- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2014 ഓടെ യാത്രാ വിമാനങ്ങളുടെ എണ്ണം 500 ആക്കും; അടുത്ത വർഷത്തേക്ക് പൈലറ്റ്, എഞ്ചിനയർമാർ ഉൾപ്പെടെ നിരവധി പേർക്ക് തൊഴിൽ അവസരം; ഡബ്ലിനിലെ പ്രമുഖ വിമാനക്കമ്പനിയിൽ അവസരം തുറക്കുന്നു
ഡബ്ലിൻ : ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനിയായ റയാൻ എയർ അടുത്തവർഷത്തേയ്ക്ക് 3,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.അടുത്തവർഷത്തേക്ക് കമ്പനിക്ക് 2,000 ക്യാബിൻ ക്രൂ, 1,000 പൈലറ്റ്, 250 എൻജിനിയർ, എന്നീ മേഖലകളിലാണ് അവസരം തുറക്കുന്നത്.കൂടാതെ കമ്പനിയുടെ യൂറോപ്യൻ നെറ്റ് വർക്കിലേക്കായി 300 ഫസ്റ്റ് ഓഫീസർമാരെയും എടുക്കുന്നുണ്ട്. 2024 ടു കൂടി കമ്പനിയുടെ യാത്രാവിമാനങ്ങളുടെ എണ്ണം 500 ആക്കാനാണ് പദ്ധതി. ഈ വർഷം കമ്പനി തങ്ങളുടെ വിമാനങ്ങളുടെ എണ്ണം 400 തികച്ചിരുന്നു. പ്രധാനമായും ജർമ്മനി, സ്‌പെയ്ൻ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനിയുടെ വളർച്ചയാണ് വരും വർഷങ്ങളിൽ ലക്ഷ്യമിടുന്നത്. പുതിയ വിമാനങ്ങൾ വരുന്നതോടെ 2024 ആകുമ്പോഴേക്കും റയാൻ എയർ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 180 മില്യണാകും. സെപ്റ്റംബറിൽ 10.8 മില്യൺ യാത്രക്കാരാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. ഇത് കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലുള്ളതിനേക്കാൾ 13 മടങ്ങ് വർദ്ധനവാണ്. അടുത്തവർഷം മുതൽ കമ്പനിയുടെ പ്രവർത്തനങ്ങൾ പുതിയ മേഖലകിലേയ്ക്ക് വ്യാപിപ്പിക്കാനും കമ
ഡബ്ലിൻ : ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനിയായ റയാൻ എയർ അടുത്തവർഷത്തേയ്ക്ക് 3,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.അടുത്തവർഷത്തേക്ക് കമ്പനിക്ക് 2,000 ക്യാബിൻ ക്രൂ, 1,000 പൈലറ്റ്, 250 എൻജിനിയർ, എന്നീ മേഖലകളിലാണ് അവസരം തുറക്കുന്നത്.കൂടാതെ കമ്പനിയുടെ യൂറോപ്യൻ നെറ്റ് വർക്കിലേക്കായി 300 ഫസ്റ്റ് ഓഫീസർമാരെയും എടുക്കുന്നുണ്ട്.
2024 ടു കൂടി കമ്പനിയുടെ യാത്രാവിമാനങ്ങളുടെ എണ്ണം 500 ആക്കാനാണ് പദ്ധതി. ഈ വർഷം കമ്പനി തങ്ങളുടെ വിമാനങ്ങളുടെ എണ്ണം 400 തികച്ചിരുന്നു. പ്രധാനമായും ജർമ്മനി, സ്‌പെയ്ൻ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനിയുടെ വളർച്ചയാണ് വരും വർഷങ്ങളിൽ ലക്ഷ്യമിടുന്നത്.
പുതിയ വിമാനങ്ങൾ വരുന്നതോടെ 2024 ആകുമ്പോഴേക്കും റയാൻ എയർ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 180 മില്യണാകും. സെപ്റ്റംബറിൽ 10.8 മില്യൺ യാത്രക്കാരാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. ഇത് കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലുള്ളതിനേക്കാൾ 13 മടങ്ങ് വർദ്ധനവാണ്.
അടുത്തവർഷം മുതൽ കമ്പനിയുടെ പ്രവർത്തനങ്ങൾ പുതിയ മേഖലകിലേയ്ക്ക് വ്യാപിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഐ.റ്റി, സെയിൽസ്&മാർക്കറ്റിങ്, ഡിജിറ്റൽ, ഫിനാൻസ്, കൊമേഴ്‌സ്യൽ ഡിവിഷൻ മേഖലകളിൽ കമ്പനിയുടെ സേവനം ഇനി മുതൽ ലഭ്യമാകും ഏറ്റവും തിരക്കുള്ള റിക്രുട്ട്മെന്റുകൾ നടക്കുന്ന വർഷമായിരിക്കും 2017 എന്ന് റയാൻ എയർ ചീഫ് ഓഫീസർ എഡി വിൽസൺ അറിയിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ 5,000 ജീവനക്കാരെ കമ്പനി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.