- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നിലത്തിയ രോഗിക്കൊപ്പം സെൽഫിക്കായി തിരക്കു കൂട്ടുന്ന മറ്റു രോഗികൾ; വൈദ്യൻ പോലും പ്രശസ്തനായ രോഗിയെ തിരിച്ചറിഞ്ഞത് പിന്നീട്; കാൽമുട്ടിലെ വേദനയ്ക്ക് ആയുർവേദ ചികിത്സ തേടിയ ക്യാപ്റ്റൻ കൂളിന്റെ കഥ പറഞ്ഞ് ബന്ധൻ സിങ്
റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചിയിലെ പ്രമുഖനായ വൈദ്യനാണ് ബന്ധൻ സിങ് ഖർവാർ.പാലിൽ പച്ചമരുന്നുകൾ ചേർത്ത് രോഗികൾക്കു നൽകുന്ന ബന്ധൻ സിങ്ങിന്റെ ചികിത്സാരീതി പ്രദേശത്ത് പ്രസിദ്ധമാണ്.അതുകൊണ്ട് തന്നെ നിരവധി പേരാണ് ഇദ്ദേഹത്തിന്റെ വൈദ്യശാലയിൽ എത്തുന്നത്.അതുകൊണ്ട് അദ്ദേഹമാണ് വൈദ്യശാലയിലെ താരം.എന്നാൽ കുറച്ച് നാൾ മുമ്പ് തനിക്കുണ്ടായ വ്യത്യസ്തമായ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് വൈദ്യർ.ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഈ അനുഭവം വിവരിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് കാൽമുട്ടിന് വേദനയെന്ന് പറഞ്ഞ് ഒരാൾ തന്റെ അടുത്തേക്ക് വന്നു.കാര്യമൊക്കെ പറഞ്ഞ് പരിശോധന തുടങ്ങുമ്പോൾ മറ്റ് രോഗികൾ ഇദ്ദേഹത്തിന്റെ അടുത്തുവരികയും സെൽഫിക്കായി ആവശ്യപ്പെടുകയും ചെയ്തു.അപ്പോഴാണ് തന്റെ മുന്നിലിരിക്കുന്നത് സാക്ഷാൽ മഹേന്ദ്രസിങ്ങ് ധോണിയാണെന്ന കാര്യം താൻ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറയുന്നു.
ധോണിയെ തനിക്ക് തിരിച്ചറിയാൻ സാധിച്ചില്ലെന്നും നാട്ടുകാരും ചില കുട്ടികളും വന്ന് ഫോട്ടോ എടുത്തപ്പോഴാണ് അറിയുന്നതെന്നും വൈദ്യൻ വിഡിയോയിൽ പറയുന്നു. കഴിഞ്ഞ ഒരു മാസമായി, നാല് ദിവസം കൂടുമ്പോൾ ധോണി തന്റെ അടുക്കൽ എത്തുന്നുണ്ടെന്നും അടുത്ത ഡോസ് സ്വീകരിക്കുന്നതിന് അദ്ദേഹം എപ്പോൾ എത്തുമെന്ന് തനിക്ക് ഉറപ്പില്ലെന്നും വൈദ്യൻ പറഞ്ഞു.
#MSDhoni @msdhoni gets treatment for knee in #Ranchi village, doctor sits under a tree . pic.twitter.com/ws5EJxwc6C
- Jayprakash MSDian ???????? (@ms_dhoni_077) July 1, 2022
കാൽമുട്ടിനു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ധോണി ചികിത്സ തേടിയതെന്നാണ് വിവരം.ധോണിയുടെ മാതാപിതാക്കൾ രണ്ട്, മൂന്നു മാസമായി വൈദ്യനെ സന്ദർശിക്കാറുണ്ടെന്നും പിന്നീടു ധോണിയും അദ്ദേഹത്തെ സന്ദർശിക്കുകയായിരുന്നെന്നുമാണ് വിവരം. ധോണി തന്റെ അടുക്കൽ എത്തിയതിനെക്കുറിച്ച് വൈദ്യൻ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
2020 ഓഗസ്റ്റ് 15നാണ് എം.എസ്.ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത്. അതിനുശേഷം ഐപിഎലിൽ മാത്രമാണ് ധോണി കളിക്കുന്നത്. ഈ വർഷത്തെ ഐപിഎൽ സീസണിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനം ധോണി, രവീന്ദ്ര ജഡേജയ്ക്കു കൈമാറിയിരുന്നെങ്കിലും പിന്നീട് തിരിചച്ചെത്തി. ചെന്നൈയിൽ വിടവാങ്ങൽ മത്സരത്തിനുശേഷമെ ഐപിഎൽ വീടൂ എന്നു വ്യക്തമാക്കിയ ധോണി, അടുത്ത സീസണിലും മഞ്ഞ ജഴ്‌സി അണിയും.