- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന കോകിലം പാട്ടു നിർത്തുന്നു; തന്റെ സംഗീതജീവിതം പൂർണമായും അവസാനിപ്പിക്കുന്നുവെന്ന് എസ് ജാനകി; സംഗീത സപര്യക്ക് വിരാമമിടുന്നത് മൈസൂരിൽ വെച്ച് നടക്കുന്ന സംഗീത പരിപാടിയോടെ
മൈസൂർ : സംഗീത രംഗത്തെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളിലൊരാളായ എസ്. ജാനകി തന്റെ സംഗീത ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. 60 വർഷം നീണ്ട് നിന്ന സംഗീത സപര്യക്കാണ് മൈസൂരിൽ വെച്ച് ഈ മാസം 28 ഓടു കൂടി വിരാമമിടാന് എസ്. ജാനകി തീരുമാനിച്ചത്. ഒക്ടോബർ 28ന് നടക്കുന്ന ചടങ്ങിനുശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും പാടുകയില്ലെന്നാണ് എസ്.ജാനകി തീരുമാനിച്ചിരിക്കുന്നത്. .1957 ഏപ്രിൽ നാലിന് എസ്.ജാനകിയുടെ ആദ്യ ചലച്ചിത്ര ഗാനം തമിഴിൽ പുറത്തിറങ്ങി 'മഗ്ദലനമറിയം' എന്ന ചിത്രത്തിലെ ഗാനമാണ് എസ്.ജാനകിയുടേതായി പുറത്തു വന്ന ആദ്യ ചലച്ചിത്രഗാനം. പിന്നീട് 1957ൽ തന്നെ എസ്.ജാനകി തമിഴ് കൂടാതെ മലയാളം, കന്നഡ, തെലുങ്ക്, സിംഹള എന്നീ ഭാഷകളിലും പാടി തന്റെ വരവ് അറിയിച്ചു. സിനിമയിൽ വന്ന് ആദ്യ വർഷം തന്നെ അഞ്ചു ഭാഷാചിത്രങ്ങളിൽ പാടിയ റെക്കോർഡും എസ്.ജാനകി അപ്പോൾ തന്നെ സ്വന്തമാക്കി കഴിഞ്ഞവർഷം ഡോൺ മാക്‌സ് സംവിധാനം ചെയ്ത പത്തു കൽപ്പനൾ എന്ന സിനിമയിലാണ് ജാനകി അവസാനമായി മലയാളത്തിൽ പാടിയെത്. ഈ ചിത്രത്തോടെ സംഗീത ജീവിതം അവസാനിപ്പിക്കാനായിരുന്നു
മൈസൂർ : സംഗീത രംഗത്തെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളിലൊരാളായ എസ്. ജാനകി തന്റെ സംഗീത ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. 60 വർഷം നീണ്ട് നിന്ന സംഗീത സപര്യക്കാണ് മൈസൂരിൽ വെച്ച് ഈ മാസം 28 ഓടു കൂടി വിരാമമിടാന് എസ്. ജാനകി തീരുമാനിച്ചത്. ഒക്ടോബർ 28ന് നടക്കുന്ന ചടങ്ങിനുശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും പാടുകയില്ലെന്നാണ് എസ്.ജാനകി തീരുമാനിച്ചിരിക്കുന്നത്.
.1957 ഏപ്രിൽ നാലിന് എസ്.ജാനകിയുടെ ആദ്യ ചലച്ചിത്ര ഗാനം തമിഴിൽ പുറത്തിറങ്ങി 'മഗ്ദലനമറിയം' എന്ന ചിത്രത്തിലെ ഗാനമാണ് എസ്.ജാനകിയുടേതായി പുറത്തു വന്ന ആദ്യ ചലച്ചിത്രഗാനം. പിന്നീട് 1957ൽ തന്നെ എസ്.ജാനകി തമിഴ് കൂടാതെ മലയാളം, കന്നഡ, തെലുങ്ക്, സിംഹള എന്നീ ഭാഷകളിലും പാടി തന്റെ വരവ് അറിയിച്ചു. സിനിമയിൽ വന്ന് ആദ്യ വർഷം തന്നെ അഞ്ചു ഭാഷാചിത്രങ്ങളിൽ പാടിയ റെക്കോർഡും എസ്.ജാനകി അപ്പോൾ തന്നെ സ്വന്തമാക്കി
കഴിഞ്ഞവർഷം ഡോൺ മാക്‌സ് സംവിധാനം ചെയ്ത പത്തു കൽപ്പനൾ എന്ന സിനിമയിലാണ് ജാനകി അവസാനമായി മലയാളത്തിൽ പാടിയെത്. ഈ ചിത്രത്തോടെ സംഗീത ജീവിതം അവസാനിപ്പിക്കാനായിരുന്നു എസ്.ജാനകിയുടെ തീരുമാനം. എന്നാൽ മൈസൂരു മലയാളിയായ മനു ബി. മേനോൽ നേതൃത്വംനൽകുന്ന സ്വയംരക്ഷണ ഗുരുകുലം, എസ്. ജാനകി ചാരിറ്റബിൽ ട്രസ്റ്റ് മൈസൂരു എന്നിവയുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പരിപാടി അവതരിപ്പിക്കാൻ ജാനകി തയ്യാറായത്.
കേരള ആർട്‌സിന്റെ ബാനറിൽ പുറത്തുവന്ന 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിനു വേണ്ടി 'ഇരുൾ മൂടുകയോ എൻ വാഴ്‌വിൽഎന്ന ഗാനമാണ് എസ്.ജാനകിയുടെ ആദ്യ മലയാളഗാനം. പിന്നീട് മലയാളത്തിൽ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പം എസ്.ജാനകി പാടി. വി.ദക്ഷിണാമൂർത്തി, എം.എസ്.ബാബുരാജ്, കെ.രാഘവൻ, ജി.ദേവരാജൻ, എം.എസ്.വിശ്വനാഥൻ, എ.ടി.ഉമ്മർ, സലിൽ ചൗധരി തുടങ്ങി ജിതിൻ ശ്യാം, ശ്യാം, ഇളയരാജ, ജോൺസൺ, രവീന്ദ്രൻ തുടങ്ങിയ നിരവധി സംഗീത ആചാര്യന്മാരോടപ്പം ജാനകി ചേർന്ന പ്രവർത്തിച്ചു.
എസ് ജാനകിയിലൂടെയാണ് ആദ്യമായി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മലയാളത്തിലേക്കെത്തുന്നത്. 1981ൽ ഓപ്പോളിലെ 'ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്... എന്ന ഗാനത്തിലൂടെ ആയിരുന്നു ഇത്.
മാനസഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ 28ന് വൈകീട്ട് 5.30 മുതൽ രാത്രി 10.30 വരെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മൈസൂരുവിലെ വേദിയിൽ താൻ ഏറെ ഇഷ്ടപ്പെടുന്ന മലയാളികൾക്കു വേണ്ടി മലയാളം പാട്ടുകൾ പാടുമെന്നും ജാനകി അറിയിച്ചു.