ തന്നെ 166 സർവീസുകളാണ് റദ്ദാക്കുന്നത്. ഡബ്ലിനിൽ നിന്നും കോർക്കിൽ നിന്നും ഫ്രാൻസിന്റെ വിവിധ എയർപോർട്ടുകളിലേക്കുള്ള സർവീസുകൾ റദ്ദാക്കാൻ റയാൻ എയറും എയർ ലിംഗസും നിർബന്ധിതരാകുകയായിരുന്നു. ലക്ഷക്കണക്കിന് യാത്രക്കാരെ വലച്ചുകൊണ്ട് നടത്തുന്ന പണിമുടക്ക് ഫ്രാൻസിലേക്കുള്ള യാത്രക്കാരെ മാത്രമല്ല ബുദ്ധിമുട്ടിക്കുന്നത്. ബ്രസൽസ്, ലണ്ടൻ സ്റ്റാൻസ്റ്റെഡ്, മാർസീല്ലെ തുടങ്ങിയ യൂറോപ്യൻ മേഖലകളിലേക്കുമുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ 13 ആഴ്ചക്കുള്ളിൽ ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ നടത്തുന്ന പന്ത്രണ്ടാമത്തെ പണിമുടക്കാണിത്. എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്കുമ്പോൾ ഫ്രാൻസിനു മുകളിലൂടെ പറക്കുന്ന സർവീസുകൾക്ക് ഇതു ബാധമല്ലാത്ത രീതിയിൽ നടപടികൾ കൈക്കൊള്ളണമെന്ന് റയാൻ എയർ യൂറോപ്യ
ഡബ്ലിൻ: ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്ക് മൂലം റയാൻ എയർ, എയർ ലിംഗസ് കമ്പനികൾ റദ്ദാക്കിയത് രണ്ടു ഡസനിലധികം വിമാനങ്ങൾ. വേതന വ്യവസ്ഥകളെ ചൊല്ലി എയർ ട്രാഫിക് കൺട്രോളർമാർ നടത്തുന്ന പണിമുടക്ക് മൂലം റയാൻ എയർ തന്നെ 166 സർവീസുകളാണ് റദ്ദാക്കുന്നത്.
ഡബ്ലിനിൽ നിന്നും കോർക്കിൽ നിന്നും ഫ്രാൻസിന്റെ വിവിധ എയർപോർട്ടുകളിലേക്കുള്ള സർവീസുകൾ റദ്ദാക്കാൻ റയാൻ എയറും എയർ ലിംഗസും നിർബന്ധിതരാകുകയായിരുന്നു. ലക്ഷക്കണക്കിന് യാത്രക്കാരെ വലച്ചുകൊണ്ട് നടത്തുന്ന പണിമുടക്ക് ഫ്രാൻസിലേക്കുള്ള യാത്രക്കാരെ മാത്രമല്ല ബുദ്ധിമുട്ടിക്കുന്നത്. ബ്രസൽസ്, ലണ്ടൻ സ്റ്റാൻസ്റ്റെഡ്, മാർസീല്ലെ തുടങ്ങിയ യൂറോപ്യൻ മേഖലകളിലേക്കുമുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ 13 ആഴ്ചക്കുള്ളിൽ ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ നടത്തുന്ന പന്ത്രണ്ടാമത്തെ പണിമുടക്കാണിത്. എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്കുമ്പോൾ ഫ്രാൻസിനു മുകളിലൂടെ പറക്കുന്ന സർവീസുകൾക്ക് ഇതു ബാധമല്ലാത്ത രീതിയിൽ നടപടികൾ കൈക്കൊള്ളണമെന്ന് റയാൻ എയർ യൂറോപ്യൻ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.