- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്‌സി ദുർഗ എന്ന എസ് ദുർഗ ഗോവയിലുണ്ടാകും; കേന്ദ്രത്തിന്റെ സിനിമപ്പേടി ഹൈക്കോടതി മാറ്റി; കോടതി വിധി കേന്ദ്രസർക്കാരിനുള്ള തിരിച്ചടിയാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ; ടേക്ക് ഓഫിനൊപ്പം എസ് ദുർഗയും ഇന്ത്യൻ പനോരമയിൽ മലയാളത്തിന്റെ അഭിമാനമാകും
കൊച്ചി: കേന്ദ്ര സർക്കാരിന്റെ സിനിമ പേടിക്ക് തിരിച്ചടിയായി കോടതി വിധി. സെക്‌സി ദുർഗയെന്ന എസ് ദുർഗക്ക് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നതിന് ഹൈക്കോടതി അനുമതി നൽകി.എസ്.ദുർഗയുടെ പ്രദർശനത്തിന് കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് സംവിധായകൻ സനൽകുമാർ ശശിധരൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം ഇന്ത്യൻ പനോരമ വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സനൽകുമാർ ശശിധരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം ഇടപെട്ടാണ് ഗോവ മേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ നിന്ന് എസ് ദുർഗയും മറാത്തി ചിത്രമായ ന്യൂഡും ഒഴിവാക്കിയത്. ഇതിൽ പ്രതിഷേധിച്ച് ജൂറി ചെയർമാൻ സുജയ് ഘോഷും ജൂറി അംഗം അപൂർവ അസ്രാണിയും സ്ഥാനങ്ങൾ രാജിവച്ചിരുന്നു. സെൻസർ ബോർഡിന്റെ യു/എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയിൽ അശ്ലീല രംഗങ്ങളൊന്നുമില്ലെന്നും സിനിമയുടെ ഉള്ളടക്കം മനസിലാക്കാതെയാണ് സർക്കാർ നടപടിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ചിത്രങ്ങൾ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്
കൊച്ചി: കേന്ദ്ര സർക്കാരിന്റെ സിനിമ പേടിക്ക് തിരിച്ചടിയായി കോടതി വിധി. സെക്‌സി ദുർഗയെന്ന എസ് ദുർഗക്ക് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നതിന് ഹൈക്കോടതി അനുമതി നൽകി.എസ്.ദുർഗയുടെ പ്രദർശനത്തിന് കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് സംവിധായകൻ സനൽകുമാർ ശശിധരൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
ചിത്രം ഇന്ത്യൻ പനോരമ വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സനൽകുമാർ ശശിധരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം ഇടപെട്ടാണ് ഗോവ മേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ നിന്ന് എസ് ദുർഗയും മറാത്തി ചിത്രമായ ന്യൂഡും ഒഴിവാക്കിയത്. ഇതിൽ പ്രതിഷേധിച്ച് ജൂറി ചെയർമാൻ സുജയ് ഘോഷും ജൂറി അംഗം അപൂർവ അസ്രാണിയും സ്ഥാനങ്ങൾ രാജിവച്ചിരുന്നു.
സെൻസർ ബോർഡിന്റെ യു/എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയിൽ അശ്ലീല രംഗങ്ങളൊന്നുമില്ലെന്നും സിനിമയുടെ ഉള്ളടക്കം മനസിലാക്കാതെയാണ് സർക്കാർ നടപടിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ചിത്രങ്ങൾ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജൂറി അംഗങ്ങളായ സത്രുപ സന്യാൽ, സുരേഷ് ഹെബ്ലിക്കർ, ഗോപി ദേശായി, സച്ചിൻ ചാത്തെ, രുചി നരൈൻ, ഹരി വിശ്വനാഥ് എന്നിവർ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ്മന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
മികച്ച ചിത്രത്തിനുള്ള റോട്ടർഡാം പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ സിനിമയാണ് എസ്.ദുർഗ.സെക്‌സി ദുർഗയുടെ പേര് സെൻസർ ബോർഡിന്റെ നിർദേശപ്രകാരമാണ് എസ് ദുർഗ എന്ന് പുനർനാമകരണം ചെയ്തത്. ഇതിനെ ചൊല്ലിയുള്ള വിവാദങ്ങൾ നടക്കുന്നതിനിടെയാണ് ചിത്രത്തെ ഗോവ മേളയിൽ നിന്ന് ഒഴിവാക്കിയത്.
കോടതി വിധി കേന്ദ്രസർക്കാരിനുള്ള തിരിച്ചടിയാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ പ്രതികരിച്ചു. സർക്കാരിന്റെ ഏകാധിപത്യ പ്രവണതയ്ക്ക് കിട്ടിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.മഹേഷ് നാരായണന്റെ ടേക്ക് ഓഫാണ് ഇന്ത്യൻ പനോരമയിലുള്ള മറ്റൊരു മലയാള ചിത്രം.