- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റിൻ എസ്എൻസിഎസ് സിൽവർ ജൂബിലി സമാപന സമ്മേളനം മെയ് 15 ന്: വി എസ് അച്യുതാനന്ദൻ പങ്കെടുക്കും
ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം മെയ് മാസം 15-ാം തീയതി വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കും.കഴിഞ്ഞ വർഷം മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്ത ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ കേരളത്തിലെ ജനനായകൻ വി എസ് അച്യുതാനന്ദൻ പങ്കെടുക്കും. അതോ

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം മെയ് മാസം 15-ാം തീയതി വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കും.കഴിഞ്ഞ വർഷം മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്ത ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ കേരളത്തിലെ ജനനായകൻ വി എസ് അച്യുതാനന്ദൻ പങ്കെടുക്കും. അതോടൊപ്പം കേരളത്തിലെ കലാ-സാംസ്‌കാരിക-ആദ്ധ്യാത്മിക - വ്യവസായിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും അണിചേരുന്നു. എസ് എൻ സി എസിന്റെ കഴിഞ്ഞ വർഷത്തെ മീഡിയ അവാർഡ് ദൃശ്യമാദ്ധ്യമ പ്രവർത്തകനായ നികേഷ് കുമാറിന് സമ്മാനിക്കും.
ഈ പരിപാടി വിജയിപ്പിക്കുന്നതിന് ബഹ്‌റൈനിലെ ഇന്ത്യക്കാരും മലയാളി സമൂഹവും ഈ രാജ്യത്തിന്റെ മഹത് വ്യക്തികളും മതേതര വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കുന്നതിനുവേണ്ടി ഞങ്ങൾ ആദരപൂർവ്വം ക്ഷണിക്കുന്നു.
ഞങ്ങൾ ഇതുവരെ നടത്തിയിട്ടുള്ള പ്രവർത്തനം തികച്ചും മതാതീത ആത്മീയ കാഴ്ചപാടിൽ നിന്നുകൊണ്ട് ജാതിരഹിത സമൂഹത്തെയാണ് കാണുന്നത്. ഗുരുദേവന്റെ ദൈവദശകം രചനയുടെ 100 വർഷം തികഞ്ഞപ്പോൾ 100 ദിവസം മുടങ്ങാതെ ശതാബ്ദി പാരായണം നടത്തി ജനശ്രദ്ധ ആകർഷിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞു.മെയ് 15-ാം തീയതി വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ എല്ലാ മഹത് വ്യക്തികളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന ഭാരവാഹികൾ അഭ്യർത്ഥിച്ചു.

