- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത ജോക്സി, ഫാ. സനിൽ ജോസ്, ഫാ.മാത്യു തെങ്ങുംപള്ളി എന്നിവർക്ക് എസ്. ചാന്ദ് ടീച്ചിങ് എക്സലൻസ് അവാർഡ്
തിരുവനന്തപുരം: പ്രശസ്ത വിദ്യാഭ്യാസ-പ്രസാധകരായ എസ്. ചാന്ദ് ഗ്രൂപ്പ് കേരളത്തിലെ അദ്ധ്യാപകരെ ആദരിക്കുന്നതിനായി ടീച്ചിങ് എക്സലൻസ് അവാർഡ് 2016 പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. ന്യൂഡൽഹിയിലെ ശ്രീ സത്യസായി ഇന്റർനാഷണൽ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ കോട്ടയം എക്സെൽസിയർ ഇംഗ്ലീഷ് സ്കൂളിലെ അമിത ജോക്സി ഇന്നവേറ്റിവ് ടീച്ചിങ് സ്ട്രാറ്റജീസ് ഇൻ സയൻസ് മിഡിൽ'' എന്ന വിഭാഗത്തിലും, പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിലെ ഫാ.സനിൽ ജോസ് 'ഏർളി ചൈൽഡ് ഹുഡ് എഡ്യൂക്കേഷൻ'എന്ന വിഭാഗത്തിലും, തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ ഫാ. മാത്യു തെങ്ങുംപള്ളി 'സ്പെഷ്യൽ കോൺട്രിബ്യൂഷൻ ടു കെ12 എഡ്യൂക്കേഷൻ ഇൻ ഇന്ത്യ' എന്ന വിഭാഗത്തിലും അവാർഡുകൾ നേടി. ഗ്ലോബൽ എഡ്യൂക്കേഷൻ ആൻഡ് ലീഡർഷിപ്പ് ഫൗണ്ടേഷന്റെ സിഇഒയും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയുമായ പത്മശ്രീ ഗൗരി ഈശ്വരൻ മുഖ്യാതിഥിയായിരുന്നു.അവാർഡ് ദാന ചടങ്ങിൽ സ്റ്റാർ ഇന്നവേഷൻ അവാർഡ്, യൂസ്ഓഫ് മൾട്ടി മീഡിയ, ക്ലാസ്റൂം സ്റ്റാർ മാനേജർ, റൈസിങ്സ്റ്റാർ, സ്റ്റാർലീഡ് ടീച്ചർ, സൂപ്പർ സ്റ്റാർ, സ്റ്റാർ ക
തിരുവനന്തപുരം: പ്രശസ്ത വിദ്യാഭ്യാസ-പ്രസാധകരായ എസ്. ചാന്ദ് ഗ്രൂപ്പ് കേരളത്തിലെ അദ്ധ്യാപകരെ ആദരിക്കുന്നതിനായി ടീച്ചിങ് എക്സലൻസ് അവാർഡ് 2016 പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. ന്യൂഡൽഹിയിലെ ശ്രീ സത്യസായി ഇന്റർനാഷണൽ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ കോട്ടയം എക്സെൽസിയർ ഇംഗ്ലീഷ് സ്കൂളിലെ അമിത ജോക്സി ഇന്നവേറ്റിവ് ടീച്ചിങ് സ്ട്രാറ്റജീസ് ഇൻ സയൻസ് മിഡിൽ'' എന്ന വിഭാഗത്തിലും, പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിലെ ഫാ.സനിൽ ജോസ് 'ഏർളി ചൈൽഡ് ഹുഡ് എഡ്യൂക്കേഷൻ'എന്ന വിഭാഗത്തിലും, തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ ഫാ. മാത്യു തെങ്ങുംപള്ളി 'സ്പെഷ്യൽ കോൺട്രിബ്യൂഷൻ ടു കെ12 എഡ്യൂക്കേഷൻ ഇൻ ഇന്ത്യ' എന്ന വിഭാഗത്തിലും അവാർഡുകൾ നേടി.
ഗ്ലോബൽ എഡ്യൂക്കേഷൻ ആൻഡ് ലീഡർഷിപ്പ് ഫൗണ്ടേഷന്റെ സിഇഒയും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയുമായ പത്മശ്രീ ഗൗരി ഈശ്വരൻ മുഖ്യാതിഥിയായിരുന്നു.
അവാർഡ് ദാന ചടങ്ങിൽ സ്റ്റാർ ഇന്നവേഷൻ അവാർഡ്, യൂസ്ഓഫ് മൾട്ടി മീഡിയ, ക്ലാസ്റൂം സ്റ്റാർ മാനേജർ, റൈസിങ്സ്റ്റാർ, സ്റ്റാർലീഡ് ടീച്ചർ, സൂപ്പർ സ്റ്റാർ, സ്റ്റാർ കോൺട്രിബ്യൂട്ടർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള അവാർഡുകളും സമ്മാനിച്ചു.
''അറിവിന്റെ ഉറവിടമായ അദ്ധ്യാപകരെ തിരിച്ചറിയുന്നതിനും അംഗീകരിക്കുന്നതിനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും മികച്ച ഒരു വേദിയാണ് ടീച്ചിങ് എക്സലൻസ് അവാർഡിലൂടെ ലഭിക്കുന്നതെന്ന്,'എസ്.ചാന്ദ് ഗ്രൂപ്പിന്റെ മാനേജിങ്ഡയറക്ടർ ഹിമാൻഷു ഗുപ്തഅഭിപ്രായപ്പെട്ടു. ഒരോ വിദ്യാർത്ഥികയുടെയും അഭിരുചി അധിഷ്ഠിതമാക്കി, പുത്തൻ ആശയങ്ങൾക്ക് ഊന്നൽ നൽക്കികൊണ്ടായിരിക്കും '' ദി പ്രോഗ്രസീവ് ടീച്ചേഴ്സ് കോൺക്ലേവ്,' മുന്നോട്ട് നീങ്ങുന്നത്.
അവാർഡ്ദാന ചടങ്ങിനോടൊപ്പം എസ്. ചാന്ദ് ഗ്രൂപ്പ് സംഘടിപ്പിച്ച '' ദി പ്രോഗ്രസീവ് ടീച്ചേഴസ് കോൺക്ലേവ്' എന്ന പരിപാടിയിൽ വിദ്യാഭ്യാസ രംഗത്തെ വിവിധ മാറ്റങ്ങളെക്കുറിച്ചും, ഇന്നത്തെ ഡിജിറ്റൽ സാങ്കേതിക യുഗത്തിൽ അച്ചടിയോടൊപ്പം തന്നെ പ്രാധാന്യമുള്ള സാങ്കേതിക വിദ്യയെയും സമന്വയിപ്പിച്ച് അദ്ധ്യാപന രീതികൾ മികവുറ്റതാക്കാൻ ഉതകുന്നതരം ചർച്ചകൾക്ക് വേദിയൊരുക്കി.