തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം പമ്പയിൽ തടഞ്ഞതിൽ വിശദീകരണവുമായി എത്തിയ എസ്‌പി ഹരിശങ്കറിന്റെ വസതിക്ക് മുന്നിൽ യുവമോർച്ചയുടെ പ്രതിഷേധം. സ്ത്രീകളടക്കം അനേകം പേരാണ് അൽപ്പം മുമ്പ് വെള്ളയമ്പലത്തുള്ള ഹരിശങ്കറിന്റെ ഫ്‌ളാറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്.