- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർ ലോകത്തെ 'കൊലപാതക'ത്തിന് ഇരയായി ജാനകിയമ്മയും; സംഗീതജീവിതത്തോടു വിട പറഞ്ഞെന്ന വാർത്തയ്ക്കൊപ്പം പ്രചരിക്കുന്നതു പ്രിയ ഗായിക മരിച്ചെന്ന വ്യാജവാർത്ത
തിരുവനന്തപുരം: സൈബർ ലോകത്തിന്റെ വ്യാജമരണവാർത്തയുടെ ഒടുവിലത്തെ ഇരയായി പ്രിയ ഗായിക എസ് ജാനകി. പ്രായമേറിയതിനെ തുടർന്ന് ഇനി പാട്ടു പാടാനില്ലെന്നു ജാനകി വ്യക്തമാക്കിയതിനു പിന്നാലെയാണു മരിച്ചുവെന്ന വാർത്തകളും പ്രചരിച്ചത്. വാർത്ത പ്രചരിച്ചതോടെ ഇതു സത്യമാണെന്നു കരുതി നിരവധി പേരുടെ ആദരാഞ്ജലിയർപ്പിച്ചുള്ള മെസേജുകളും പ്രചരിക്കാൻ തുടങ്ങി. ഇന്നു രാവിലെ മുതൽ ജാനകിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും അവർ മരിച്ചുവെന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നുവെന്നു പ്രമുഖ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യവും പറഞ്ഞു. എന്നാൽ, ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. അവർ പൂർണ ആരോഗ്യത്തോടെ ഇരിക്കുകയാണെന്ന് എസ് പി ബി വ്യക്തമാക്കി. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനു പകരം നല്ല വാർത്തകൾ പ്രചരിപ്പിക്കൂ എന്നും എസ് പി ബാലസുബ്രഹ്മണ്യം ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. 60 വർഷം നീണ്ട സംഗീത ജീവിതത്തിൽ 48,000 പാട്ടുകൾ പാടിയ എസ് ജാനകി പത്തു കൽപ്പനകൾ എന്ന മലയാളം സിനിമയിലെ താരാട്ടു പാട്ടോടെ സംഗീത ജീവിതത്തോടു വിട ചൊല്ലുകയാണ്. ഇതിനിടെയാണു ജാനക
തിരുവനന്തപുരം: സൈബർ ലോകത്തിന്റെ വ്യാജമരണവാർത്തയുടെ ഒടുവിലത്തെ ഇരയായി പ്രിയ ഗായിക എസ് ജാനകി. പ്രായമേറിയതിനെ തുടർന്ന് ഇനി പാട്ടു പാടാനില്ലെന്നു ജാനകി വ്യക്തമാക്കിയതിനു പിന്നാലെയാണു മരിച്ചുവെന്ന വാർത്തകളും പ്രചരിച്ചത്.
വാർത്ത പ്രചരിച്ചതോടെ ഇതു സത്യമാണെന്നു കരുതി നിരവധി പേരുടെ ആദരാഞ്ജലിയർപ്പിച്ചുള്ള മെസേജുകളും പ്രചരിക്കാൻ തുടങ്ങി. ഇന്നു രാവിലെ മുതൽ ജാനകിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും അവർ മരിച്ചുവെന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നുവെന്നു പ്രമുഖ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യവും പറഞ്ഞു.
എന്നാൽ, ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. അവർ പൂർണ ആരോഗ്യത്തോടെ ഇരിക്കുകയാണെന്ന് എസ് പി ബി വ്യക്തമാക്കി. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനു പകരം നല്ല വാർത്തകൾ പ്രചരിപ്പിക്കൂ എന്നും എസ് പി ബാലസുബ്രഹ്മണ്യം ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.
60 വർഷം നീണ്ട സംഗീത ജീവിതത്തിൽ 48,000 പാട്ടുകൾ പാടിയ എസ് ജാനകി പത്തു കൽപ്പനകൾ എന്ന മലയാളം സിനിമയിലെ താരാട്ടു പാട്ടോടെ സംഗീത ജീവിതത്തോടു വിട ചൊല്ലുകയാണ്. ഇതിനിടെയാണു ജാനകി മരിച്ചെന്ന വാർത്തകളും പ്രചരിക്കുന്നത്.
മുമ്പു നിരവധി ചലച്ചിത്ര താരങ്ങളുടെ പേരിലും വ്യാജമരണ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ തന്നെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണു വീണ്ടും വീണ്ടും തെറ്റായ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.