- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോന് വല്ലാതെ വേദനിച്ചോ എന്ന് ചോദിക്കുമ്പോൾ ആ സമയം അച്ഛനെ വിഷമിപ്പിക്കേണ്ട എന്നു കരുതി ലാലിന്റെ ചിരി കലർന്നിട്ടുള്ള സംസാരമുണ്ട്; സത്യത്തിൽ എനിക്കത് കണ്ടുനിൽക്കാനായില്ല; ഹൃദയത്തെ കീറിമുറിച്ചുപോകുന്ന അനുഭവമായിരുന്നു; താളവട്ടത്തിലും കണ്ണു നിറച്ച സീനുണ്ട്: മോഹൻലാലിനെ കുറിച്ച് എസ് കുമാറിന് പറയാനുള്ളത്
തിരുവനന്തപുരം: കിരീടത്തിലും താളവട്ടത്തിലും മോഹൻലാലിൻര അഭിനയത്തിന് മുമ്പിൽ ക്യാമറാമാന് എസ് കുമാറിന് കണ്ണീർ തുടയ്‌ക്കേണ്ടി വന്നു. 'മോഹൻലാലിന്റെ ആ ഷോട്ട് കഴിഞ്ഞതും ഞാൻ ക്യാമറയിലേക്ക് തലതാഴ്‌ത്തി. എന്റെ കണ്ണുനിറഞ്ഞുപോയി എന്ന് ക്യാമറാമാൻ എസ് . കുമാർ. കിരീടത്തിലെ ഒരു സന്ദർഭം ഓർത്തെടുക്കുകയാണ് കാമറാമാൻ എസ് . കുമാർ . ജയിലിനകത്തിട്ട് ലാലിനെ മർദ്ദിച്ചവശനാക്കി തിലകൻ ചേട്ടൻ പുറത്തുവരികയാണ്. പിന്നീട് അദ്ദേഹം വരുന്നത് കയ്യിലൊരു പൊതിച്ചോറുമായാണ്. അത് മകന് വാരിക്കൊടുക്കുമ്പോൾ ചോദിക്കുന്നുണ്ട് 'മോന് വല്ലാതെ വേദനിച്ചോ എന്ന്.' ആ സമയം അച്ഛനെ വിഷമിപ്പിക്കേണ്ട എന്നുകരുതി ലാലിന്റെ ചിരി കലർന്നിട്ടുള്ള സംസാരമുണ്ട്. സത്യത്തിൽ എനിക്കത് കണ്ടുനിൽക്കാനായില്ല. ഹൃദയത്തെ കീറിമുറിച്ചുപോകുന്ന അനുഭവമായിരുന്നു. എന്റെ കരിയറിൽ അത്തരമൊരു പ്രകടനം ഒരു ആക്ടറിൽനിന്ന് കാണാനും കഴിഞ്ഞിട്ടില്ല. ഇതേ ഷോട്ടിൽ മറ്റൊരു അത്ഭുതവും ഞാൻ കണ്ടു. തിലകൻ ചേട്ടൻ പുറത്തുപോയതിനുശേഷവും ജയിലിനകത്തുള്ള ലാലിന്റെ ഇരുപ്പ് അങ്ങനെതന്നെ തുടർന്നു. അടുത്ത ഷോട്ടി
തിരുവനന്തപുരം: കിരീടത്തിലും താളവട്ടത്തിലും മോഹൻലാലിൻര അഭിനയത്തിന് മുമ്പിൽ ക്യാമറാമാന് എസ് കുമാറിന് കണ്ണീർ തുടയ്‌ക്കേണ്ടി വന്നു. 'മോഹൻലാലിന്റെ ആ ഷോട്ട് കഴിഞ്ഞതും ഞാൻ ക്യാമറയിലേക്ക് തലതാഴ്‌ത്തി. എന്റെ കണ്ണുനിറഞ്ഞുപോയി എന്ന് ക്യാമറാമാൻ എസ് . കുമാർ. കിരീടത്തിലെ ഒരു സന്ദർഭം ഓർത്തെടുക്കുകയാണ് കാമറാമാൻ എസ് . കുമാർ .
ജയിലിനകത്തിട്ട് ലാലിനെ മർദ്ദിച്ചവശനാക്കി തിലകൻ ചേട്ടൻ പുറത്തുവരികയാണ്. പിന്നീട് അദ്ദേഹം വരുന്നത് കയ്യിലൊരു പൊതിച്ചോറുമായാണ്. അത് മകന് വാരിക്കൊടുക്കുമ്പോൾ ചോദിക്കുന്നുണ്ട് 'മോന് വല്ലാതെ വേദനിച്ചോ എന്ന്.' ആ സമയം അച്ഛനെ വിഷമിപ്പിക്കേണ്ട എന്നുകരുതി ലാലിന്റെ ചിരി കലർന്നിട്ടുള്ള സംസാരമുണ്ട്. സത്യത്തിൽ എനിക്കത് കണ്ടുനിൽക്കാനായില്ല. ഹൃദയത്തെ കീറിമുറിച്ചുപോകുന്ന അനുഭവമായിരുന്നു. എന്റെ കരിയറിൽ അത്തരമൊരു പ്രകടനം ഒരു ആക്ടറിൽനിന്ന് കാണാനും കഴിഞ്ഞിട്ടില്ല.
ഇതേ ഷോട്ടിൽ മറ്റൊരു അത്ഭുതവും ഞാൻ കണ്ടു. തിലകൻ ചേട്ടൻ പുറത്തുപോയതിനുശേഷവും ജയിലിനകത്തുള്ള ലാലിന്റെ ഇരുപ്പ് അങ്ങനെതന്നെ തുടർന്നു. അടുത്ത ഷോട്ടിന് ഇനിയും സമയമെടുക്കും. ലൈറ്റ് അപ്പ് ചെയ്യേണ്ടതുണ്ട്. പക്ഷേ ലാൽ അവിടുന്ന് അനങ്ങുന്ന മട്ടില്ല. അപ്പോഴെനിക്ക് തോന്നി അദ്ദേഹം ആ കഥാപാത്രത്തിൽനിന്ന് മോചിതനായിട്ടില്ലെന്ന്. അദ്ദേഹത്തെ ഒരു ചെറിയശബ്ദം കൊണ്ടുപോലും ആരും തടസ്സപ്പെടുത്തരുതെന്ന് ഞാനാഗ്രഹിച്ചു. പിന്നെ ഞാൻ തന്നെയാണ് ജയിലിനകത്തെ ലൈറ്റ് അപ്പ് മുഴുവനും ചെയ്തത്. ഇതൊക്കെ ലാൽ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. അറിയിക്കാനൊട്ട് ശ്രമിച്ചിട്ടുമില്ല. പക്ഷേ ആ ദൃശ്യമുണ്ടല്ലോ, ജയിലിനകത്തുള്ള ലാലിന്റെ ഇരുപ്പ്, ഇന്നും അതെന്റെ അകക്കണ്ണിലുണ്ട്.
താളവട്ടത്തിലുമുണ്ട് ഇതുപോലൊരു രംഗം. ഓപ്പറേഷനുശേഷം, കോമാ സ്റ്റേജിൽ കിടക്കുന്ന ലാലിനെ വേണുച്ചേട്ടൻ കഴുത്ത് ഞെരിച്ച് കൊല്ലുന്നതാണ് സന്ദർഭം. ആ സമയത്ത് ചെറിയ ഞരക്കവും മൂളലും മാത്രമേ കേൾക്കുന്നുണ്ടായിരുന്നുള്ളൂ. അത് കണ്ടുകൊണ്ട് നിൽക്കാൻ വയ്യ. ആ ഷോട്ട് കഴിഞ്ഞതും ഞാൻ ക്യാമറയിലേക്ക് തലതാഴ്‌ത്തി. എന്റെ കണ്ണുനിറഞ്ഞുപോയി-എസ് . കുമാർ പറയുന്നു