തിരുവനന്തപുരം: അപ്രഖ്യാപിത ബീഫ് നിരോധനമാണ് കേന്ദ്രസർക്കാർ നടപ്പാക്കിയത്. ഇതിൽ കേരളത്തിലുടനീളം വ്യാപക പ്രതിഷേധവും ഉയരുന്നു. സംസ്ഥാന സർക്കാർ നിയമപോരാട്ടവും പ്രഖ്യാപിച്ചു. ഇതിനിടെ സോഷ്യൽ മീഡിയയിൽ പലതര അഭിപ്രായങ്ങൾ സജീവമാണ്. ഇതിനിടെയിൽ ശ്രദ്ധേയമാവുകയാണ് ലല്ലു ശശിധരൻപിള്ളയുടെ പോസ്റ്റ്. ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവർത്തകനായ ലല്ലുവിന്റെ പോസ്റ്റ് വൈറലാണ്. പശുവുമായി ബന്ധപ്പെട്ട നിലപാട് വിശദീകരണമാണ് ലല്ലു നൽകുന്നത്.

ലല്ലുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

അമ്മേടെ പാലും പശുവിന്റെ പാലും ഞാൻ കുടിച്ചിട്ടുണ്ട് ... വീട്ടിൽ പശുവില്ലാതായപ്പോ കാശ് കൊടുത്താണ് പാല് മേടിച്ചത് .. പശുവിനെ അമ്മയായി കാണണമെന്ന് പറയുന്ന കുണാപ്പന്മാർ അറിയാനാണ്...
പശു എന്നെ മോനേന്നോ ഞാൻ അമ്മേന്നോ വിളിച്ചിട്ടില്ല
പശു എന്നെ കുളിപ്പിച്ചിട്ടില്ല
പശു എനിക്ക് കണ്ണെഴുതി പൊട്ട് തൊട്ടിട്ടില്ല
പശു എനിക്ക് ചോറ് വാരിത്തന്നിട്ടില്ല
പശു എനിക്ക് അമ്പിളി മാമനെ കാണിച്ച് തന്നിട്ടില്ല
പശു എന്നെ കെട്ടിപ്പിടിച്ചിട്ടില്ല
പശു ഞാൻ പനിച്ച് കിടക്കുമ്പോ കൂട്ടിരുന്നിട്ടില്ല
പശു എനിക്ക് ഉമ്മ തന്നിട്ടില്ല
പശു താരാട്ട് പാടി ഉറക്കിയിട്ടില്ല
പശു എന്നെ കാത്തിരുന്നിട്ടില്ല
പശു എന്നെയോർത്ത് സന്തോഷിച്ചിട്ടില്ല, സങ്കടപ്പെട്ടിട്ടില്ല
പശുവിനെ അമ്മയെന്ന് വിളിക്കാൻ ഏത് പട്ടി പറഞ്ഞാലും എനിക്ക് സൗകര്യമില്ല....