തിരുവനന്തപുരം: സനൽകുമാർ ശശിധരന്റെ എസ്.ദുർഗ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമൽ. ഫാസിസ്റ്റ് നിലപാടുകൾക്ക് എതിരെയുള്ള മറുപടിയായി ആണ് സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയതെന്ന് കമൽ പ്രതികരിച്ചു.

ചിത്രത്തിന്റെ സെൻസർ പതിപ്പാണ് മേളയിൽ പ്രദർശിപ്പിക്കുക. ഗോവ രാജ്യാന്തര മേളയിൽ എസ്.ദുർഗ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് ഐഎഫ്എഫഎകെയിൽ സിനിമ പ്രദർശിപ്പിക്കാൻ ചലച്ചിത്ര അക്കാദമി തീരുമാനമെടുത്തത്. 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തിൽ എസ്.ദുർഗ പ്രദർശിപ്പിക്കുന്നതിന് താത്പര്യമില്ലെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ തീരുമാനം എടുത്തതോടെയാണ് ഐഎഫ്എഫ്കെയിൽ സിനിമ ഉൾപ്പെടാതെ പോയത്