- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
26 വർഷങ്ങൾക്കു ശേഷംസംഗീതസംവിധായകൻ എസ് പി വെങ്കടേഷിന്റെ ശക്തമായ തിരിച്ചുവരവ് ; നിമിത്തമായത് കുവൈറ്റ് മലയാളി ജിത്തു മോഹൻദാസ്
കുവൈറ്റ് സിറ്റി: ആസ്വാദകർക്കു പുത്തൻ ഉണർവായി മലയാള സിനിമാ സംഗീത ലോകത്തെ അതുല്യ പ്രതിഭ എസ് പി വെങ്കിടേഷ് എത്തുന്നു . 26 വര്ഷങ്ങള്ക്കു മുൻപ് തരംഗിണി പുറത്തിറക്കിയ 'തുയിലുണരു'എന്ന ജനപ്രിയ ഗാനത്തിന് ശേഷം കടുങ്ങലൂർ സ്വദേശിയും പ്രവാസിയുമായ ജിത്തു മോഹൻദാസ് തന്റെ അച്ഛന്റെ പാവന സ്മരണയ്ക്കായ് ആലുവ കടങ്ങല്ലൂർ നരസിംഹ സ്വാമിക്കായി സമർപ്പിക്കുന്ന 'ചന്ദനചാർത്ത്' എന്ന ആൽബത്തിലെ 'നാരായണാ.. നാരായണാ'എന്ന ഗാനത്തിന് ഈണമിട്ടുകൊണ്ടാണ് തിരിച്ചു വരവ് . ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത് മികച്ച സാങ്കേതിക പ്രവർത്തകരാണ്.
പ്രശസ്ത സംഗീതജ്ഞരായ ഇളയരാജ ,എം എസ് വി, ശ്യാം,എസ് പി വെങ്കിടേഷ് എന്നിവർക്ക് വേണ്ടി കൈയാളായും ,തമിഴിൽ ധാരാളം ഗാനങ്ങൾ പാടി ശ്രേദ്ധേയനായ ചെന്നൈയിലുള്ള പ്രഭാകർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശുദ്ധ സംഗീതം കൊണ്ട് മികച്ച അനുഭവം തരുന്ന ഗാനത്തിനായി വരികൾ എഴുതിയത് തൃശൂർ സ്വദേശി ജീവൻ ആർ മേനോൻ. ഒമ്പതു മിനിറ്റു ദൈർഖ്യമുള്ള ഈ ഗാനത്തിന് ഒരു ചലഞ്ച് ആയി ഏറ്റെടുത്തു ദൃശ്യാവിഷ്‌കാരം നൽകിയതു ബാലു ആർ നായർ ആണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച അനിൽ നായർ .
എസ് പി വെങ്കിടേഷ് ചിട്ടപ്പെടുത്തിയ ഈ ഗാനം കൂടാതെ മറ്റു ആറു ഗാനങ്ങൾ കൂടി ചേരുന്നതാണ് 'ചന്ദനചാർത്ത്' എന്ന സമാഹാരം. സംഗീത സംവിധായകരായ ശരത്, ഉണ്ണി മേനോൻ, വിജേഷ് ഗോപാൽ,ജെയ്സൺ ജെ നായർ , സുനിൽ പുരുഷോത്തമൻ എന്നിവർ ചിട്ടപ്പെടുത്തിയ 6 ഗാനങ്ങൾക്ക് വരികളെഴുതിയത് സന്തോഷ് ഡി കടുങ്ങലൂർ , ജീവൻ ആർ മേനോൻ എന്നിവർ ചേർന്നാണ്.ഗായകരായ ശരത്,ഉണ്ണിമേനോൻ ശ്രീവത്സൻ ജെ മേനോൻ,ഷബീർ അലി,വിജേഷ് ഗോപാൽ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ഇന്ന് കടുങ്ങലൂർ നരസിംഹസ്വാമി ഭഗവാന് മുൻപിൽ സമർപ്പിക്കുന്ന ഈ സമാഹാരം, ഭക്തി ഗാന ആസ്വാദകർക്ക് ഒരു മുതൽ കൂട്ട് തന്നെയാവും