യാൻ എയറിന്റെ ക്യാബിൻ ക്രൂ അംഗങ്ങൾ വെള്ളിയാഴ്‌ച്ച സമരം പ്രഖ്യാപിച്ചതോടെ വലയുന്നത് 30,000 ത്തോളം വരുന്ന യൂറോപ്യൻ യാത്രക്കാർ.ബെൽജിയം, ജർമ്മനി, ഹോളണ്ട്, ഇറ്റലി, പോർച്ചുഗൽ, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ റയാൻ എയറിന്റെ ക്യാബിൻ ക്രൂ അംഗങ്ങളാണ് 28ന് സമരം നടത്തുന്നത്.

ഇതോടെ 190 ഓളം വിമാനങ്ങൾ റദ്ദാക്കുമെന്നാണ് റിപ്പോർട്ട. സമരത്തിന്റെ മുന്നറിയിപ്പ് യാത്ര ബുക്ക് ചെയ്തവർക്ക് ഇമെയ്‌ലുകളായും എസ്എംഎസുകളായും കമ്പനി അറിയിച്ചു. യാത്രക്കാർക്ക് മറ്റ് സംവിധാനങ്ങളെ ആശ്രയിക്കാമെന്നും ടിക്കറ്റ് പണം റിഫണ്ട് ചെയ്ത് നല്കുമെന്നും കമ്പനി അറിയിച്ചു.