- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യുമോണിയ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു; എസ്‌പി.ബിക്ക് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയേക്കുമെന്നു റിപ്പോർട്ട്
ചെന്നൈ: ഗായകൻ എസ്‌പി. ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയേക്കുമെന്നു റിപ്പോർട്ട്. കോവിഡ് വൈറൽ ന്യുമോണിയ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണു ഡോക്ടർമാരുടെ കണ്ടെത്തൽ. അതിനാൽ ശ്വാസകോശം മാറ്റിവയ്ക്കുമെന്നാണ് റിപ്പോർട്ട്.
എസ്‌പിബിയുടെ കുടുംബം തമിഴ്‌നാട് ആരോഗ്യവകുപ്പിനു കീഴിലെ അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആശുപ്രത്രിയോ കുടുംബാംഗങ്ങളോ ഇതു സ്ഥിരീകരിച്ചിട്ടില്ല.
ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തോടെ ചെയ്യുന്ന എക്‌മോ ചികിത്സ തുടരുകയാണ്. ശ്വാസകോശത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാവുന്നതു വരെ വെന്റിലേറ്റർ സഹായവും തുടരും. എസ്‌പി.ബിക്ക് ചികിത്സ നൽകുന്ന എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ ആഴ്ചകൾക്കു മുൻപ് കോവിഡ് രോഗിയിൽ വിജയകരമായി ഇതേ ശസ്ത്രക്രിയ നടത്തിയിരുന്നു.